»   » കിങില്‍ മമ്മൂട്ടിയുടെ നായിക ഖുശ്ബു?

കിങില്‍ മമ്മൂട്ടിയുടെ നായിക ഖുശ്ബു?

Posted By:
Subscribe to Filmibeat Malayalam
Khushboo
മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന കിങ് ആന്റ് കമ്മീഷണറില്‍ നടി ഖുശ്ബുവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തന്റെ ചിത്രത്തില്‍ ഖുശ്ബു ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്നകാര്യം സംവിധായകന്‍ ഷാജി കൈലാസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ചിത്രം പുറത്തിറങ്ങും വരെ ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ കാര്യം രഹസ്യമാക്കി വെയ്ക്കാനാണത്രേ ഷാജിയുടെ തീരുമാനം.

മമ്മൂട്ടിയുടേയോ സുരേഷ് ഗോപിയുടേയോ നായികയായിട്ടാണ് ഖുശ്ബു അഭിനയിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഒന്നിനും സ്ഥിരീകരണമില്ല. സഞ്ജന, സംവൃത സുനില്‍ തുടങ്ങിയവരും ഒപ്പം ജയപ്രദയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കിംഗ് ആന്റ് കമ്മീഷണര്‍ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ശനിയാഴ്ച കൊച്ചിയില്‍ ആരംഭിക്കുകയാണ്. ഡിസംബര്‍ 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മായിഅമ്മയായി എത്തുന്നത് ഖുശ്ബുവാണ്. ഇതിന് പിന്നാലെയാണ് മലയാളത്തില്‍ ഒരു വമ്പന്‍ പ്രൊജക്ടില്‍ കൂടി ഖുശ്ബു ചേരുന്നത്. നേരത്തേ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.

English summary
Actress Khushboo will do an important role in King and The Commissioner, most expected movie of this year,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam