For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാവിവധുവിനൊപ്പം കുസൃതികാട്ടി വിശാഖ് നായർ', ആനന്ദത്തിലെ കുപ്പിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

  |

  2016ൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ആനന്ദം. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിച്ച സിനിമ കോളജ് ജീവിതവും, പ്രമയവും, വിനോദ യാത്രയുമെല്ലാണ് പ്രമേയമാക്കിയത്. ആനന്ദത്തിലൂടെ സിനിമയിലേക്ക് എത്തിയ താരങ്ങളെല്ലാം ഇന്ന് മലയാള സിനിയിലെ തിരക്കുള്ള താരങ്ങളാണ്. അക്കൂട്ടത്തിലൊരാളാണ് ആനന്ദത്തിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ വിശാഖ് നായർ.

  Also Read: 'ഇന്നേക്ക് ആറ് മാസം', ആദ്യമായി മകന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രേയാ ഘോഷാൽ

  ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം നിർമിച്ചത് നടനും സംവിധായകനും നിർമാതാവും ​ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസനായിരുന്നു. കുപ്പി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ വിശാഖിന് വീണ്ടും നിരവധി സിനിമകളിൽ അവസരം ലഭിച്ചു. ആനന്ദത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻപണത്തിലാണ് വിശാഖ് അഭിനയിച്ചത്. സുനിൽ എന്ന കഥാപാത്രമായിരുന്നു താരത്തിന്റേത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായകൻ. നിരവധി സിനിമകളുടെ ഭാ​ഗമായ വിശാഖ് വിവാഹിതനാകാൻ പോവുകയാണ്.

  Also Read: മിനി സ്ക്രീനിലൂടെ എത്തി ബി​ഗ് സ്ക്രീനിൽ തിളങ്ങിയ താരങ്ങൾ, ലിസ്റ്റിൽ ലേഡി സൂപ്പർസ്റ്റാർ വരെ!

  മാസങ്ങൾക്ക് മുമ്പാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം വിശാഖ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി വിവാഹ നിശ്ചയ ചടങ്ങുകൾ ആഘോഷ പൂർവം നടത്തിയിരിക്കുകയാണ് വിശാഖും കുടുംബവും. ജനപ്രിയ നായരാണ് വിശാഖിന്റെ വധു. കഴിഞ്ഞ ദിവസം നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ വരന്റേയും വധുവിന്റേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. വിശാഖ് തന്നെയാണ് വിവാഹ നിശ്ചയം നടന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

  ഹൃദയസ്പർശിയായ കുറിപ്പോടെ ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിശാഖ് വിവാഹ വാർത്ത അറിയിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് അന്ന് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്. 'ഒരാളുടെ ജീവിതത്തിൽ ചിന്തിക്കാനാവാത്തതായി തോന്നുന്ന ഒരു പോയിന്‍റ് വരുന്നു. ഒരാൾ തന്‍റെ സ്വതന്ത്ര്യമുള്ള ഇച്ഛാശക്തി കൈമാറാനും എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളുടെ സന്തോഷവും സങ്കടവും അനുഭവിക്കാനും തീരുമാനിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ.... ശരിയല്ലേ? പക്ഷെ... മുകളിലുള്ള ചിത്രങ്ങളിലേത് പോലെ ഞാൻ ആ യുവതിയെ കണ്ടുമുട്ടി. അത് പോലെ.... ആ ഭയങ്ങൾ അലിഞ്ഞു. മഴവില്ലിന്‍റെ അവസാനത്തിൽ എനിക്ക് ഒരു സ്വർണ്ണ പാത്രം കാണാൻ കഴിഞ്ഞു. കാരണം... ഞാൻ തിരയുന്നത് പോലും എന്തെന്ന് എനിക്ക് പോലും അറിയാത്തത് ഞാൻ കണ്ടെത്തിയിരുന്നു... നഷ്ടപ്പെട്ട പസിൽ. അതിനാൽ പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്‍റെ പ്രതിശ്രുത വധു.... ജയപ്രിയ നായരെ. ഞങ്ങൾ ഉടൻ തന്നെ ഒരു മോതിരം ഇടും എന്നാൽ അതുവരെ ഞങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ടാകണേ... ഒക്ടോബർ 21. #ഇനി ആനന്ദമേ എന്ന് പറയാൻ എനിക്ക് കൂടുതൽ കാരണങ്ങൾ നൽകുന്ന ഒരു ദിവസം' എന്നാണ് ഒരു മാസം മുമ്പ് വധുവിനെ പരിചയപ്പെടുത്തികൊണ്ട് ഇൻസ്റ്റ​​ഗ്രാമിൽ വിശാഖ് കുറിച്ചത്.

  Recommended Video

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  ഒപ്പം ഭാവി വധുവിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശാഖ് പങ്കുവെച്ചു. ആനന്ദത്തിലെ താരങ്ങളടക്കം വിവാഹ നിശ്ചയം കഴി‍ഞ്ഞ വിശാഖിനും വധു ജനപ്രിയയ്ക്കും ആശംസകൾ നേർന്നു. മഞ്ഞ നിറത്തിന്റെ തീമിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. മഞ്ഞ നിറത്തിലുള്ള സാരിയും റോസ് നിറത്തിലുള്ള ബ്ലൗസും അതിനിണങ്ങുന്ന ആഭരണങ്ങുമാണ് വധു ജനപ്രിയ ധരിച്ചിരുന്നത്. ബിസ്ക്കറ്റ് നിറത്തിലുള്ള കുർത്തയും മഞ്ഞ നിറത്തിലുള്ള ബ്രൊക്കേഡ് ജാക്കറ്റുമായിരുന്നു വിശാഖിന്റെ വേഷം. ആന അലറലോടറല്‍, മാച്ച് ബോക്‌സ്, ചങ്ക്‌സ്, പുത്തന്‍ പണം, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമാ തുടങ്ങിയവയാണ് വിശാഖ് അഭിനയിച്ച സിനിമകൾ.

  Read more about: film malayalam
  English summary
  Aanandam movie fame Actor Vishak Nair and Janapriya Nair got engaged
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X