»   » മഞ്ജു വാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് ദിലീപ് മീഡിയ ക്ലബ്ബ്! എന്താണ് ഇവരുടെ പ്രശ്‌നം

മഞ്ജു വാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് ദിലീപ് മീഡിയ ക്ലബ്ബ്! എന്താണ് ഇവരുടെ പ്രശ്‌നം

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് കണ്ടിട്ടില്ലേല്‍ ഇതാ കണ്ടോ.. പേരിനും പ്രശസ്തിക്കും എന്ത് നെറികെട്ട കളിയും കളിക്കും ഈ ചേച്ചി - നടി മഞ്ജു വാര്യരെക്കുറിച്ച് ദിലീപ് മീഡിയ ക്ലബ്ബ് എന്ന പേജില്‍ വന്ന പോസ്റ്റാണിത്. അതിക്രമത്തിന് ഇരയായ നടിക്ക് നൃത്തം സമര്‍പ്പിച്ച് മഞ്ജു വാര്യര്‍ എന്ന വാര്‍ത്തയാണ് ആരാധക സംഘത്തെ ചൊടിപ്പിച്ചത്.

Read Also: ശോഭന, മമ്ത, റിമ.. നസ്രിയ വരെ സൂപ്പര്‍.. കാവ്യ മാധവനെ മാത്രം ഇഷ്ടമല്ല? മഞ്ജു വാര്യരുടെ വൈറല്‍ വീഡിയോ!

മഞ്ജു വാര്യര്‍ ഷൈന്‍ ചെയ്‌തോ

കൂട്ടുകാരിക്ക് പറ്റിയ അബദ്ധത്തെ ഏറ്റവും കൂടുതല്‍ മുതലെടുത്തതും ഷൈന്‍ ചെയ്തതും മഞ്ജു വാര്യരാണ് എന്നാണ് ദിലീപ് മീഡിയ ക്ലബ്ബ് എന്ന പേജ് പറയുന്നത്. പേജില്‍ മഞ്ജു വാര്യര്‍ക്ക് എതിരായ പോസ്റ്റുകളും കമന്റുകളും ഇഷ്ടം പോലെയുണ്ട്.

ആരാണീ ദിലീപ് മീഡിയ ക്ലബ്ബ്?

മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ ഒരാളായ ദിലീപിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന പേജാണ് ഇത്. 24/7 ദിലീപ് അപ്‌ഡേറ്റ്‌സ്, എക്‌സ്‌ക്ലൂസീവ് ദിലീപ് ഗാലറി, ഫാന്‍സ് ആക്ടിവിറ്റീസ് ഒക്കെയാണ് ആയിരക്കണക്കിന് ലൈക്കുളള ഈ ഫേസ്ബുക്ക് പേജിനെക്കുറിച്ച് പേജ് തന്നെ പറയുന്നത്.

മഞ്ജുവിനാണ് വിമര്‍ശനം

മലയാളത്തിലെ ഒരു പ്രമുഖ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു വാര്യരെ കുറ്റപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടത് ഈ പേജ് തന്നെയാണ് എന്നതാണ് രസകരമായ കാര്യം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്ന കാപ്ഷനോടെയാണ് ഈ പോസ്റ്റ്.

എല്ലാവരും അനുകൂലിക്കുന്നവരല്ല

എന്നാല്‍ ദീലീപ് മീഡിയ ക്ലബിന്റെ പേജില്‍ അവര്‍ തന്നെ പോസ്റ്റ് ചെയ്ത ഈ വാക്കുകളോട് അധികമാരും പിന്തണ രേഖപ്പെടുത്തിയിട്ടില്ല. ഞാനുമൊരു ദീലീപ് ആരാധകനാണ്. ആരാധനയാവാം. പക്ഷേ ഇത്തരം തെമ്മാടിത്തരം കാണിക്കരുത് - എന്ന് തുറന്ന് പറഞ്ഞ ആളുകളുമുണ്ട്.

പത്രങ്ങള്‍ക്കെതിരെ

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരമായ ദിലീപിനെതിരെ വാര്‍ത്ത കൊടുക്കുന്നു എന്നാരോപിച്ച് ദിലീപ് ആരാധകര്‍ ഒരു പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജ് ആക്രമിച്ചിരുന്നു. പോര്‍ട്ടലിന്റെ എഫ് ബി പേജ് ആക്രമിച്ച ദിലീപ് മീഡിയ ക്ലബ്ബ് എന്ന പേജിലെ ആളുകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അടക്കമുള്ള പോര്‍ട്ടലുകള്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ദിലീപ് അറിഞ്ഞിട്ടാണോ

നടന്‍ ദിലീപ് അറിഞ്ഞിട്ടാണോ ഇങ്ങനെ ഒരു പേജ് ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ആര്‍ക്കും അറിയില്ല. പ്രശസ്തനായ ഒരു നടനാകുമ്പോള്‍ ആരാധിക്കാന്‍ ആളുകളും അവരുടെ കൂട്ടായ്മയും ഒക്കെ ഉണ്ടാകുക സാധാരണയാണ്. എന്നാല്‍ മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാന്‍ ഒരു താരത്തിന്റെ ആരാധകരും മുതിരുന്നത് ശരിയല്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

മഞ്ജു വാര്യര്‍ എന്ത് ചെയ്തു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ വ്യക്തമായ അഭിപ്രായം പറഞ്ഞ സിനിമാ താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും ഇതിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ട് എന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിനെ സംശയിക്കത്തക്ക തരത്തില്‍ ഒരു കാര്യവും മഞ്ജു പറഞ്ഞിട്ടുമില്ല.

ക്രിമിനല്‍ ഗൂഢാലോചന

നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. നടിയെ വീട്ടില്‍ പോയി കണ്ടതിന് ശേഷം ആയിരുന്നു മഞ്ജു വാര്യര്‍ ഇങ്ങനെ പറഞ്ഞത്. അപ്പോള്‍ ആരായിരിക്കും ആ ഗൂഢാലോചനയ്ക്ക് പിന്നില്‍ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

നടിയുമായി അടുത്ത ബന്ധം

മഞ്ജു വാര്യരും ആക്രമിക്കപ്പെട്ട നടിയും അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരുന്നു. സ്വകാര്യ ജീവിതത്തിലും ഇവര്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു നേരിട്ട് വീട്ടിലെത്തി നടിയുടെ വീട്ടിലെത്തി കാണുകയായിരുന്നു. ഇവിടെ മഞ്ജു വാര്യര്‍ ഏറെ നേരം ചെലവഴിച്ചിരുന്നു. അതിന് ശേഷം വൈകാരികമായ ഒരു ഫേസ്ബുക്ക് പോസ്റ്റും മഞ്ജു വാര്യര്‍ എഴുതിയിരുന്നു.

ആരാണ് പിന്നില്‍

നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞതോടെ ആരാകും ഇതിന്റെ പിന്നില്‍ എന്ന ചോദ്യവും ഉയര്‍ന്നു. മലയാളത്തിലെ ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുള്ളതായി ആരോപണങ്ങള്‍ വരികയും അദ്ദേഹം ഇതെല്ലാം നിഷേധിക്കുകയും ചെയ്തു. നടി മഞ്ജുവിനോട് ഇങ്ങനെ ഒരു കാര്യം പങ്കുവച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

ആരാണാ പ്രമുഖ നടന്‍

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്നും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന എന്ന ആക്ഷേപം ഉന്നയിക്കുമ്പോള്‍ അതിന്റെ ഗൗരവം കൂട്ടുന്നത് ഇതാണെന്നാണ് ആക്ഷേപം. നടി ക്രൂരമായ ആക്രമണത്തിന് വിധേയയായി ഏറെ കഴിഞ്ഞാണ് സിനിമ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത് വന്നതെന്നതും ശ്രദ്ധിക്കപ്പെട്ടു.

ദിലീപ് പ്രതികരിച്ചത്

നടി ആക്രമിക്കപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകള്‍ വളച്ചൊടിക്കരുത് എന്നായിരുന്നു ദിലീപ് അമ്മയുടെ പരിപാടിയില്‍ പറഞ്ഞത്. ദിലീപ് എന്ത് പറയും എന്ന് കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍. താര സംഘടനയായ അമ്മയുടെ ഇടപെടല്‍ വൈകിയെന്നും ആക്ഷേപം ഉണ്ടായിരുന്നു. തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ രക്ഷിക്കാനാണ് ഇതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

English summary
Actor's fan page criticize Manju Warrier in Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam