twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോമഡി പറഞ്ഞ് നില്‍ക്കാന്‍ പൃഥ്വിരാജ് കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടാവും; ബ്രോ ഡാഡിയെ കുറിച്ച് പ്രേക്ഷക പ്രതികരണം

    |

    ലൂസിഫര്‍ എന്ന സിനിമയിലൂടെ സംവിധായകനായി മാറി പൃഥ്വിരാജ് മലയാള സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ആദ്യ ശ്രമം വലിയ വിജയമായതോടെ പൃഥ്വിയുടെ സംവിധാനത്തില്‍ കൂടുതല്‍ സിനിമകള്‍ വരികയാണ്. ഏറ്റവും പുതിയതായി ബ്രോ ഡാഡി എന്ന പേരില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത സിനിമ ഒടിടി യിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജും പ്രധാനപ്പെട്ടൊരു റോള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും മീനയുമാണ് നായികമാര്‍.

    അര്‍ദ്ധരാത്രിയില്‍ തന്നെ സിനിമ കണ്ടവരെല്ലാം ബ്രോ ഡാഡിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നത് പോലെ ഇതൊരു ചെറിയ സിനിമ മാത്രമാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ മോഹന്‍ലാലിനും ലാലു അലക്‌സിനുമൊപ്പം കോമഡി പറഞ്ഞ് നില്‍ക്കുന്ന കാര്യത്തില്‍ പൃഥ്വി പാടുപെട്ടു എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.. വായിക്കാം...

     നല്ലൊരു എന്റര്‍ടെയിനറാണ് ബ്രോ ഡാഡി

    ബ്രോ ഡാഡി അത്യാവശ്യം നല്ലൊരു എന്റര്‍ടെയിനറാണ്. അതി ഗംഭീര ഐറ്റമാണ് എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഇതിലെ സിനിമാറ്റോഗ്രഫിയാണ്. നല്ല കിടുക്കാച്ചി ഫ്രെയിംസാണ് തുടക്കം മുതല്‍ ഒടുക്കം വരെ. വല്ലാത്തൊരു ഫ്രഷ്നെസ്സ് ഫീല്‍ ചെയ്യും. സെക്കന്റ് ഹാഫൊക്കെ അത്രയും വലിച്ചു നീട്ടിയിട്ട് പോലും അത്രയ്ക്ക് അങ്ങ് ബോറടിക്കാതെ കണ്ടിരുന്നതിന്റെ പ്രാധാന കാരണവും ഇത് തന്നെയാണ്. നല്ല കളര്‍ഫുള്‍ ഫ്രെയിംസും സിറ്റുവേഷണല്‍ കോമഡിയുമൊക്കെയായി ആദ്യ പകുതി നല്ലൊരു ഫ്‌ലോയില്‍ പറഞ്ഞവസാനിപ്പിച്ചു. സെക്കന്റ് ഹാഫില്‍ ആ ഫ്‌ലോ അങ്ങ് പോയി.

    ഇത്രക്ക് വലിച്ച് നീട്ടണ്ട ഒരു കാര്യം ഇല്ലായിരുന്നു

    സെക്കന്റ് ഹാഫ് ഇത്രക്ക് വലിച്ച് നീട്ടണ്ട ഒരു കാര്യവും ഇല്ലായിരുന്നു. രണ്ടര മണിക്കൂറെടുത്ത് പറയാന്‍ മാത്രമുള്ള ഒന്നും പടത്തില്‍ ഇല്ലായിരുന്നു. സിനിമയില്‍ ഏറ്റവും അരോചകമായി തോന്നിയത് സൗബിന്റെ കഥാപാത്രമാണ്. സെക്കന്റ് ഹാഫ് മുന്നോട്ട് പോകും തോറും സ്‌ക്രിപ്റ്റ് വീക്ക് ആയി കൊണ്ടേ ഇരുന്നു. അതിനിടയില്‍ എന്തിനാണ് സൗബിന്റെ കഥാപാത്രം തിരുകി കേറ്റി വെച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പിന്നെ ജോണ്‍ കാറ്റാടിയെ പോലെ ഒരു കഥാപാത്രമൊക്കെ ലാലേട്ടന്‍ ചുമ്മാ സിമ്പിളായി ചെയ്തിട്ട് പോകും. പുള്ളിക്ക് ഇതൊക്കെ എന്തോന്ന് വെറും നിസാരം. പക്ഷേ കോമഡി ചെയ്ത് കൂടെ പിടിച്ചു നില്‍ക്കാന്‍ പൃഥ്വി നന്നായി പാടുപ്പെട്ടു എന്നത് മറ്റൊരു സത്യം.

    ടൈറ്റാനിക്കിലെ ജാക്കും റോസും മനസ്സില്‍ നില്‍ക്കുന്ന പോലെയുണ്ട്; സായി പല്ലവിയുടെ സിനിമയെ കുറിച്ച് അശ്വതിടൈറ്റാനിക്കിലെ ജാക്കും റോസും മനസ്സില്‍ നില്‍ക്കുന്ന പോലെയുണ്ട്; സായി പല്ലവിയുടെ സിനിമയെ കുറിച്ച് അശ്വതി

    പൃഥ്വിരാജ് പറഞ്ഞത് സത്യമാണ് ഗയ്‌സ്

    അതിനൊക്കെ ലാലു അലക്‌സ്. എന്നാ ഒരു എനര്‍ജിയാണെന്നേ. സെക്കന്റ് ഹാഫൊക്കെ പുള്ളി നന്നായി സ്‌കോര്‍ ചെയ്തു ഒരു രക്ഷയുമില്ല. എന്നെ സംബന്ധിച്ചടുത്തോളം ബ്രോ ഡാഡി ഒരു ആവറേജ് എക്‌സ്പീരിയന്‍സ് ആയിരുന്നു. സമയം ഉള്ളവര്‍ വീട്ടുകാരുമൊത്ത് കണ്ട് നോക്ക്. പൃഥ്വിരാജ് പറഞ്ഞത് സത്യമാണ് ഗയ്‌സ്, ബ്രോ ഡാഡി ഒരു കുഞ്ഞ് പടമാണ്. പിന്നെ പൃഥ്വി കുഞ്ഞ് പടമാണെന്ന് പറയുന്ന സിനിമകള്‍ എല്ലാം വമ്പന്‍ പടമായിരിക്കും എന്നൊരു അന്ധവിശ്വാസം പലരുടെയും മനസ്സില്‍ ഉണ്ട്. അതിന്ന് തകര്‍ന്നടിയും. രാജുവേട്ടാ നിങ്ങളൊരു മാന്യനാണ്. പച്ചക്ക് പറഞ്ഞ് പറ്റിക്കുന്ന എക്‌സ്പീരിയന്‍സ്ഡ് ആളുകള്‍ ഉള്ള ഈ ഇന്‍ഡസ്ട്രിയല്‍ നിന്ന് നിങ്ങള് ഉള്ളത് ഉള്ളത് പോലെ പറഞ്ഞല്ലോ . അത് എനിക്ക് ഇഷ്ടായി..

    അമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്; പക്ഷേ തന്നോട് അവർക്ക് സ്നേഹമില്ലെന്ന് നടി ലക്ഷ്മിപ്രിയഅമ്മ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്; പക്ഷേ തന്നോട് അവർക്ക് സ്നേഹമില്ലെന്ന് നടി ലക്ഷ്മിപ്രിയ

    ഒറ്റവാക്കില്‍ സിനിമ കിടിലം എന്നേ പറയാനുള്ളു

    ഒറ്റവാക്കില്‍ സിനിമ കിടിലം എന്നേ പറയാനുള്ളു എന്നാണ് മറ്റൊരാള്‍ കമന്റിട്ടിരിക്കുന്നത്. സിനിമാ ഉടനീളം നല്ല രസം ഉണ്ടായിരുന്നു. ഓരോ സീനും ജില്‍ ജില്‍ എന്നിങ്ങനെ ആയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് ലാലേട്ടനേയും ലാലു അലക്‌സിനെയും കല്യാണിയും ആണ്. മീനയും പൃഥ്വിരാജും കിടിലം തന്നെ. പിന്നെ വരുന്നവര്‍ എല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു. മല്ലികാ സുകുമാരന്‍, കനിഹയുമൊക്കെ അതിന് ഉദ്ദാഹരണമാണ്. എന്നാല്‍ സൗബിന്‍ ഈ സിനിമയില്‍ തന്നെ വേണ്ടിയിരുന്നില്ല എന്നാണ് കൂടുതല്‍ പേരും പറയുന്നത്.

    Recommended Video

    Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
    പ്രതീക്ഷതിനേക്കാള്‍ മികച്ച അനുഭവം


    മാര്‍വല്‍ സിനിമയില്‍ സ്റ്റാന്‍ലി വരുന്നപോലെ ആന്റണി പെരുമ്പാവൂര്‍ എല്ലാ ലാലേട്ടന്‍ സിനിമകളില്‍ വരുന്നത് ഇജ്ജാതി വധം ആണ്. രണ്ടാം ഭാഗത്തിനേക്കാള്‍ മികച്ചത് ആദ്യ ഭാഗം ആണ്. പാട്ടുകള്‍ക്ക് അധികം റോള്‍ ഉണ്ടെന്ന് തോന്നിയില്ല. ലാലേട്ടന്‍ - മീന കോമ്പിനേഷന്‍ സീന്‍ സൂപ്പര്‍ ആണ്. ദൃശ്യത്തിലെ പോലെ മുന്തിരി വള്ളികളിലെ പോലെ ഇതിലും ഇവര്‍ ഒരു രക്ഷയുമില്ല. ബിഗ് ബജറ്റ് ലൈന്‍ അപ്പ് ഉള്ള ലാലേട്ടന് ഇടക്ക് ഇതുപോലുള്ള സിനിമകള്‍ ചെയ്താല്‍ മികച്ച ആശ്വാസമാകും. പ്രതീക്ഷതിനേക്കാള്‍ മികച്ച അനുഭവം എന്നുമൊക്കെയാണ് ബ്രോ ഡാഡിയെ കുറിച്ച് വരുന്ന ആദ്യ പ്രതികരണങ്ങള്‍.

    English summary
    Prithviraj And Mohanlal Starring Bro Daddy Movie Audience Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X