twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ ചെയ്യാത്തത് എന്തുകൊണ്ട്, ഉഗ്രൻ മറുപടിയുമായി മഞ്ജു വാര്യർ

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. മികച്ച ഒരുപിടി ചിത്രങ്ങളാണ് മഞ്ജു മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടി വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു മലയാള സിനിമയ്ക്ക് നൽകിയത്. മഞ്ജുവിന്റെ ഭ രാധയും ഭഭ്രയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്.

    അതീവ ഗ്സാമറസായി നടി, ഫോട്ടോഷൂട്ട് വൈറലാകുന്നു

    നടിമാരുടെ മടങ്ങി വരവ് പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ്. എന്നാൽ എല്ലാവരേയും ഏറെ ഞെട്ടിച്ച മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. അതുവരെ കണ്ട മഞ്ജുവിനെ ആയിരുന്നില്ല മടങ്ങി വരവിൽ കണ്ടത്. ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു നടി. ദി പ്രീസ്റ്റിന് ശേഷം പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രമാണ് ചതുർമുഖം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മ‍ഞ്ജുവിന്റെ പുതിയ ഗെറ്റപ്പാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലായിരുന്നു ഗംഭീരലുക്കിൽ നടി എത്തിയത്. കൂടുതൽ ചെറുപ്പമായി എന്നാണ് പ്രേക്ഷകർ പറയുന്നത്.

    സ്ത്രീപക്ഷ സിനിമകൾ

    ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളെ ആയിരുന്നു മഞ്ജു മലയാളി പ്രേക്ഷകർക്ക് നൽകിയത്. രണ്ടാം വരവിലും അതുപോലുള്ള കഥാപാത്രങ്ങളെ നൽകിയിരുന്നു. എന്നാൽ അടുത്ത കുറച്ചു നാളുകളായി മഞ്ജുവിന്റേതായ അത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തെത്തിയിരുന്നില്ല ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലേഡി സൂപ്പർ സ്റ്റാർ. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി.

    സ്ത്രീപക്ഷ സിനിമകൾ ചെയ്യുന്നില്ല

    ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി എന്നിവയല്ലാതെ സ്ത്രീ ശാക്തീകരണം പ്രമേയമാകുന്ന സിനിമകള്‍ തെരഞ്ഞെടുത്തു കണ്ടിട്ടില്ല. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമുള്ള സിനിമകള്‍ കാണുന്നുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും എന്തുകൊണ്ടാണ് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കാത്തത് എന്നായിരുന്നു ചോദ്യം.

    മഞ്ജുവിന്റെ മറുപടി

    'അങ്ങനെയുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കല്‍ എന്നൊന്നുമില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഞാന്‍ ചെയ്ത ഉദാഹരണം സുജാത അത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്ത ചിത്രമാണ്. ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞാലെ സ്ത്രീ ശാക്തീകരണം ആകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് ചെറിയ കാര്യത്തില്‍ നിന്നും നമുക്ക് ശാക്തീകരിക്കപ്പെടാം. അതിന് ഒരു സിനിമ തന്നെ വേണമെന്നില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം എത്ര ശക്തിയുള്ളവരാണ്. വ്യത്യസ്തമായ പ്രമേയങ്ങളും കഥകളും ചെയ്യുമ്പോഴാണ് നിങ്ങളടക്കമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ തോന്നുകയുള്ളു. അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ചിത്രങ്ങള്‍ ചെയ്താല്‍ എനിക്കും മടുക്കും കാണുന്ന നിങ്ങള്‍ക്കും മടുക്കും- മഞ്ജു പറയുന്നു.

    ചതുർമുഖം

    ദി പ്രീസ്റ്റിന് ശേഷം പുറത്തിറങ്ങുന്ന മഞ്ജുവാര്യർ ചിത്രമാണ് ചതുർമുഖം. ടെക്നോ- ഹൊറർ ചിത്രമായ ചതുർമുഖത്തിൽ മഞ്ജുവിനോടൊപ്പം സണ്ണിവെയിനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ മലയാളത്തിലെ വൻ താരനിരയുംചിത്രത്തിലുണ്ട്. രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു ,സണ്ണി വെയിൻ ,അലന്‍സിയർ എന്നിവരെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണസാഹചര്യവും അതിന്റെ തുടര്‍ച്ചയായുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

    Read more about: manju warrier
    English summary
    Now Why You Not Acted Woman Oritend Movie, Manju Warrier Reply Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X