»   » ബുള്ളറ്റില്‍ ഒരു യാത്ര അതും ഊട്ടിയിലേക്ക്! താരദമ്പതികളുടെ ക്യൂട്ട് ചിത്രം വൈറലായതിന് കാരണം ഇതാണ്!!!

ബുള്ളറ്റില്‍ ഒരു യാത്ര അതും ഊട്ടിയിലേക്ക്! താരദമ്പതികളുടെ ക്യൂട്ട് ചിത്രം വൈറലായതിന് കാരണം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

സുന്ദരിയായ ഒരു കാമുകിയും ഒരു ബുള്ളറ്റും പിന്നെ അതിലൊരു ദൂരയാത്രയും ഇന്നത്തെ ചെറുപ്പക്കാരുടെ വലിയൊരു സ്വപ്‌നമായി മാറിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പല താരങ്ങളുമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ പല സിനിമകളും കണ്ടതിന് ശേഷമാണ് ഇത്തരത്തിലൊരു ഇഷ്ടം പലര്‍ക്കും തോന്നി തുടങ്ങിയത്.

indrajith-poornima

നടന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും യാത്രകളോട് താല്‍പര്യമുള്ളവരാണ്. വര്‍ഷത്തില്‍ മൂന്ന് യാത്രകളെങ്കിലും ചെയ്യുന്ന ഇന്ദ്രജിത്ത് ഒപ്പം ഭാര്യയെയും കൂട്ടാറുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഇന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ദിവസവും പത്ത് മണിക്കൂറാണ് കരീന കപൂര്‍ ഇതിന് വേണ്ടി സമയം കളയുന്നത്, എന്തിന് വേണ്ടിയാണ്??

താരദമ്പതികള്‍ ബുള്ളറ്റില്‍ ഊട്ടിയിലേക്ക് പോയ യാത്രയുടെ ചിത്രമാണ് പുറത്ത് വന്നത്. കറുത്ത നിറമുള്ള ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ബൈക്കിന് പുറത്തിരിക്കുന്ന ചിത്രം പലരുടെയും മനം മയക്കിയിരിക്കുകയാണ്. പുതിയ സിനിമകളുടെ തിരക്കുകളിലാണെങ്കിലും ഇത്തരത്തില്‍ കിട്ടുന്ന യാത്രകള്‍ ഇന്ദ്രജിത്ത് ഒരിക്കലും കളയാറില്ലെന്നാണ് പറയുന്നത്.

English summary
Indrajith with trip to ooty with Poornima wife by bullet!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam