twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബാഹുബലി പോലെയല്ല മരക്കാർ, ക്ലൈമാക്സിൽ പ്രത്യേകതയുണ്ട്'; മോഹൻലാൽ

    |

    മലയാളത്തിന് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ് ഡിസംബർ രണ്ട്. കാത്തുകാത്തിരുന്ന് മലയാളത്തിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. ഏറെ നാളത്തെ അധ്വാനവും കഷ്ടപ്പാടും കാത്തിരിപ്പുമെല്ലാം ഈ സിനിമയുടെ പിന്നിലുണ്ട്. നൂറുകോടി ബജറ്റിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. നടൻ മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്. തെന്നിന്ത്യയിലെ ഒരുപിടി കലാകാരന്മാർ സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. കോടികൾ മുടക്കി വിഎഫക്സ് അടക്കം ചെയ്താണ് സിനിമ റിലീസിനെത്തിക്കുന്നത്. ചരിത്രം പറയുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

    actor mohanlal, actor mohanlal Priyadarshan, Priyadarshan marakkar, marakkar arabikadalinte simham, മരക്കാർ അറബിക്കടലിന്റെ സിംഹം , മോഹൻലാൽ മരക്കാർ, മോഹൻലാൽ പ്രിയദർശൻ, മോഹൻലാൽ വാർത്തകൾ, പ്രിയദർശൻ സിനിമകൾ

    പലതവണ സിനിമയുടെ റിലീസ് തീരുമാനിച്ചെങ്കിലും പിന്നീട് കൊവിഡും ലോക്ക് ഡൗണും തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധിയുമെല്ലാം കൊണ്ട് സിനിമ നീളുകയായിരുന്നു. തിയേറ്റർ റിലീസ് സാധ്യമാകുമോ എന്നതിൽ പ്രതിസന്ധി നേരിട്ടപ്പോൾ ഒടിടി റിലീസ് പോലും സിനിമയ്ക്ക് വേണ്ടി ആലോചിച്ചിരുന്നു. പിന്നീടാണ് മന്ത്രിമാർ അടക്കമുള്ളവർ ഇടപെട്ട് സിനിമ തിയേറ്റുകളിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോൾ സിനിമയെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകൾ നടൻ മോഹൻലാൽ പങ്കുവെച്ചിരിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മരക്കാർ സിനിമയുടെ പ്രത്യേകതകളെ കുറിച്ചെല്ലാം മോഹൻലാൽ തുറന്ന് പറഞ്ഞത്. ദേശീയ പുരസ്കാരം അടക്കം നേടിയ സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിം​ഹം. സിനിമയുടെ ഭൂരിഭാ​ഗവും ചിത്രീകരിച്ചത് ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിലാണ്. സിനിമയ്ക്ക് വേണ്ടി പടുകൂറ്റൻ സെറ്റാണ് ആർട്ട് ഡയറക്ടർ സാബു സിറിലിന്റെ നേതൃത്വത്തിലുള്ള സം​ഘം നിർമിച്ചത്. മരക്കാറിന്റെ ക്ലൈമാക്സിന് ഏറെ പ്രത്യേകതകളുണ്ടെന്നും തന്റേയും സംവിധായകൻ പ്രിയദർശന്റേയും സ്വപ്നമാണ് മരക്കാറെന്നും മോഹൻലാൽ പറഞ്ഞു.

    Also Read: 'ഞാൻ അകപ്പെട്ടപോലെയായിരുന്നു, ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി'; വെളിപ്പെടുത്തി നടി

    കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചപ്പോൾ ആ ചരിത്ര പുരുഷനുമായി ഒരു താദാത്മ്യം അനുഭവപ്പെട്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഇതൊരു മില്യൻ ഡോളർ ചോദ്യമാണ്. തീർച്ചയായും അത് സംഭവിച്ചിട്ടുണ്ടാകാം. ആ സിനിമ കാണുമ്പോൾ.... അതിന്റെ ക്ലൈമാക്സിൽ അത് ഫീല്‍ ചെയ്തെന്ന് ഒരു നടനെന്ന നിലയിൽ എനിക്ക് പറയാം. ആ സിനിമ കാണുമ്പോൾ അത് മനസിലാകും. അതുകൊണ്ട് തന്നെ ആ സിനിമയ്ക്ക് ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു' മോഹൻലാൽ പറഞ്ഞു. 'രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട സിനിമ 110 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. എന്റേയും പ്രിയദർശന്റെയും സ്വപ്നമാണ് കുഞ്ഞാലിമരക്കാർ. തീർച്ചയായും മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും അഭിമാനിക്കാവുന്ന പ്രോജക്ട് ആയിരിക്കും മരക്കാർ. അമർചിത്ര കഥകളോട് സാദൃശ്യപ്പെടുത്തിയായിരുന്നു ബാഹുബലിയുടെ മേക്കിങ്ങെങ്കിൽ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന്. വെള്ളത്തിൽ വെച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്സ് ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിന് ശേഷം ഒരു വർഷമാണ് വിഎഫ്എക്സ് ചെയ്യാനുള്ള സമയം പറഞ്ഞത്. ഇതിന് മുമ്പ് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്നൊരു ചിത്രം വന്നിരുന്നു. ഞാൻ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയല്ല. അതൊക്കെ ഞങ്ങൾക്കൊരു പാഠമായിരുന്നു. പെർഫെക്‌ഷന് വേണ്ടി മാക്സിമം ട്രൈ ചെയ്തിട്ടുണ്ട്' മോഹൻലാൽ വ്യക്തമാക്കി.

    Also Read: 'ചെറുപ്പക്കാരായ താരങ്ങൾക്കെപ്പം റൊമാൻസ് ചെയ്യുന്നത് ഭർത്താവിന് വിഷയമല്ല'; റാണി മുഖർജി

    കേരളത്തിൽ മാത്രം 625 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌ക്രീനുകളുടെ എണ്ണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ബുധനാഴ്ച്ചയെ ഉണ്ടാകൂ. എന്നാല്‍ നിലവിലെ ചര്‍ച്ചകള്‍ അനുസരിച്ച് 625 സ്‌ക്രീനുകള്‍ മരയ്ക്കാറിന് ഉണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ പ്രിയദര്‍ശനും അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

    Recommended Video

    ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍

    Also Read: 'കൺമണിക്ക് പേരിട്ടു', മകൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

    Read more about: mohanlal priyadarsan
    English summary
    actor mohanlal open up about his expectations about upcoming movie marakkar arabikadalinte simham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X