For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എലീന ​ഗർഭിണിയായിരുന്നു, രാത്രി മുഴുവൻ ന​ഗരങ്ങളിലൂടെ നടന്നു'; വെളിപ്പെടുത്തി ബാലു വർ​ഗീസ്

  |

  യുവനിര നടന്മാരില്‍ ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്. നടിയും മോഡലുമായ എലീന കാതറിന്‍ എമോണിനെയാണ് ബാലു വിവാഹം ചെയ്തത്. ബാലതാരമായിട്ടാണ് ബാലു വർ​ഗീസ് സിനിമയിലേക്ക് എത്തിയത്. ചാന്തുപൊട്ടിലൂടെയായിരുന്നു തുടക്കം. തുടർന്ന് തലപ്പാട്, അറബിക്കഥ, ഒരുവൻ തുടങ്ങിയ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. പാപ്പി അപ്പച്ചയിലൂടെ സഹനടനായി. മാണിക്യ കല്ല്, അർജുനൻ സാക്ഷി, മാഡ് ഡാഡ്, ഹണി ബീ, ബൈസിക്കിൾ തീവ്സ് തുടങ്ങിയ സിനിമകളിലും ബാലു അഭിനയിച്ചു.

  Also Read: 'ആദ്യത്തെ കു‍ഞ്ഞിനായുള്ള കാത്തിരിപ്പിൽ ശ്രീലയ'; നിറവയറിൽ മരക്കാർ കാണാൻ കുടുംബത്തോടൊപ്പം എത്തി

  ബാലുവിന്റെ ഏറ്റവും പുതിയ ജാൻ-എ-മൻ എന്ന സിനിമയാണ്. ബേസിൽ ജോസഫ് നായകനായ സിനിമയിൽ ബാലുവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജാൻ-എ-മന്നിന് മുമ്പ് പുറത്തിറങ്ങിയ ബാലു നായകനായ ഓപ്പറേഷൻ ജാവ വലിയ വിജയമായിരുന്നു. നടൻ ​ഗണപതിയുടെ സഹോദരനായ ചിദംബരമാണ് ജാൻ-എ-മൻ സംവിധാനം ചെയ്തത്. മികച്ച കോമഡി എന്റര്‍ടെയ്‌നറായി പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകള്‍ ആണ് എല്ലായിടത്തും ലഭിക്കുന്നത്. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

  Also Read: 'നൂബിനുമൊത്തുള്ള ഫോട്ടോയും ഷിയാസിന്റെ ആശംസയും'; സത്യാവസ്ഥ വെളിപ്പെടുത്തി അമൃത നായർ

  സിനിമ കഴിഞ്ഞാൽ ബാലു ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് യാത്രകളെയാണ്. സമയം കിട്ടുമ്പോഴെല്ലാം നല്ലപാതി എലീനയ്ക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പം കേരളത്തിനകത്തും പുറത്തുമായി നിരവധി യാത്രകൾ ബാലു നടത്തി കഴിഞ്ഞു. കൊവിഡ് കാലത്താണ് ഈ യാത്രകൾ‌ മുടങ്ങിപോയത്. വിദേശ രാജ്യങ്ങളിലേത്ത് നടത്തിയ യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ബാലു വർ​ഗീസ് ഇപ്പോൾ. ഭാര്യ എലീന ​ഗർഭിണിയായിരുന്നപ്പോൾ ദുബായ് സന്ദർശിക്കാൻ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ബാലു വർ​ഗീസ് വെളിപ്പെടുത്തി.

  'യാത്രകളെ ഇഷ്ടപ്പെടുന്നവർ ഏറ്റവും വെറുക്കുന്ന രണ്ട് വർഷങ്ങളാണ് കടന്നുപോകുന്നത്. എന്നെക്കാൾ കൂടുതൽ ട്രിപ്പുകൾ മിസ് ചെയ്യുന്നത് എലീനയ്ക്ക് തന്നെയാണ്. എലീന ഗർഭിണിയായിരുന്ന സമയത്തും ഞങ്ങൾ കേരളത്തിൽത്തന്നെ യാത്രകൾ നടത്തിയിരുന്നു. അന്ന് കോവിഡ് നിയന്ത്രണങ്ങൾ നാട്ടിൽ കുറവായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ വണ്ടിയെടുത്ത് ചെറുയാത്രകൾ നടത്താറുണ്ട്. കഴിഞ്ഞ ഡിസംബറിലെ ദുബായ് യാത്ര മറക്കാനാവില്ല. ഞാനും എലീനയും ഗണപതിയും കൂടിയാണ് പോയത്. ഷൂട്ടിങ് ആവശ്യത്തിനുള്ള യാത്രയായിരുന്നു അത്. ന്യൂ ഇയർ ആഘോഷം അവിടെയായിരുന്നു. അതൊരു കിടിലൻ യാത്രയായിരുന്നു. ദുബായിലെ മിക്ക പ്രധാന കാഴ്ചകളും അന്ന് ഞങ്ങൾ കണ്ടു. എലീന അന്ന് ഗർഭിണിയായിരുന്നു. ദുബായ് ആരെയും ആകർഷിക്കുന്ന നാടാണ്. മുമ്പും അവിടെ പോയിട്ടുണ്ടെങ്കിലും ഓരോ തവണ പോകുമ്പോഴും വല്ലാത്തൊരു ഫീലാണ് അവിടം സമ്മാനിക്കുന്നത്. രാത്രിയിൽ വേറൊരു ഭാവമാണ് നഗരത്തിന്. ഞങ്ങൾ രാത്രി മുഴുവൻ നഗരത്തിരക്കുകളിലൂടെ നടന്നു' ബാലു പറയുന്നു.

  Balu Varghese Exclusive Interview | FilmiBeat Malayalam

  'അമേരിക്ക ബസിൽ ചുറ്റികറങ്ങി കാണാൻ അവസരം ലഭിച്ചതിനെ കുറിച്ചും ബാലു പറയുന്നു. വിദേശരാജ്യം കാണണമെന്ന ആഗ്രഹവുമായിരിക്കുമ്പോൾ ഒരിക്കൽ സ്റ്റേജ് ഷോയ്ക്ക് അവസരം ലഭിച്ചു. അമേരിക്ക കാണാം എന്ന ഒറ്റക്കാര്യത്തിന്റെ പുറത്താണ് ഞാൻ അന്ന് സ്റ്റേജ് ഷോയുടെ ഭാഗമായി പോയത്. സാധാരണ സംഘാടകർ അറേഞ്ച് ചെയ്ത് തരുന്ന വാഹനങ്ങളിലാണ് പോകുന്നത്. അന്ന് ഞങ്ങൾക്ക് ബസ് ആയിരുന്നു അവർ ഏർപ്പാടാക്കിയത്. അമേരിക്കയിൽ അങ്ങോട്ടുമിങ്ങോട്ടും ബസിൽ യാത്ര ചെയ്യാൻ കിട്ടിയ അവസരം മറക്കാനാവില്ല. കാഴ്ചകൾ കണ്ട് അങ്ങനെ ഇരിക്കാം. നമ്മൾ വിമാനത്തിലും മറ്റും യാത്ര ചെയ്യുമ്പോൾ കാണാൻ പറ്റാത്തത്ര കാഴ്ചകൾ ആ ബസ് യാത്രയിൽ കണ്ടു തീർക്കാം' യുവ താരം പറയുന്നു. കഴിയുന്നത്ര യാത്രകൾ നടത്തുക എന്നത് വലിയ ആ​ഗ്രഹമാണെന്നും യൂറോപ്പ് ട്രിപ്പാണ് തങ്ങളുടെ അടുത്ത സ്വപ്നമെന്നും ബാലു വർ​ഗീസ് പറയുന്നു. എല്ലാമൊന്ന് ശാന്തമായിട്ട് മകനൊപ്പം ഒരു യുറോപ്പ് ട്രിപ്പിനുള്ള പ്ലാനിങ്ങിലാണെന്നും ബാലു പറയുന്നു. ഇനി സുമേഷ് ആന്റ് രമേഷ് എന്ന ചിത്രമാണ് ബാലുവിന്റേതായി റിലീസിനെത്താനുള്ളത്. ഏറെ നാളുകളായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് അത്. സലീം കുമാർ അടക്കമുള്ള മുൻ നിര താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്.

  Read more about: balu varghese
  English summary
  actor Balu Varghese reveals his travel experience with pregnant wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X