twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    By Sanviya
    |

    രണ്ടര മണിക്കൂര്‍ ഇരുന്ന് ഒരു സിനിമ ആസ്വദിക്കുക. ചിത്രത്തിലെ ആവേശം പകരുന്ന പല രംഗങ്ങളും കണ്ട് കോരി തരിച്ചിരുന്ന് രണ്ടര മണിക്കൂര്‍ കഴിഞ്ഞ് തിയേറ്റര്‍ വിടുമ്പോള്‍ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് നായകന്റെ ഡയലോഗും ഹീറോയിസവും മാത്രമായിരിക്കും. എന്നാല്‍ പ്രേക്ഷകന് ഒരു സിനിമ കാണുമ്പോള്‍ ലഭിക്കേണ്ടത് രണ്ടര മണിക്കൂറില്‍ നിറഞ്ഞു നില്‍ക്കുന്ന ആവേശം മാത്രമല്ല.

    എന്തായിരിക്കും അത്, സിനിമ കാണുന്നവന് തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട നല്ല സന്ദേശങ്ങളും വേണം. അങ്ങനെ ഹീറോയിസവും ഡയലോഗും കൊണ്ട് മാത്രം പ്രേക്ഷകന്റെ മനസ് കീഴടക്കിയതല്ല ഈ ചിത്രങ്ങള്‍. കാണൂ..നല്ല സന്ദേശങ്ങള്‍ കൈമാറിയും പുതുതലമുറയ്ക്ക് വഴികാട്ടിയുമായ 20 മലയാള സിനിമകളിലൂടെ... തുടര്‍ന്ന് കാണൂ.. സ്ലൈഡുകളിലൂടെ....

    സ്പിരിറ്റ്

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സ്പിരിറ്റ്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മദ്യപിക്കുന്നവര്‍ക്കും അറിയാം. മദ്യപാനം മനുഷ്യ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നാണ് സ്പിരിറ്റ് ചര്‍ച്ച ചെയ്യുന്നത്.

    പത്തേമാരി

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    മമ്മൂട്ടിയെ കേന്ദ്ര കഥപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പത്തേമാരി. ഒാരോ പ്രവാസിയും അവരുടെ കുടുംബത്തിനും ഉള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് പത്തേമാരി.

    22 ഫീമെയില്‍ കോട്ടയം

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    ഫഹദ് ഫാസിലിനെയും റീമ കല്ലിങ്കലിനെയും കേന്ദ്ര കഥപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. വര്‍ഷങ്ങളായിട്ടുള്ള സ്ത്രികള്‍ക്കെതിരെയുള്ള ക്രൂരതകളോട് സ്ത്രീകള്‍ തന്നെ പ്രതികരിക്കുകയാണ്.

    നോട്ട്ബുക്ക്

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം. പാര്‍വ്വതി, മരിയ റോസ്, റോമ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൗമാര പ്രായകാര്‍ക്കിടയിലെ പ്രേമവും അതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം.

     സു സു സുധി വാത്മീകം

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    രഞ്ജിത്ത് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ചിത്രം. സുധി എന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിക്ക് കൊണ്ടുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തില്‍

    ഉസ്താദ് ഹോട്ടല്‍

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    തിയേറ്റര്‍ മുഴുവന്‍ ഇളക്കി മറിച്ച ഒരു ചിത്രം. അത്രയ്ക്കും ഒരു ആവേശമാണ് ഉസ്താദ് ഹോട്ടലിലൂടെ സംവിധായകന്‍ അന്‍വര്‍ റഷീദ് പ്രേക്ഷകര്‍ക്ക് തന്നത്. എന്നാല്‍ ചിത്രം മറ്റൊരു സന്ദേശം കൂടി പ്രേക്ഷകരില്‍ എത്തിക്കുന്നുണ്ട്.

    സന്ദേശം

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍, ജയറാം എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം.

    സക്കറിയയുടെ ഗര്‍ഭിണികള്‍

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    അനീഷ് അന്‍വര്‍ സംവിധാനത്തില്‍ ലാല്‍, റീമ കല്ലിങ്കല്‍,സനുഷ,ഗീത എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രം. ലാല്‍ അവതരിപ്പിക്കുന്ന സക്കറിയ എന്ന ഡോക്ടറെ സമീപിക്കുന്ന നാല് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം. ഇതില്‍ ഗൗരവമേറിയ മറ്റൊരു വിഷയവും കൈകാര്യം ചെയ്യുന്നുണ്ട്.

    യുഗപുരുഷന്‍

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    സംവിധാനം-ആര്‍ സുകുമാരന്‍, മമ്മൂട്ടി, തലൈ വാസല്‍ മമ്മൂട്ടി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

    ഫ്രണ്ട്‌സ്

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    1999ല്‍ സിദ്ദിഖ് ലാല്‍ ഒരുക്കിയ ചിത്രമാണ് ഫ്രണ്ട്‌സ്. ജയറാം, മുകേഷ്,ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച് സൗഹൃതത്തിന്റെ കഥ പറഞ്ഞ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

    ഒരു വടക്കന്‍ സെല്‍ഫി

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    ന്യൂജനറേഷന് ആഘോഷിക്കാന്‍ പറ്റിയ എല്ലാം ഒരു വടക്കന്‍ സെല്‍ഫിയില്‍ ഉണ്ടായിരുന്നു. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി,വിനീത് ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ്,മഞ്ജിമ മോഹന്‍ എന്നിവരാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നല്ലൊരു സന്ദേശവും കൈമാറുന്നുണ്ട്.

    തിര

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ശോഭന, ധ്യാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തിര.

     എല്‍സമ്മ എന്ന ആണ്‍കുട്ടി

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    ലാല്‍ ജോസിന്റെ സംവിധാനത്തിലെ എല്‍സമ്മ എന്ന ആണ്‍കുട്ടി. ആന്‍ അഗ്‌സ്റ്റിന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചത്.

    ഗോഡ് സെയില്‍ വില്‍പ്പനയ്ക്ക്

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം.

    ഹാപ്പി ഹസ്ബന്റ്‌സ്

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹാപ്പി ഹസ്ബന്റ്‌സ്.

    ഇന്ത്യന്‍ റുപ്പി

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    രഞ്ജിത്ത് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം.

     ജിലേബി

    ന്യൂജനറേഷന്‍ പിള്ളേര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 20 ചിത്രങ്ങള്‍?

    അരുണ്‍ ശേഖര്‍ സംവിധാനം ചെയ്ത് ജയസൂര്യ, രമ്യ നമ്പീശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിലേബി.

    English summary
    Must Watch this Malayalam films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X