For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ അനിയത്തിയുടെ കല്യാണമാണ് രാവിലെ, എന്നിട്ടും നിങ്ങളെ കാണാൻ വന്നതാണെന്ന് റോബിൻ

  |

  ബി​ഗ് ബോസിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് സംപ്രേക്ഷണം ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സീസൺ കൂടിയാണ് ഇത്തവണത്തേത്. വ്യത്യസ്ത മേഖലയിലുള്ള 20 മത്സരാർത്ഥികളുമായാണ് ഷോ ആരംഭിച്ചത്. 17 മത്സരാർത്തികൾ ഷോയുടെ തുടക്കം മുതലും മൂന്ന് മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയിലൂടെയുമാണ് ബി​ഗ് ബോസിൽ എത്തിയത്.

  ഷോയിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിൻ്റെ പേരിൽ എഴുപതാമത്തെ ദിവസം ഷോയിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു. എന്നാൽ പുറത്തിറങ്ങിയ റോബിൻ തൻ്റെ ആരാധകരെ കണ്ട് ഒന്ന് ഞെട്ടിയിരുന്നു.

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും പുതിയ സിനിമ പ്രൊജക്ടുകളുടെ മീറ്റീങ്ങുകളുമായി തിരക്കുകളിയായിരുന്നു റോബിൻ. ഓരോ സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾക്കും അല്ലെങ്കിൽ അതിഥിയായി എത്തുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ജനസാ​ഗരങ്ങളാണ് റോബിനെ ഒരു നോക്ക് കാണാനും മിണ്ടാനും സെൽഫി എടുക്കാനുമൊക്കെ എത്തുന്നത്. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്.

  Also Read: ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവ്വതി

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റോബിൻ. കഴിഞ്ഞ ദിവസം റോബിൻ അതിഥിയായി എത്തിയ സ്ഥലത്ത് ആരാധകരോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച വൈകിട്ടാണ് തിരുവനന്തപുരം കണിയാപുരത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചത്. അതിൽ അതിഥിയായി എത്തിയത് റോബിനാണ്.

  റോബിന് ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്. ഇന്ന് രാവിലെ എൻ്റെ അനിയത്തിയുടെ വിവാഹമാണ്. എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് എനിക്ക് നിങ്ങളെ കാണണം എന്നുള്ളത് കൊണ്ട് തന്നെയാണ്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്താണ് ഈ പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. അതിന് ശേഷമാണ് അനിയത്തിയുടെ വിവാഹത്തിനുള്ള ഡേറ്റ് നിശ്ചയിച്ചത്. എന്നിട്ടും ഞാൻ പരിപാടിയിൽ നിന്ന് പിന്മാറാത്തത് നിങ്ങളെ കാണാനുള്ള ആ​ഗ്രഹം ഉള്ളത് കൊണ്ടാണ് റോബിൻ പറഞ്ഞു.

  Also Read: ഞങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേ ഉള്ളൂ, വിഷ്ണുവിന് ഇഷ്ടമുള്ള പേരാണ് കുഞ്ഞിന് നൽകിയതെന്ന് അനുശ്രീ

  അടുത്തിടെയാണ് റോബിന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ആരതിയുമായി താൻ കമ്മിറ്റഡ് ആണെന്ന് പൊതുവേദിയിൽ വെച്ചാണ് ആരാധകരോട് പറഞ്ഞത്. ഫെബ്രുവരിയിൽ വിവാഹം കാണുമെന്നാണ് റോബിൻ ആരാധകരെ അറിയിച്ചത്. അഭിമുഖം ചെയ്യാൻ വന്നപ്പോഴാണ് റോബിനും ആരതിയും തമ്മിൽ കാണുന്നത്. അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി റോബിനെ നോക്കിയിരിക്കുവാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആരതി ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

  Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

  പിന്നീടാണ് റോബിനും ആരതിയും തമ്മിൽ ഇഷ്ടത്തിലാകുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന റീൽസുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇരുവരുടേയും പേരിലുള്ള പേജുകളും സമൂഹ മാധ്യമങ്ങളി‍ൽ ഉണ്ട്. റോബിൻ നിൻ്റെ ഭാ​ഗ്യം തന്നെയാണ് ആരതി . നിന്നെ മനസ്സിലാക്കാനും നിന്നെ ആത്മാർത്ഥമായി സ്നേഹിക്കാനും കിട്ടിയ മുത്താണ് അവൾ. പിന്നെ ആരതിയുടെയും ഭാ​ഗ്യമാണ് എന്നാണ് മറ്റൊരു കമൻ്റ്.

  ദൈവം കൂട്ടിച്ചേർത്തതാണ് നിങ്ങളെ. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഓർത്ത് നോക്കിയാൽ ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഒരാളുടെ കമൻ്റ്. ദൈവം നമ്മുടെ ജീവിതത്തിൽ നല്ലത് നമുക്ക് തരികയുള്ളൂ... അതൊരു സത്യമാണ്....! ഇത്തരത്തിലുള്ള കമൻ്റുകളാണ് ഇവർക്ക് ലഭിക്കുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Fame Robin Radhakrishnan Sisiter's marriage wedding today, Robin words goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X