»   » ഹണിമൂണിലും പൃഥ്വിയ്ക്ക് സിനിമ

ഹണിമൂണിലും പൃഥ്വിയ്ക്ക് സിനിമ

Posted By:
Subscribe to Filmibeat Malayalam
Prithviraj and Supriya
ആരെയും അറിയിക്കാതെ പ്രണയം, അതുപോലെ കല്യാണം. ഒടുക്കം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഗംഭീര വിരുന്ന് നല്‍കിയ ശേഷം നവദമ്പതികളായ പൃഥ്വിയും സുപ്രിയയും ഹണിമൂണിനായി ന്യൂയോര്‍ക്കിലേക്ക് പറന്നിരിയ്ക്കുന്നു.

മധുവിധുവിന്റെ ലഹരിയിലും സിനിമയെ കൈവിടാന്‍ പൃഥ്വിയും പ്രിയസഖിയും ഒരുക്കമല്ല. മെയ് 4 മുതല്‍ എട്ട് വരെ നടക്കുന്ന ന്യൂയോര്‍ക്ക് ഫിലിംഫെസ്റ്റിവെല്ലില്‍ നവദമ്പതികള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

പൃഥ്വിയുടെ വീട്ടിലേക്കുള്ള വഴി ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. ഈ ചിത്രത്തിന് ഇംഗ്ലീഷില്‍ സബ് ടൈറ്റില്‍ ഒരുക്കാന്‍ സഹായിച്ചത് സുപ്രിയയായിരുന്നു. ചലച്ചിത്ര മേളയ്ക്കിടെ ഒട്ടേറെ സെലിബ്രറ്റികളെ പരിചയപ്പെടാനും കഴിയുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി.

English summary
Newly wed Prithviraj and Supriya are off to New York for honeymoon for a week
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam