For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉർവശിയും മനോജ് കെ ജയനും പ്രണയിക്കുന്ന കാലമാണ്; ഡെന്നീസ് ജോസഫ് ഒരുക്കിയ കുസൃതിയെ കുറിച്ച് താരം

  |

  മനോജ് കെ ജയനും ഉര്‍വശിയും തമ്മിലുള്ള പ്രണയം മലയാള സിനിമാലോകം ഒത്തിരി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. മലയാളത്തിന്റെ ഏറ്റവും പ്രിയനടിയെ ഭാര്യയാക്കിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം വൈകാതെ വേര്‍പിരിഞ്ഞു. ആ ബന്ധത്തിലുള്ള മകള്‍ മനോജ് കെ ജയനൊപ്പമാണ് താമസിക്കുന്നത്. വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടാളും മറ്റ് ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. രണ്ടാളും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണിപ്പോൾ. എങ്കിലും രണ്ടാളെയും കുറിച്ചുള്ള വാർത്തകൾ വളരെ വേഗമാണ് വൈറലാവറുള്ളത്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  ഇരുവരുടെയും പ്രണയകഥ ചര്‍ച്ചയായി കൊണ്ടിരുന്ന കാലത്ത് നടന്ന രസകരമായൊരു സംഭവം ഇപ്പോള്‍ മനോജ് കെ ജയന്‍ തന്നെ ആരാധകരോട് പങ്കുവെക്കുകയാണ്. ഗൃഹലക്ഷ്മി പുറത്ത് വിട്ട റിപ്പോര്‍ട്ടിലായിരുന്നു ഡെന്നീസ് ജോസഫ് ഒരുക്കിയ തമാശയെ കുറിച്ച് സൂചിപ്പിച്ചത്. ഉര്‍വശിയുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ താന്‍ ആ പാട്ട് പോലും പാടറില്ലെന്ന് മനോജ് പറയുന്നു. വിശദമായി വായിക്കാം...

  urvashi-manoj-

  ''ഉര്‍വശിയുമായിട്ടുള്ള പ്രണയം സിനിമാലോകത്ത് ചര്‍ച്ചയായി നില്‍ക്കുന്ന കാലത്താണ് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഗ്രജനില്‍ മനോജ് കെ ജയന്‍ നായകനായി വേഷമിടുന്നത്. പുരോഗമനവാദിയായ നാടകകലാകാരന്റെ റോളിലായിരുന്നു. സിനിമയിലെ എന്റെ രംഗപ്രവേശം കസ്തൂരിയോടൊപ്പമുള്ള ബാലേ യോടെ ആണ്. ആ രംഗത്ത് കാളിദാസന്റെ വിക്രമോര്‍വ്വശീയം തന്നെ വേണമെന്നത് ഡെന്നീസ് ജോസഫിന്റെ നിര്‍ബന്ധമായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന്റെ കുസൃതി എന്ന് പറയാം.

  ഞങ്ങള്‍ സീരിയലില്‍ ഒരുമിച്ചെങ്കിലും പ്രണയമല്ല; അടുത്ത ബന്ധുക്കളാണെന്ന് വൈകിയാണ് മനസിലായത്, ദേവിക നമ്പ്യാര്‍- വായിക്കാം

  പാടേണ്ട പാട്ട് സാക്ഷാല്‍ ഉര്‍വശിയ കുറിച്ച് തന്നെ ആവട്ടേ എന്ന് ഒ എന്‍ വി സാറിനോട് നിര്‍ദ്ദേശിച്ചതും ഡെന്നിച്ചായന്‍ തന്നെ. എനിക്കും ഒരു സന്തോഷമാവട്ടേ എന്ന് അദ്ദേഹം കരുതി കാണും. പ്രണയകാലം ആയിരുന്നതിനാല്‍ ആ പാട്ട് പാടി അഭിനയിക്കാന്‍ അന്ന് കൗതുകം തോന്നിയിരുന്നതായി മനോജ് കെ ജയന്‍ പറയുന്നു. വിധിനിയോഗമാകാം. അധികം കഴിയും മുന്‍പ് എന്റെയും ഉര്‍വശിയുടെയും ജീവിതം വഴി പിരിഞ്ഞു. രണ്ട് പേരും പുതിയ ദാമ്പത്യങ്ങളില്‍ പ്രവേശിച്ചു. ഇനിയും ആ പാട്ട് പാടുന്നത് ശരിയല്ലെന്ന് തോന്നി.

  urvashi-manoj-

  ആരുടെയെങ്കിലും മനസിനെ അത് നോവിച്ചാലോ? നമ്മള്‍ കാരണം മറ്റൊരാള്‍ വേദനിക്കുന്നത് ശരിയല്ലല്ലോ. ഹൃദയത്തിന്റെ ഭാഗമായിരുന്ന ആ ഗാനം പിന്നീട് വേദികളില്‍ പാടിയില്ല. പകരം മനസില്‍ മാത്രമാണ് പാടിയത്. എങ്കിലും ആരാധനാപാത്രമായ ദേവരാജന്‍ മാസ്റ്ററുടെ സാന്നിധ്യമുള്ള ആ സിനിമ എങ്ങനെ മറക്കാനാകും. ആ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടിയാണ് അതേ സിനിമയിലെ മറ്റൊരു ഗാനം, അത് നെടുമുടി വേണു പാടി അഭിനയിച്ചതെങ്കില്‍ കൂടി വേദികളില്‍ പാടി കൊണ്ടിരുന്നതെന്ന് മനോജ് കെ ജയന്‍ പറയുന്നു.

  വിവാഹം എന്നായിരിക്കുമെന്ന് പുള്ളിയ്ക്ക് പോലും അറിയില്ല; എന്‍ഗേജ്ഡ് ആയിട്ട് 5 വര്‍ഷമായെന്ന് റബേക്ക സന്തോഷ്- വായിക്കാം

  'മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളിലേക്ക് അന്ന് മനപൂര്‍വ്വം വരാതിരുന്നതാണ്'

  സര്‍ഗം സിനിമയില്‍ നായകതുല്യമായ വേഷത്തില്‍ അഭിനയിക്കാന്‍ ഹരിഹരന്‍ സാര്‍ ക്ഷണിച്ചപ്പോള്‍ ആവേശം തോന്നി. സംഗീത പ്രധാനമായ ചിത്രം. പാട്ടുകളെല്ലാം പാടുന്നതോ ദാസേട്ടനും. ത്രില്ലടിച്ച് പോയി. പക്ഷേ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് പാട്ട് പാടുന്നത് മുഴുവന്‍ വിനീത് ആണെന്ന്. വലിയ നിരാശയായിരുന്നു. ഞങ്ങളൊരുമിച്ച് ചില പാട്ട് സീനുകളില്‍ എന്റെ മുഖഭാവം ശ്രദ്ധിച്ചാല്‍ അറിയാം. എനിക്ക് ആ ഒരൊറ്റ കാര്യത്തിന്റെ പേരില്‍ വിനീതിനോട് തോന്നിയ അസൂയയുടെ ആഴം ഒത്തിരിയാണെന്ന് തമാശരൂപേണ മനോജ് കെ ജയന്‍ പറയുന്നു. എങ്കിലും പില്‍ക്കാലത്ത് മലയാളത്തിലെ പ്രശസ്തമായ ചില പാട്ടുകള്‍ക്കൊപ്പം ചുണ്ട് അനക്കാന്‍ എനിക്ക് ഭാഗ്യ ഉണ്ടായിട്ടുണ്ട്.

  English summary
  Manjok K Jayan Opens Up About Dennis Joseph's Fun In Agrajan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X