For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോസിയാകേണ്ടിയിരുന്നത് ഞാൻ; സെല്ലുലോയിഡിലെ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി അന്‍സിബ

  |

  മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയതുവഴി സിനിമയിലേക്ക് പ്രവേശിച്ച താരമാണ് അന്‍സിബ. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച 'പരംഗ്ജ്യോതി' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അൻസിബ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്.

  അതേവർഷം തന്നെ ജീത്തു ജോസഫ്‌ സംവിധാനം നിർവഹിച്ച ദൃശ്യമെന്ന സൂപ്പർഹിറ്റ് മലയാള ചലച്ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. തുടർന്ന് ഈ കോഴിക്കോട്ടുകാരി മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  നമ്മൾ പിരിയണമെന്ന് പലരും ആഗ്രഹിച്ചു; സുചിത്ര പോയശേഷം ദുഃഖം അടക്കാനാവാതെ അഖിൽ

  ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് താരം. മമ്മൂട്ടി നായകനായ സി.ബി.ഐ. 5 ദി ബ്രെയ്ന്‍ ആണ് അന്‍സിബയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ സി.ബി.ഐ. ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് താരം എത്തിയത്.

  അടുത്തിടെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം തനിക്ക് നഷ്ട്ടമായ സിനിമയെ പറ്റിയും തന്റെ ക്രഷിനെ പറ്റിയും താരം തുറന്നുപറഞ്ഞു.

  ജെ. സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി 2013ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് സെല്ലുലോയ്ഡ്. ചിത്രത്തിൽ ചാന്ദിനി അവതരിപ്പിച്ച റോസി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രം ആവേണ്ടിയിരുന്നത് അന്‍സിബയായിരുന്നു എന്നാൽ അവസാന നിമിഷം താരത്തെ മാറ്റുകയാണ് ഉണ്ടായത്. അതേപ്പറ്റി താരം പറഞ്ഞത് ഇങ്ങനെയാണ്.

  കെ ജി എഫ് ചാപ്റ്റർ ത്രീയിൽ ഹൃത്വിക് റോഷൻ ഉണ്ടാവുമോ? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ

  'ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോള്‍ തന്നെ കമല്‍ സാര്‍ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.

  ഭാവന ചേച്ചിയെ മേക്ക് ഓവര്‍ ചെയ്യിച്ചായിരുന്നു നമ്മള്‍ എന്ന സിനിമയില്‍ അഭിനയിപ്പിച്ചത്. അതുപോലെ ആര്‍ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ അന്‍സിബയ്ക്ക് തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു.

  ഞാന്‍ വിചാരിച്ചു അങ്ങനെ ഒരാളെ കിട്ടാന്‍ സാധ്യത കുറവായിരിക്കുമെന്ന്. എന്നാല്‍ അവസാന നിമിഷം അവര്‍ക്ക് ചാന്ദ്‌നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോള്‍ ഭയങ്കര സങ്കടമുണ്ടായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ദൃശ്യം കിട്ടിയല്ലോ,' അന്‍സിബ പറഞ്ഞു.

  പ്രതികരിച്ചാലും ഒരു മാറ്റവും വരുത്തില്ല; ഗോപിസുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയുടെ പ്രതികരണം വൈറൽ

  ഏതെങ്കിലും സിനിമയില്‍ അഭനയിച്ചതില്‍ റിഗ്രെറ്റ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അന്‍സിബയുടെ മറുപടി. എന്നാൽ അത് ഏത് സിനിമയാണെന്ന് താരം പറഞ്ഞില്ല. അത് അവരെ കുറ്റം പറയുന്നതുപോലെ ആവും എന്നതു കൊണ്ട് താരം അത് വെളിപ്പെടുത്തിയില്ല.

  ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അന്‍സിബയുടെ മറുപടി. മറ്റാരുമല്ല അത് നടന്‍ സൂര്യയാണെന്നും അന്‍സിബ പറഞ്ഞു വ്യക്തമാക്കി.

  സിനിമ മേഖലയിൽ ഗോസിപ്പുകൾ സർവസാധാരണമാണ്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക താരങ്ങളും നേരിടേണ്ടിവരുന്ന ഒരു കാര്യവുമാണ്.

  ചിലർ ഗോസിപ്പുകൾ ഗൗനിക്കാറില്ലെങ്കിൽ മറ്റുചിലർക്ക് അത് വളരെയധികം വിഷമം ജനിപ്പിക്കും. ഗോസിപ്പുകൾ തന്നെയും വിഷമിപ്പിച്ചിട്ടുണ്ടെന്ന് അൻസിബ അഭിമുഖത്തിൽ പറയുകയുണ്ടായി.

  ദിൽഷയോട് മോശമായി പെരുമാറിയാൽ സഹിക്കില്ല; ബ്ലെസ്ലിയോട് ചൂടായി ഡോ.റോബിൻ

  ചില ഗോസിപ്പുകൾ കേള്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നായിരുന്നു അന്‍സിബ പറഞ്ഞത്. തന്റെ വിവാഹം കഴിഞ്ഞെന്ന ഗോസിപ്പുകളാണ് കൂടുതലായി കണ്ടത്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചിലര്‍ ഭര്‍ത്താവിനെ അന്വേഷിക്കാറുണ്ടെന്നും അന്‍സിബ പറയുന്നു.

  തന്നോട് വിവാഹം എന്നുണ്ടാകുമെന്ന് ചോദിക്കുന്നവരുണ്ട്. ഇഷ്ടപ്പെടുന്ന ആളെ കണ്ടാല്‍ വിവാഹം കഴിക്കാമെന്നാണ് അവര്‍ക്ക് നല്‍കുന്ന മറുപടി. എന്നെ മനസിലാക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയായി എത്തേണ്ടതെന്ന് ആഗ്രഹമുണ്ട്. താരം വ്യക്തമാക്കി.

  Read more about: ansiba kamal drishyam
  English summary
  ansiba Hassan says that she was to play the character Rosie in the movie celluloid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X