For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ സ്വഭാവവും അദ്ദേഹത്തിൻ്റെ സ്വഭാവവും തമ്മിൽ ചേരുമോ എന്ന ആശങ്കയായിരുന്നു; രഞ്ജിത്തിനെ കുറിച്ച് ബാദുഷ

  |

  സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമൊക്കെയാണ് രഞ്ജിത്ത്. സംവിധാനം ചെയ്തതിനെക്കാളും കൂടുതല്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയാണ് രഞ്ജിത്ത് വിസ്മയമായി തീര്‍ന്നത്. ഇപ്പോള്‍ അഭിനേതാവിന്റെ റോള്‍ കൂടി മനോഹരമായി ചെയ്യുന്ന രഞ്ജിത്ത് അവസാനം അഭിനയിച്ച അയ്യപ്പനും കോശിയിലും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

  ഇതിനിടെ രഞ്ജിത്തിന്റെ ജന്മദിന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംവിധായകന്റെ ഏറ്റവും പ്രിയ സുഹൃത്തുക്കളായ നിരവധി പേര്‍ ആശംസകളുമായി എത്തി. കൂട്ടത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയുമുണ്ട്. രഞ്ജിത്തിനെ ആദ്യമായി കണ്ടതിനെ കുറിച്ചും ഒരുമിച്ച് വര്‍ക്ക് ചെയ്തതിനെ കുറിച്ചുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ ബാദുഷ വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

   ranjith

  ''രഞ്ജിത്തേട്ടന് ഇന്നു ജന്മദിനം. രഞ്ജിത് എന്ന സംവിധായകനിലേക്ക് എത്താന്‍ വേണ്ടി ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹത്തിന്റെ സിനിമ കണ്ട് ആവേശം കൊണ്ടിട്ടുള്ള ഞാന്‍. പക്ഷേ അദ്ദേഹത്തിലേക്ക് എത്താന്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. എന്റെ സ്വഭാവവും അദ്ദേഹത്തിന്റെ സ്വഭാവവും തമ്മില്‍ ചേരുമോ എന്ന ആശങ്കയായിരുന്നു അതിനു കാരണം. അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പലരും എന്നെ അദ്ദേഹത്തിനടുത്ത് എത്തിക്കാതിരിക്കാനാണ് നോക്കിയത്. പലേടങ്ങളിലും വച്ച് രഞ്ജിത്തേട്ടനെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാന്‍ സാധിച്ചിരുന്നില്ല.

  വേര്‍പിരിയാൻ മുൻകൈ എടുത്തത് ചേച്ചിയാണ്; ചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു. ശരണ്യയെ കുറിച്ച് സഹോദരി ശോണിമ- വായിക്കാം

  പപ്പേട്ടനുള്‍പ്പെടെ (പത്മകുമാര്‍) പലരോടും പറഞ്ഞിരുന്നു, രഞ്ജിത്തേട്ടനെ പരിചയപ്പെടുത്താന്‍. അന്ന് അതൊന്നും നടന്നില്ല. ഒടുവില്‍ അത് സാധിച്ചു. ഡ്രാമ എന്ന സിനിമയിലായിരുന്നു ഞങ്ങള്‍ ആദ്യമായി സഹകരിച്ചത്. ആ സിനിമയുടെ നിര്‍മാതാവ് സുബൈര്‍ ഇക്കയാണ് അദ്ദേഹത്തോട് എന്നെ അടുപ്പിച്ചത്. തുടക്കത്തില്‍ ആ സിനിമയ്ക്ക് മറ്റൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. പിന്നീട് അദ്ദേഹം മാറി. ഇതേ തുടര്‍ന്ന് നടന്ന കൂടിയാലോചനയിലാണ് എന്റെ പേര് സുബൈര്‍ ഇക്ക സജസ്റ്റ് ചെയ്തത്. എന്നാല്‍ തല്‍ക്കാലം നീ വരേണ്ട കൂടെയുള്ള ആരെയെങ്കിലും അയച്ചാല്‍ മതിയെന്ന് സുബൈര്‍ ഇക്ക പറഞ്ഞതിന്‍ പ്രകാരം എന്റെ കൂടെയുള്ള പ്രശാന്തിനെ അയച്ചു.

  ranjith

  എന്നിരുന്നാലും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോള്‍ പലതവന്ന അവിടേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പല കാരണങ്ങളാല്‍ തടസപ്പെടും. എന്തായാലും ഡ്രാമയുടെ സെറ്റില്‍ അതു സാധിച്ചു. അതിനു വേദിയായത് ലണ്ടനും. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പേ ഞങ്ങള്‍ അവിടെയെത്തി. അന്നു തന്നെ ഞാന്‍ അദ്ദേഹത്തിന്റെ റൂമിലെത്തി പരിചയപ്പെട്ടു. ചെന്നയുടനെ ബാദുഷ ഇരിക്കൂ എന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടര്‍ന്നു. ഇവിടെ പല പ്രശ്‌നങ്ങളുമുണ്ട്, അതേ കുറിച്ചൊന്നും ഞാന്‍ ഇനി ആരോടും ചോദിക്കില്ല. അതൊക്കെ പരിഹരിക്കേണ്ടതു നിന്റെ ഉത്തരവാദിത്വമാണ്. എനിക്ക് എന്താവശ്യമുണ്ടായാലും നിന്നോടേ ഞാന്‍ ചോദിക്കൂ എന്ന്. അവിടെ നിന്ന് തുടങ്ങിയ ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു.

  വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ അമ്മ പറഞ്ഞത് വെളിപ്പെടുത്തി നടി സാമന്ത; സംശയം തീരാതെ ആരാധകരും- വായിക്കാം

  അദ്ദേഹത്തിന്റെ ബാനറായ ഗോള്‍ഡ് കോയിന്‍ നിര്‍മിക്കുന്ന സിനിമകളുടെ നിര്‍മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അയ്യപ്പനും കോശിയും ഇപ്പോള്‍ കൊത്ത് തുടങ്ങി, ഇനിയങ്ങോട്ടുള്ള പല പ്രൊജക്ടുകളും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. കൂടാതെ ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഒരു സിനിമ അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്. പ്രിയ രഞ്ജിത്തേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു'' എന്നും ബാദുഷ പറഞ്ഞ് നിര്‍ത്തുന്നു.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  മഞ്ജുവെന്ന് പറഞ്ഞപ്പോൾ ദിലീപിന് ഒരു സന്തോഷം, ഇവർക്ക് എന്ത് പറ്റിയെന്ന് ആരാധകർ, നടന്റെ വാക്കുകൾ... വായിക്കാം

  Read more about: badusha ബാദുഷ
  English summary
  Production Controller Badusha's Wishes To Director Ranjith On His Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X