For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണസദ്യയുടെയും പായസത്തിന്റെയും ഒക്കെ സമയം കഴിഞ്ഞു ഇനി വർക്കൗട്ട്, ചിത്രങ്ങളുമായി റിതു മന്ത്ര

  |

  ബി​ഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. ഗായിക, മോഡൽ, നടി എന്നീ ലേബലുകളിലാണ് റിതു ബി​ഗ് ബോസിലേക്ക് എത്തിയത്. സീസൺ 3 യിലെ സജീവ മത്സരാർത്ഥിയായിരുന്നു റിതു. ഒരു സിനിമയിൽ അഭിനയിച്ചിട്ട് ലഭിക്കാത്ത അത്രയും ശ്രദ്ധ തനിക്ക് ലഭിച്ചത് ബി​ഗ് ബോസിലൂടെയാണെന്ന് റിതു മുമ്പ് പറഞ്ഞിട്ടുമുട്ട്.

  നൂറ് ദിവസം ബി​ഗ് ബോസ് വീടിനകത്ത് നിന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായി മാറിയ റിതു മോഡലിങ്ങിലും പരസ്യ ചിത്രങ്ങളിലുമൊക്കെ അഭിനയിക്കുകയാണ് ഇപ്പോൾ.

  ഷോയിൽ മത്സരാർത്ഥിയായി വരുന്നതിനും മുൻപ് റിതു സിനിമയിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. പൊതുവേ താരങ്ങളെല്ലാം ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട്. റിതുവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലോട്ടല്ല. ഇപ്പോഴിതാ തന്റെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കൊച്ചി ക്രൗൺ പ്ലാസയിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് റിതു മന്ത്ര. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓണത്തിന് കഴിച്ച പായസത്തിന്റേയും സദ്യയുടേയും കലോറികളെ കളയാനുള്ള സമയം ആയി എന്ന അടിക്കുറിപ്പോടെയാണ് റിതു ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്രാട ദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് എടുത്ത റിതുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

  Also Read: ചെറിയ പ്രശ്നം ഉണ്ടായിരുന്നു, സീരിയസായിരുന്നു എന്ന് അവസാനമാണ് അറിഞ്ഞത്, അച്ഛൻ്റെ വിയോ​ഗത്തെക്കുറിച്ച് പാർവ്വതി

  മോഡലിം​ഗിലേക്ക് വന്നതിനെക്കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഒരു ഡിസൈനറിൻ്റെ ചോദ്യമാണ് മോഡലിം​ഗിലേക്ക് തിരിയാൻ കാരണമായത്. ഒരു ഷോ കാണാൻ സുഹൃത്തിനൊപ്പം പോയപ്പോൾ നല്ല ഉയരമുണ്ടല്ലോ, നീ എന്താ മോഡലിം​ഗ് ട്രൈ ചെയ്യാത്തതെന്ന് അന്ന് ഒരു ഡിസൈനർ ചോദിച്ചു.

  അങ്ങനെയാണ് ഞാൻ എൻ്റർടെയിൻമെൻ്റ് ഇൻഡസ്ട്രിയിലേക്ക് എത്തിപ്പെട്ടത്. പോക്കറ്റ് മണിക്ക് വേണ്ടിയായിരുന്നു ആദ്യം മോഡലിംഗ് ചെയ്തത്. പിന്നീട് മാഗസിനുകളിലെല്ലാം കവർ ഫോട്ടോ വരാൻ തുടങ്ങിയതോടെ എൻ്റെ കോൺഫിഡൻസ് കൂടി. കഷ്ടപ്പെട്ടാണ് മോഡലിംഗിൽ പിടിച്ച് നിന്നത്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതോടെയാണ് ജീവിതം മാറിമറിഞ്ഞത്, റിതു മന്ത്ര വ്യക്തമാക്കി.

  Also Read: ഞങ്ങൾ തമ്മിൽ സൗന്ദര്യ പിണക്കം മാത്രമേ ഉള്ളൂ, വിഷ്ണുവിന് ഇഷ്ടമുള്ള പേരാണ് കുഞ്ഞിന് നൽകിയതെന്ന് അനുശ്രീ

  അടുത്തിടെ ബി​ഗ് ബോസ് സീസണിൽ പങ്കെടുത്ത മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞിരുന്നു. സീസൺ 3 യിലെ ഏറ്റവും നല്ല ഗെയിമർ ആരാണെന്ന് ചോദിച്ചാൽ അത് സായി വിഷ്ണു ആണെന്ന് ഞാൻ പറയും. ക്രൂക്കഡ് ആയി കളിച്ചതൊക്കെ സായി ആണ്. അത് നല്ല കാര്യമാണ്. ഞങ്ങൾ ആരും വിദ്വേഷം വെച്ച് പുലർത്താറില്ല. അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്, റിതു പറഞ്ഞു.

  Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

  ഇപ്പോൾ കരിയറിലാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. കല്യാണം എന്ന് പറഞ്ഞാൽ അത് വന്ന് ഭവിക്കേണ്ടതാണ്. അത് മഴ പോലെയാണ്. സമയമാവുമ്പോൾ അത് വരും. പിന്നെ നമുക്ക് ഇഷ്ടപ്പെടുന്ന ആളെ കിട്ടണ്ടേ, വരുമ്പോൾ അന്നേരം നോക്കാമെന്നും റിതു പറഞ്ഞു. ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് വിളിച്ചാൽ പോവുമോന്നുള്ളത് ഇപ്പോൾ പറയാൻ പറ്റില്ല. കൊവിഡ് വന്നത് കൊണ്ടാണ് ബിഗ് ബോസിലേക്ക് പോയത്. ഇനിയും പോവാൻ സാധിക്കുമോന്ന് അറിയില്ല, റിതു മന്ത്ര പറഞ്ഞു.

  Read more about: rithu
  English summary
  Bigg Boss season 3 fame Rithu Manthra Share workout picture After Onam Sadhya Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X