»   » 22എഫ്‌കെ ലോജിക്കില്ലാത്ത ചിത്രമെന്ന് ദേവന്‍

22എഫ്‌കെ ലോജിക്കില്ലാത്ത ചിത്രമെന്ന് ദേവന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/actor-devan-about-22fk-2-103916.html">Next »</a></li></ul>
Devan
മലയാള സിനിമ മാറുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ ഈ മാറ്റത്തെ സിനിമാരംഗത്തെ പലരും നോക്കി കാണുന്നത് ഒരേ രീതിയിലല്ല. മാറ്റം നല്ലതാണെന്ന് അംഗീകരിക്കുമ്പോഴും ഇന്ന് മലയാള സിനിമയില്‍ സംഭവിക്കുന്നതെല്ലാം നല്ലതാണെന്ന് പറയാനാവില്ലെന്നാണ് നടന്‍ ദേവന്റെ അഭിപ്രായം.

മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ മിക്ക ചിത്രങ്ങളിലും ക്രൈമിന്റേയും സെക്‌സിന്റേയും പ്രസരം കൂടുതലാണ്-അടുത്തിടെ ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കി. മലയാളത്തില്‍ ഈഡിപ്പസ് കോംപ്ലക്‌സ് പ്രമേയമാക്കി ഒരു ചിത്രം ഇറങ്ങാന്‍ പോകുന്നുവെന്ന് കേട്ടു. അത്തരം സംഭവങ്ങള്‍ തടയണം. അമ്മയെ കാമത്തോടെ നോക്കുന്ന മകന്റെ കാഴ്ചകളിലേയ്ക്ക് കേരളം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും നടന്‍ പറയുന്നു.

കഷ്ടപ്പെട്ട് ഒരു വിഷയം കണ്ടെത്തി സിനിമയെടുക്കാന്‍ ഇവിടെയുള്ളവര്‍ക്ക് മടിയാണ്. ലിപ്പ് കിസിങ് വരെ ഇന്ന് മലയാള സിനിമയില്‍ നടക്കുന്നു. ഇത്തരം സിനിമകളോട് തനിക്ക് എതിര്‍പ്പാണ്. എല്ലാവരുടേയും അഭിനന്ദനം ഏറ്റുവാങ്ങിയ ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. എന്നാല്‍ അത് ഒരു ലോജിക്കുമില്ലാത്ത ചിത്രമാണ്. പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ യാതൊരു ഉളുപ്പിമില്ലാതെ വിളിച്ചു പറയുന്ന പ്രവണത കൂടിവരികയാണെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.
അടുത്ത പേജില്‍
സന്തോഷ് പണ്ഡിറ്റിനെ കുറ്റപ്പെടുത്താനാവില്ല

<ul id="pagination-digg"><li class="next"><a href="/news/actor-devan-about-22fk-2-103916.html">Next »</a></li></ul>
English summary
Actor Devan said that 22FK is a movie created without any logic

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam