For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അതുവരെ പിടിച്ചു നിന്നു, പിന്നീട് ചോദ്യങ്ങൾ കൂടി വന്നു'; വിവാഹത്തെക്കുറിച്ച് പാർവതി നമ്പ്യാർ

  |

  ഏഴ് സുന്ദര രാത്രികൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പാർവതി നമ്പ്യാർ. റിയാലിറ്റി ഷോകളിൽ നിന്നും സിനിമാ രം​ഗത്തെത്തിയെ പാർവതി മികച്ച നർത്തകി കൂടിയാണ്. 2020 ലാണ് പാർവതി വിവാ​ഹിതയായത്. വിനീത് മേനോനാണ് പാർവതിയുടെ ഭർത്താവ്. പത്തിലേറെ സിനിമകളിൽ മലയാളത്തിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. നായികയായും സഹനടിയായും നടി അഭിനയിച്ചു.

  രാജമ്മ യാഹൂ, ലീല. ​ഗോസ്റ്റ് വില്ല, സത്യ, പുത്തൻപണം. കെയർഫുൾ, മധുരരാജ, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിൽ പാർവതി അഭിനിയിച്ചിട്ടുണ്ട്. ലീല എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു പാർവതി അവതരിപ്പിച്ചത്. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല പാർവതി. ഇപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാർവതി.

  Also Read: ബാലയുടെ മോള്‍ക്ക് വേറൊരാളെ അച്ഛനെന്ന് വിളിക്കേണ്ട ഗതികേട്; വായടപ്പിച്ച് ഗോപി സുന്ദര്‍

  'ഞാൻ സിനിമ, ‍ ഡാൻസ് എന്നൊക്കെ പറഞ്ഞുള്ള ഒരിതിൽ ഇരിക്കുകയായിരുന്നു. കല്യാണം കഴിക്കാൻ തയ്യാറായിരുന്നില്ല. പക്ഷെ ആ പ്രായമാവുമ്പോഴേക്കും കല്യാണം ആയില്ലേയെന്ന് കുടുംബക്കാരിൽ നിന്ന് ചോദ്യമായി. കല്യാണം നോക്കട്ടെയെന്ന് അമ്മ ചോദിക്കുമായിരുന്നു. വേണ്ട എന്നാണ് എപ്പോഴും പറഞ്ഞത്. പക്ഷെ അതിന്റെ ഇടയ്ക്ക് അച്ഛന്റെ മരണം സംഭവിച്ചു'

  'അത് കഴിഞ്ഞ ശേഷം ചോദ്യങ്ങൾ കൂടി വന്നു. അതുവരെയും ഞാൻ പിടിച്ചു നിന്നിരുന്നു. പിന്നെ ഞാൻ നോക്കിക്കോളൂ എന്ന് പറഞ്ഞു. അമ്മ പെട്ടെന്ന് കയറി നോക്കും എന്ന് ഞാൻ വിചാരിച്ചില്ല. പക്ഷെ അമ്മ അത് വളരെ സീരിയസായി നോക്കുകയും ചെയ്തു,' പാർവതി നമ്പ്യാർ ചിരിച്ചു കൊണ്ട് പറഞ്ഞു.

  Also Read: അലോസരപ്പെടുത്തുന്നത്; ഇനി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ കരീനയും സെയ്‌ഫും

  'ഒരുപാട് കല്യാണ ആലോചനകൾ നടന്നിട്ടില്ല. ആദ്യം തന്നെ നോക്കിയപ്പോൾ കിട്ടിയ ആളാണ് വിനീത്. നേരത്തെ കണ്ടിട്ടില്ല.അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷെ വളരെ മനോഹരമായിരുന്നു എന്റെ യാത്ര. അറേഞ്ച്ഡ് മാര്യേജൊന്നൊക്കെ പറയുമ്പോൾ ടെൻഷൻ ആണല്ലോ, കരിയറിനൊക്കെ സമ്മതിക്കുമോയെന്ന്. ഞങ്ങൾ തമ്മിൽ കണ്ടു. പിന്നെ അത് പ്രേമമായി. ദോഹയിലാണ് ഇപ്പോൾ ഞങ്ങൾ രണ്ട് പേരും താമസിക്കുന്നത്. പാരന്റ്സ് ഇടയ്ക്ക് വരും,' പാർവതി നമ്പ്യർ പറഞ്ഞു. അമൃത ടിവിയോടാണ് പ്രതികരണം.

  ‌‌Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു പാർവതിയുടെ വിവാഹം. ദിലീപ് നായകനായെത്തിയ സിനിമയായിരുന്നു ഏഴ് സുന്ദര രാത്രികൾ. റിമ കല്ലിങ്കൽ, ടിനി ടോം, പ്രവീണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ പാർവതിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ലീല എന്ന സിനിമയും ഇത്തരത്തിൽ തന്നെ ശ്രദ്ധേയമായി. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകൻ.

  ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.ഒരു ആനയുടെ കൊമ്പിനിടയിൽ വെച്ച് ഒരു സ്ത്രീയെ ഭോ​ഗിക്കുന്നത് സ്വപ്നം കാണുന്ന കുട്ടിയപ്പൻ അത് നേടാൻ നടത്തുന്ന ശ്രമങ്ങളാണ് ലീല എന്ന സിനിമ.

  Read more about: parvathy nambiar
  English summary
  Viral: Parvathy Nambiar Opens Up Her Marriage With Vineeth Menon In Mg Sreekumar's Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X