For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ കൈയ്യിൽ നിന്നും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്, അഭിനയ ജീവിതത്തിലുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

  |

  മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്നാണ് മഞ്ജു അഭിനയ മേഖലയിലേക്ക് എത്തുന്നത്. 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു.

  സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും ചെയ്തു. സിനിമയിൽ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു.

  പിന്നീട് നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

  മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. രണ്ടാം വരവിൽ ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു.

  Also Read: ഒരാളെയും വിശ്വസിക്കരുത്, ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് യമുന

  മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. തൻ്റെ അഭിനയ മേഖലയിലെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അഭിനയ ജീവിതത്തിലുണ്ടായ അബദ്ധങ്ങളെക്കുറിച്ച് പറഞ്ഞത്. തന്റെ കൈയ്യിൽ നിന്നും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു. താരത്തിൻ്റെ വാക്കുകൾ വിശദമായി വായിക്കാം.

  Also Read: മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം, ബിബി ഹൗസിൽ കള്ളൻ കയറിയെന്ന് ബഷീർ ബഷി

  പിഴവുകൾ ആരുടെ ഭാഗത്ത് നിന്ന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നൊരു ബോധ്യമുണ്ട്. ആറാം തമ്പുരാനിൽ ചിത്ര ചേച്ചിയെ തല്ലുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണ റിഹേഴ്‌സൽ ഒക്കെ ചെയ്തിരുന്നു. അടിക്കാൻ കൈ വീശുമ്പോൾ ഉള്ള ദൂരമൊക്കെ.

  ഷൂട്ടിംഗിന്റെ സമയത്ത് ഞാൻ മുന്നോട്ട് വന്ന് കൈ വീശിയപ്പോൾ ചേച്ചിയുടെ കരണത്ത് കൊണ്ടു. അങ്ങനെയുള്ള അബദ്ധങ്ങൾ എന്റെ കൈയ്യിൽ നിന്നും സംഭവിച്ചിട്ടുണ്ട്. ചേച്ചിക്ക് ആ അടി ശരിക്കും കൊണ്ടു, മഞ്ജു പറഞ്ഞു.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  എന്തൊക്കെ വാക്കുകൾ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു', മഞ്ജു പറഞ്ഞു.

  അതേസമയം, അജിത് നായകനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

  Read more about: manju warrior
  English summary
  Manju Warrier opens up about his experience in acting career and some mistakes are my own
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X