»   » വിവാഹം: അഭിനയം നിര്‍ത്തുകയാണെന്ന് ധന്യ മേരി

വിവാഹം: അഭിനയം നിര്‍ത്തുകയാണെന്ന് ധന്യ മേരി

Posted By:
Subscribe to Filmibeat Malayalam
Dhanya Marry Varghese
ചലച്ചിത്രതാരം ധന്യ മേരി വര്‍ഗീസ് വിവാഹിതയാകുന്നു. കൈരളി ടിവിയെല താരോത്സവം പരിപാടിയില്‍ സൂപ്പര്‍ ഡാന്‍സറായി ജയിച്ച ജോണ്‍ ആണ് വരനെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം അഭിനയിക്കാനില്ലെന്നും ധന്യ വ്യക്തമാക്കിയിട്ടുണ്ട്.

നവംബര്‍ 14ന് ഇവരുടെ മനസ്സമ്മതം കൂത്താട്ടുകുളത്ത് വച്ച് നടക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് വച്ച് വിവാഹമുണ്ടാകുമെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ വിവാഹത്തീയതി പുറത്തുവിട്ടിട്ടില്ല.

മോഡലിങില്‍ സജീവമായിരുന്ന ധന്യ മേരി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

അഭിനയത്തിലും നൃത്തത്തിലും താല്‍പര്യമുള്ള ജോണ്‍ എംബിഎ ബിരുദധാരിയാണ്. ടൂര്‍ണമെന്റ്' എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു ജോണ്‍. 'സകുടുംബം ശ്യാമള' എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ഗാനരംഗത്ത് ജോണ്‍ നൃത്തം ചെയ്തിട്ടുണ്ട്.

സ്വന്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജോണ്‍ നടത്തുന്നുണ്ട്. വിവാഹതീരുമാനം വളരെ വ്യക്തിപരമാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഈ വാര്‍ത്ത സത്യമാണെന്നും ധന്യ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാല്‍ അഭിനയത്തേക്കാള്‍ പ്രാധാന്യം കുടുംബത്തിനാണെന്നും അതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്നും താരം പറയുന്നു.

ഇപ്പോള്‍ എന്നെന്നും ഓര്‍മ്മയ്ക്കായി എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ധന്യ. ഇതിന് മുമ്പ് ധന്യഅനൂപ് അരവിന്ദുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തിനായി ധന്യ മതം മാറുമെന്നും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജോണും ധന്യയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

English summary
On November 14 and the model-turned-actress Dhanya Mary Varghees will get engaged. "It's a very personal thing and I don't want to talk more about it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam