For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കട്ട കലിപ്പിൽ റോബിൻ, കടന്നൽ കൂടുപോലെ റോബിനെ പൊതിഞ്ഞ് നാട്ടുകാർ

  |

  ബി​ഗ് ബോസ് സീസൺ 4 ലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മറ്റൊരു സീസണിലും റോബിൻ്റെ അത്രയും ഫാൻ ബേസ് കിട്ടിയ ഒരു മത്സരാർതഥിയും വേറെയില്ല. ബി​ഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചു എന്ന കാരണത്താൽ അപ്രതീക്ഷിതമായാണ് റോബിൻ ഹൗസിന് പുറത്തേക്ക് വന്നത്. ബി​ഗ് ബോസിൽ നിന്ന് നാട്ടിലേക്ക് പറന്ന് ഇറങ്ങിയപ്പോൾ റോബിൻ തന്നെ ഞെട്ടിയിരുന്നു തൻ്റെ ആരാധകരെ കണ്ട്.

  ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയതോടെ റോബിൻ തിരക്കിലാണ്. അഭിമുഖങ്ങളും ഉദ്ഘാടനങ്ങളുമായി താരം സജീവമായി തന്നെയുണ്ട്. താരം നൽകുന്ന അഭിമുഖങ്ങൾ എല്ലാം തന്നെ നിമിഷം നേരം കൊണ്ടാണ് വൈറലാകുന്നത്. അതു പോലെ തന്നെ താരം ഉദ്ഘാടനത്തിന് എത്തുന്ന സ്ഥലങ്ങളിൽ ഡോക്ടറെ കാണാൻ എത്തുന്നത് പരിനായിരക്കണക്കിന് ആളുകളാണ്. മഴയായാലും വെയിലായാലും അതൊന്നും വകവെക്കാതെയാണ് താരത്തിനെ കാണാൻ എത്തുന്നത്.

  വ്യാഴാഴ്ച മലപ്പുറത്ത് മൈ ജി ഷോറൂം ഉദ്ഘാടനം ചെയ്യാൻ എത്തിയ റോബിൻ കണ്ടത് ജനസാഗരമായിരുന്നു. റോബിൻ്റെ സംസാരത്തിലുള്ള എളിമയും സ്നേഹവുമൊക്കെ തന്നെയാവും താരത്തിന് ഇത്രയും വലിയ ആരാധകരെ സൃഷ്ടിച്ച് കൊടുത്തത്. അടുത്തമാസം മുതൽ താരത്തിൻ്റെ പുതിയ സിനിമയുടെ വർക്കുകൾ തുടങ്ങും. കൂടുതൽ വിവരങ്ങൾ വഴിയെ അറിയിക്കാമെന്നും താരം പറഞ്ഞു. റോബിൻ്റെ പുതിയ സിനിമയുടെ പ്രഖ്യാപനം മോഹൻലാൽ ആയിരുന്നു നടത്തിയത്. ഉദ്ഘാടന വേദിയിൽ ആരാധകരെ കൈയിലെടുക്കാൻ തന്റെ മാസ് ഡയലോ​ഗ് പറയാറുണ്ട്.

  Read More : വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

  സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും.

  തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ',എന്നാണ് സന്തോഷ് ടി കുരുവിള പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്.

  Read Also: റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

  ബി​ഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ഡോക്ടർ പ്രൊഫഷനാണെങ്കിലും റോബിൻ മോട്ടിവേഷണൽ ക്ലാസുകളെല്ലാം എടുത്ത് കൊടുക്കുകയും ചെറിയ അറിവുകൾ പകരുന്ന വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത് അരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ സമ്പാദിച്ചിരുന്നു. ഡോ. മച്ചാൻ എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ റോബിൻ അറിയപ്പെട്ടിരുന്നത്.

  Read Also: ബി​ഗ് ബോസ് താരം ആര്യയുടെ സഹോദരിയുടെ ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ

  ബി​ഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡിലെത്തിയ റിയാസ് എന്ന മത്സരാർത്ഥിയുമായിരുന്നു കൂടുതൽ പ്രശ്നങ്ങളും. പുറത്ത് പിആറിനെ ഏൽപ്പിച്ചിട്ട് വീട്ടിൽ വന്ന് ഷോ കാണിക്കുകയാണ് റോബിനെന്നാണ് റിയാസ് പ്രധാനമായും ഉന്നയിച്ചിരുത്. എഴുപത് ദിവസത്തോട് അടുത്തപ്പോഴാണ് റോബിൻ ഹൗസിൽ നിന്ന് പുറത്തായത്. റോബിൻ പോയതിന് പിന്നാലെ ജാസ്മിനും ഷോയിൽ നിന്നും പുറത്ത് പോയിരുന്നു.

  റോബിനെ ബി​ഗ് ബോസ് തിരികെ കൊണ്ടുവരുമെന്ന സംശയം വന്നപ്പോഴാണ് ജാസ്മിൻ‌ സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്. റോബിൻ വീട്ടിൽ ഏറ്റവും കൂടുതൽ അടുപ്പം ദിൽഷയും ബ്ലെസ്ലിയുമായിട്ടായിരുന്നു. ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിൻ പലപ്പോഴായി പറയുകയും ചെയ്തിരുന്നു. എന്നാൽ ദിൽഷ ഇതുവരെ അനുകൂലമായ മറുപടി നൽകിയിട്ടില്ല.

  ബി​ഗ് ബോസ് വിന്നറായി പുറത്ത് വന്ന ദിൽഷയുടെ മറുപടിക്കായി കാത്തിരുന്നെങ്കിലും പ്രതീക്ഷിത് കിട്ടിയില്ല. രണ്ടും പേരും തിരക്കായതിനാൽ പരസ്പരം കണ്ട് സംസാരിക്കാനുള്ള സാഹചര്യം ഇതുവരെ ഉണ്ടയില്ല. ഡോക്ടറെ നേരിൽ സംസാരിച്ചിട്ട് വേണം തീരുമാനം എടുക്കാൻ എന്നാണ് ദിൽഷ മാധ്യമങ്ങളോട് പ്രതികരിച്ചത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin radhakrishnan latest Inaguration Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X