For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൈല ഉഷയ്ക്ക് ദുബായിയോട് ഇത്ര ഇഷ്ടം എന്താണെന്ന് അറിയാമോ, പ്രിയപ്പെട്ട നഗരത്തെ കുറിച്ച് നടി

  |

  ദുബായി നഗരത്തെ കുറിച്ച് പറയാന്‍ നൂറ് നാവാണ് നൈല ഉഷയ്ക്ക്. ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും ഏകദേശം ഏഴാം ക്ലാസുവരെ അബുദാബിയില്‍ ആയിരുന്നു. എന്നാല്‍ ചില അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ദുബായി വിട്ട് അമ്മയ്ക്കൊപ്പം നാട്ടിലേയ്ക്ക് വരേണ്ടി വന്നു. പിന്നീടുളള കോളേജ് കാലഘട്ടം വരെ നൈല കേരളത്തിലായിരുന്നു. തിരുവനന്തപുരത്ത് ജീവിക്കുമ്പോഴും മനസ് നിറയെ ചെറുപ്പത്തില്‍ മനസില്‍ കയറിയ ദുബായി ആയിരുന്നത്.

  Also Read: ദില്‍ഷയെ നേരത്തെ അറിയാം, പണ്ട് മുതലെ ഇങ്ങനെയാണ്,റംസാന്റെ വാക്കുകള്‍ വൈറലാവുന്നു
  നൈല പോലും അറിയാതെ തനിക്കൊപ്പം ദുബായി എന്ന സ്വപ്‌നവും വളരുകയായിരുന്നു. മനസ് അറിഞ്ഞത് പോലെ കാലം അങ്ങനെയൊരു അവസരം നല്‍കിയപ്പോള്‍ രണ്ടാമതൊന്ന് അലോചിക്കാതെ തന്റെ സ്വപ്‌നഭൂമിയിലേയ്ക്ക് പറന്ന് ഇറങ്ങുകയായിരുന്നു. നിരവധി സൗഭാഗ്യങ്ങളായിരുന്നു നൈലയ്ആക്ക് ആ മണ്ണ് കാത്തുവെച്ചത്. ആര്‍ജെ നൈല ഉഷയില്‍ നിന്ന് അഭിനേത്രിയിലേയ്ക്കുള്ള വേഷപകര്‍ച്ചയിലും ദുബായ് നഗരത്തിന് നിര്‍ണ്ണായകമായ പങ്കുണ്ട്.

  Also Read: 'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

  ആര്‍ജെ കരിയറും സിനിമ ജീവിതവും ഒന്നിച്ച് കൊണ്ട് പോവുകയാണ് നൈല ഉഷ. ഇപ്പോഴിത ദുബായിയോടുളള തന്റെ ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് നടി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുപോലെ ഈ ജന്മം മുഴുവന്‍ ദുബായിയില്‍ ജീവിക്കണമെന്നാണ് നടിയുടെ ആഗ്രഹം.

  Also Read: ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നെ അത് വേണ്ടെന്ന് വെച്ചു, കാരണം പറഞ്ഞ് ചിത്ര

  നൈലയുടെ വാക്കുകള്‍ ഇങ്ങനെ...' എട്ടാം ക്ലാസ് മുതല്‍ കോളേജ് വരെ തിരുവനന്തപുരത്തെ ഹോളി ഏയ്ഞ്ചല്‍സിലായിരുന്നു പഠിച്ചത്. കേളേജില്‍ പഠിക്കുന്ന സമയത്ത് ടിവിയില്‍ അവതാരകയായി പാര്‍ട് ടൈം ജോലി നോക്കിയിരുന്നു.

  ആ സമയത്ത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ആങ്കര്‍ ചെയ്യാന്‍ അവസര ലഭിച്ചു. 41 ദിവസത്തേയ്ക്കായിരുന്നു അന്ന് ദുബായില്‍ പോയത്. അന്ന് അറേബ്യന്‍ റേഡിയോ ഓഫീസിന് മുന്നിലൂടെയായിരുന്നു രാവിലെ നടന്ന് പോയിരുന്നത്. അന്ന്എല്ലാ ദിവസവും കൊതിയോടെ ആ ഓഫിസിലേക്ക് നോക്കുമായിരുന്നു. ആ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചു. നാല്‍പ്പത്തിയൊന്ന് ദിവസത്തിന് ശേഷം ഏറെ സങ്കടത്തോടെയായിരുന്നു അന്ന് ദുബായിലേയ്ക്ക് വന്നത്.

  'നാട്ടിലെത്തി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലാന്‍ഡ് ഫോണിലേക്ക് ഒരു വിളിവന്നു. അറേബ്യന്‍ ന്യൂസ് പുതുതായി മലയാളം എഫ്എം റേഡിയോ ആരംഭിക്കുന്നുണ്ടെന്നും റേഡിയോ ജോക്കികളെ ആവശ്യമുണ്ടെന്നും അറിയിക്കാന്‍ ആ സ്ഥാപനത്തിന്റെ മാനേജരാണു വിളിച്ചത്. സുഹൃത്തുക്കള്‍ എന്നെ കളിയാക്കാന്‍ ഒപ്പിച്ച പരിപാടിയാണെന്ന് ആദ്യം കരുതി. പക്ഷേ, അദ്ദേഹം വീണ്ടും വിളിച്ചു'; നൈല ഉഷ പറഞ്ഞു.

  Recommended Video

  ചുവപ്പ് സാരിയില്‍ അതിസുന്ദരിയായി നൈല ഉഷ | *Launch

  2004 ഏപ്രിലലാണ് വീണ്ടും ദുബായില്‍ എത്തുന്നത്. ഇപ്പോള്‍ പതിനെട്ട് വര്‍ഷമായി ഇഷ്ടപ്പെട്ട നാട്ടില്‍ ഏറെ ഇഷ്ടപ്പെട്ട ജോലി ചെയ്യുകയാണ്.ജോലിയാരംഭിച്ച ദിവസം മുതല്‍ ഇന്നു വരെ പുലര്‍ച്ചെ അഞ്ചിന് ഉറക്കമുണരും. ആറു മണിക്ക്‌പ്രോഗ്രാം തുടങ്ങും. പിന്നെ നാട്ടുവിശേഷങ്ങളും ലോകകാര്യങ്ങളുമായി പ്രേക്ഷകരരോടൊപ്പം സുഖം, സ്വസ്ഥം. ഈ ജന്മം മുഴുവന്‍ ഇവിടെ, ഇങ്ങനെ, ഇതേപോലെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം, താരം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഇതുപോലെയൊര സുരക്ഷിതമായ രാജ്യമില്ലെന്നു താരം അഭിമുഖത്തില്‍ പറയുന്നു.

  Read more about: nyla usha നൈല ഉഷ
  English summary
  Nyla Usha Opens Up The Reason Why Left Abu Dhabi When She Was 8th Standard Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X