»   » ഇങ്ങനെ നോക്കി കൊല്ലല്ലേ; രാജമൗലി

ഇങ്ങനെ നോക്കി കൊല്ലല്ലേ; രാജമൗലി

Posted By: AkhilaKS
Subscribe to Filmibeat Malayalam

നായകി എന്ന പുതിയ ചിത്രത്തിലെ തൃഷയുടെ ഗെറ്റപ്പ് കണ്ട് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ സംവിധായകന്‍ ഞെട്ടി പോയത്രേ. രാജമൗലി മാത്രമല്ല ആര് കണ്ടാലും ഒന്ന് ഞെട്ടുന്ന തരത്തില്‍ തന്നെയാണ് തൃഷയുടെ പുതിയ ഗെറ്റപ്പ്.

ചുവന്ന സാരിയണിഞ്ഞ് ഒരു കൈയ്യില്‍ പൂത്താലാവും മറുകൈയ്യില്‍ വെട്ടുക്കത്തിയുമായി നില്‍ക്കുന്ന തൃഷയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. താരത്തിന്റെ ചിരിയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

trisha

തൃഷയുടെ ഈ ഗെറ്റപ്പ് കണ്ട് ഞെട്ടിപ്പോയെന്ന് ട്വിറ്ററിലൂടെയാണ് രാജമൗലി ട്വീറ്റ് ചെയ്തത്. ഗോവി ഗോവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന നായകി എന്ന ചിത്രം തൃഷയുടെ അമ്പതാമത്തെ ചിത്രമാണ്.

സ്ത്രീപ്രധിനിത്യമുള്ള നായകി എന്ന ചിത്രത്തില്‍ തൃഷ വേറിട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയാണ്. ഗണേഷ് വെങ്കിട്രാമനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

English summary
the contrast of trisha’s smile and the knife in her hand and combined with the getup
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam