For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിന്റെ തടി എന്റെ ആശങ്കയേ അല്ല'; പരിഹാസ കമന്റുകളോട് പ്രതികരിച്ച് മഹാലക്ഷ്മി

  |

  കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വിഷയമായിരുന്നു തമിഴ് സിനിമാ നിർമാതാല് രവീന്ദർ ചന്ദ്രശേഖറും സീരിയൽ നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം. രവീന്ദറിന്റെ വണ്ണം ചൂണ്ടിക്കാണിച്ച് നിരവധി പരിഹാസങ്ങളും ഇദ്ദേഹത്തിനെതിരെ വന്നിരുന്നു. ബോഡി ഷെയ്മിം​ഗ് ചുവയുള്ള കമന്റുകളായിരുന്നു ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്ക് താഴെ വന്നത്. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഇതും ട്രോളുകൾക്ക് ആക്കം കൂട്ടി.

  ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് മഹാലക്ഷ്മിയും രവീന്ദറും. ഇത്തരം പരിഹാസങ്ങളെയും ട്രോളുകളെയും കണക്കിലെടുക്കുന്നേ ഇല്ലെന്ന് രണ്ട് പേരും പറയുന്നു. ഭർത്താവിന്റെ തടി തന്റെ ആശങ്കയേ അല്ലെന്നും അ​ദ്ദേഹം എങ്ങനെയാണോ അങ്ങനെയാണ് തനിക്കിഷ്ടമെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വിവാഹം ആലോചിച്ച് മതിയെന്ന് മഹാലക്ഷ്മിയോട് താൻ പറഞ്ഞിരുന്നെന്നും എന്നാൽ മഹാലക്ഷ്മി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നെന്നും രവീന്ദർ പറഞ്ഞു.

  Also Read: എൻ്റെ വീട്ടിൽ നിന്ന് ഒരു സൂപ്പർ ഹീറോയെ കിട്ടി, എൻ്റെ പപ്പയുടെ ശരീരം ഇനി മെഡിക്കൽ കോളേജിനെന്ന് നടി മറീന

  ‌പരിചയപ്പെട്ട ശേഷം ഒരു പോയന്റിൽ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാവുമെന്ന് മനസ്സിലായി. സോഷ്യൽ മീഡിയയിലെ ചർച്ച കാണുമ്പോൾ ഞാനിവളെ തട്ടിക്കൊണ്ട് പോന്നതാണോ എന്ന് തോന്നിപ്പോയി. ഒന്ന് രണ്ട് വർഷമായി വിവാഹത്തിന്റെ ചർച്ചകൾ നടക്കുകയായിരുന്നു.

  ലൗ കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പ്രണയത്തിന് ശേഷം വിവാഹത്തിലേക്ക് പെട്ടന്ന് വന്നു. പക്ഷെ ഞാൻ‌ കുറച്ചധികം സമയമെടുത്തു. ഇനിയും സമയം തരാം വിവാഹം ആലോചിച്ച് മതിയെന്നായിരുന്നു ഞാൻ ഇവളോട് പറഞ്ഞത്. നീ എത്ര സമയവും എടുത്തോളൂ. അത്ര പെട്ടെന്നൊന്നും എന്റെ തടി കുറയില്ല. ഞാൻ നന്നായി തടി കുറച്ചിട്ട് വന്ന് വരാം എന്ന് ഞാൻ പറഞ്ഞു.

  Also Read: 'ഞാനിപ്പോൾ അനാഥയാണ്, പ്രണയിച്ചതിന് അമ്മ ഉപദ്രവിച്ചിട്ടുണ്ട്, തട്ടികൊണ്ടുപോയെന്ന് കേസായി'; പൊന്നമ്മ ബാബു

  അത് നടക്കില്ലെന്നായിരുന്നു ഇവൾ പറഞ്ഞത്. ഞാൻ തടിച്ചിരിക്കുന്നതിൽ എന്നേക്കാൾ കൂടുതൽ ആശങ്ക ഈ ലോകത്തിനാണ്. ഈ ശരീരം കൊണ്ട് അത് ചെയ്യുമോ ഇത് ചെയ്യുമോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാൻ ഏത് സാഹചര്യത്തിലാണെങ്കിലും എന്റെ സിനിമകൾ ഓടിയില്ലെങ്കിലും ഞാൻ എത്ര സന്തോഷത്തിലാണ്.

  നിങ്ങളെക്കൊണ്ട് അത് തകർക്കാൻ പറ്റുമോ. എന്റെ ശരീരത്തെ കളിയാക്കുന്നതിനെയും ഞാൻ പോസിറ്റീവ് ആയാണ് കാണുന്നത്. അതിലെങ്കിലും നിങ്ങൾ ചിരിച്ചല്ലോ അതിനാൽ എന്റെ ശരീരം നിനക്ക് സഹായമാവുന്നുണ്ട്. എന്നെ കണ്ടാലേ നിങ്ങൾ സന്തോഷിക്കുന്നെങ്കിൽ ഈ ശരീരം വെച്ചിരിക്കുന്ന ഞാൻ എത്ര സന്തോഷിക്കും.

  Also Read: പ്രഭാസുമായി ഞാന്‍ വഴക്ക് കൂടി; സ്വീറ്റ്‌സര്‍ലാന്‍ഡില്‍ വച്ച് കങ്കണയും ബാഹുബലി താരവും തമ്മിലെ വഴക്ക് നടന്ന കഥ

  ഭർത്താവിന്റെ വണ്ണത്തെ പറ്റി മഹാലക്ഷ്മിയും സംസാരിച്ചു. എനിക്കിതൊരു വലിയ ആശങ്കയായിരുന്നില്ല. എന്തിനാണ് ഇതിത്ര വലിയ കാര്യമായി കാണുന്നത്. എനിക്കാണ് അത് തോന്നേണ്ടത്. എനിക്കങ്ങനെ തോന്നുന്നില്ലെന്നാണ് ഞാനിദ്ദേഹത്തോട് പറഞ്ഞത്. എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല. എനിക്കിവരെ ഇഷ്ടമാണ്. എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ എനിക്ക് ഇഷ്ടമാണ്.

  ഞാൻ തടി കുറയ്ക്കാൻ വിദേശത്തേക്ക് പോവുന്നെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പ്ലീസ് അങ്ങനെ ഒന്നും ചെയ്യരുത്. നിങ്ങളിപ്പോഴുള്ളത് പോലെ തന്നെ ഇരിക്കൂ. ആരോ​ഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാം. അല്ലാതെ വണ്ണം കുറയ്ക്കണം ഫിറ്റ് ആവണം എന്നൊന്നും എനിക്കില്ലായിരുന്നു. അത്തരം ചിന്തകളേ എനിക്കില്ല, മഹാലക്ഷ്മി പറഞ്ഞു.

  Read more about: wedding
  English summary
  mahalakshmi and ravindar reacts to body shaming comments on their wedding photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X