For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളെ എനിക്ക് കിട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്, ഓരോ ദിവസം പിന്നിടുമ്പോഴും റോബിനോടുള്ള സ്നേഹം കൂടുകയാണെന്ന് ആരതി

  |

  ബിഗ് ബോസിലൂടെ ജനപ്രിയനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ എത്തുന്നതിന് മുമ്പ് തന്നെ റോബിൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഡോക്ടർ മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. ബി​ഗ് ബോസിൽ എത്തിയതോടെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ റോബിന് കഴിഞ്ഞു.ഇത്തവണത്തെ സീസണിലെ ശക്തമായ മത്സരാർത്ഥിയായിരുന്നു റോബിൻ. എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തിറങ്ങേണ്ടി വന്നു.

  ബി​ഗ് ബോസ് ടൈറ്റിൽ നേടിയ മത്സരാർത്ഥിക്ക് കിട്ടിയതിനേക്കാൾ മികച്ച സ്വീകരമാണ് റോബിന് ആരാധകർ നൽകിയത്. ബിഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് റോബിന്റെ പേരിനൊപ്പം ചർച്ചയായതാണ് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയുടെ പേരും. എന്നാൽ ഇരുവരുടേയും സൗഹൃദത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഉടനെ ഒരു വിവാഹത്തിന് താല്പര്യമില്ലെന്ന് ദിൽഷ അറിയിച്ചതോടെ റോബിനും പിന്മാറി. പിന്നീട് വളരെ അപ്രതീക്ഷിതമായാണ് റോബിൻ്റെ ജീവതത്തിലേക്ക് ആരതി പൊടി കടന്നുവരുന്നത്.

  അഭിനേത്രയും മോഡലും സംരംഭകയും ഒക്കെയായ ആരതി പൊടിയുമായുള്ള വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് റോബിൻ ഒരു പൊതുപരിപാടിയിൽ വെച്ച് ആരാധകരോട് പറഞ്ഞിരുന്നു. റോബിനും ആരതിയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇവർ പങ്കുെവെക്കുന്ന ചിത്രങ്ങളും റീൽസുമെല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധ നേടുന്നതും. ഇപ്പോൾ ആരതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് റോബിൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  Also Read: ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവ്വതി

  ആരതിയുടെ ബർത്തിടെ കളർഫുൾ ആക്കിയതിന് റോബിന് നന്ദി പറഞ്ഞ് കൊണ്ടാണ് ആരതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ആരതിയുടെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം. ഈ വർഷത്തെ ജന്മദിനം എനിക്ക് വളരെ സ്പെഷ്യലാണ്. എന്റെ പ്രിയപ്പെട്ടവരെല്ലാം എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. കൂടാതെ എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവനും (റോബിൻ രാധാകൃഷ്ണൻ) സ്പെഷ്യൽ താങ്ക്സ്.

  Also Read: ഞങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേ ഉള്ളൂ, വിഷ്ണുവിന് ഇഷ്ടമുള്ള പേരാണ് കുഞ്ഞിന് നൽകിയതെന്ന് അനുശ്രീ

  എന്നെ സർപ്രൈസ് ചെയ്യാനുള്ള ഒരവസരം മിസ്സ് ചെയ്യാറില്ല. എല്ലാ ദിവസം എന്തെങ്കിലും പുതിയ ഒരു കാര്യം കൊണ്ട് നിന്നോടുള്ള സ്നേഹം കൂടുകയാണ്. ഒരു പ്രതിസന്ധി ഘട്ടത്തിലാണ് നിങ്ങൾ എൻ്റെ ജീവിതത്തിലേക്ക് വന്നത്. നിങ്ങളുടെ കൈകളിൽ ഞാൻ കൂടുതൽ സന്തോഷവതിയും സുരക്ഷിതയുമായി തോന്നാറുണ്ട്. നിങ്ങൾ ഒരു വണ്ടർഫുൾ മനുഷ്യനാണ്, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ സന്തോഷിപ്പിക്കാൻ നിങ്ങളുടെ എന്തും ചെയ്യും.

  Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

  നിങ്ങളെ എനിക്ക് കിട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്. എന്റെ ജന്മദിനം ഇത്രയും കളർഫുൾ ആക്കിയതിന് ഒരിക്കൽ കൂടി നന്ദി പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയിട്ടുളളത്. ഇതിനേക്കാൾ കൂടുതൽ ഡോക്ടറിന് എന്ത് വേണം. ഡോക്ടറിനെ മനസ്സിലാക്കുന്ന റെസ്പെക്ട് ചെയ്യുന്ന ഒരു പാട്നറെ തന്നെയല്ലേ ലഭിച്ചത് എന്നുള്ള കമൻ്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  Read more about: bigg boss
  English summary
  Arati podi thanks to his Fiance Robin Radhakrishnan For the birthday surprise Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X