For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരി കാരണം പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് സലീം കുമാർ

  |

  മിമിക്രിയലൂടെ സിനിമയിലെത്തി കോമഡി റോളുകൾ മനോഹരമാക്കിക്കൊണ്ട് പിന്നീട് നായകനടനായി അഭിനയിച്ച് ദേശീയ തലത്തിൽ വരെ തന്റെ പ്രശസ്തി എത്തിച്ച വ്യക്തിയാണ് സലീം കുമാർ. സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു. അദ്ദേഹം സ്ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികൾ ഇരിക്കുക. കാത്തിരിപ്പ് വെറുതേയാക്കാതെ മനോഹരമായി കൗണ്ടറുകൾ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാർ.

  actor Salim Kumar, actor Salim Kumar films, Salim Kumar movies, Salim Kumar films, നടൻ സലീം കുമാർ, സലീം കുമാർ വാർത്തകൾ, സലീം കുമാർ സിനിമകൾ, സലീം കുമാർ കോമഡികൾ

  കോമഡി ചെയ്ത് വിജയിക്കുന്നവര്‍ക്ക് സീരിയസ് വേഷങ്ങള്‍ എളുപ്പത്തില്‍ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തില്‍ നൂറ് ശതമാനം വിജയമായിരുന്നു. 2004ല്‍ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരുമുഖം പ്രേക്ഷകര്‍ കണ്ടത്. പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമാശയ്ക്കപ്പുറം സീരിയസ് കഥാപാത്രങ്ങളെ മനോഹരമാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് സമൂഹവും സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞു.

  Also Read: 'എന്റെ ഇഷ്ടങ്ങൾക്കൊന്നും ഇക്ക നോ പറയാറില്ല', വിവാഹ വാർഷികമാഘോഷിച്ച് ഫിറോസും സജ്നയും

  ഇന്ന് സലീം കുമാർ കേന്ദ്രകഥാപാത്രമാകുന്ന സിനിമ വരുന്നുവെന്ന് അറിയിപ്പ് വരുമ്പോഴെ ആരാധകരുടെ കാത്തിരിപ്പ് ആരംഭിക്കുകയാണ്. ഇനിയെന്ത് ചെയ്താണ് അദ്ദേഹം നമ്മെ വിസ്മയിപ്പിക്കാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ സമയങ്ങളിൽ ആരാധകരിൽ കാണാനാവുക. ഇപ്പോൾ പഴയകാല സിനിമാ ജീവിതത്തെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ചിരി കാരണം നിരവധി സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. ആദ്യകാലത്തെ തന്റെ സിനിമകളില്‍ നടന്‍ ജഗദീഷിനെ അനുകരിച്ചതിനെ കുറിച്ചും പിന്നീട് ഏറെ കഷ്ടപ്പെട്ട് ആ രീതി മാറ്റിയെടുത്തതിനെ കുറിച്ചും നടന്‍ സലിം കുമാര്‍ ബിഹൈന്‍ഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

  actor Salim Kumar, actor Salim Kumar films, Salim Kumar movies, Salim Kumar films, നടൻ സലീം കുമാർ, സലീം കുമാർ വാർത്തകൾ, സലീം കുമാർ സിനിമകൾ, സലീം കുമാർ കോമഡികൾ

  സിനിമാ അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാൽ എവിടെ നിർത്തുമെന്ന കാര്യത്തിൽ ഒരു വ്യക്തതയില്ലാത്ത കൊണ്ടാണ് അതിന് മുതിരാത്തതെന്നും സലീം കുമാർ പറയുന്നു. ഇനി ഈ പ്രായത്തിൽ മറ്റൊരു ജോലി കണ്ടെത്തുക സാധ്യമല്ലാത്ത കാര്യമാണെന്നും തനിക്ക് ആകെ അറിയാവുന്ന തൊഴിൽ അഭിനയം മാത്രമാണെന്നും സലീം കുമാർ കൂട്ടിച്ചേർത്തു. ഇവിടെ കിട്ടുന്ന ആനന്ദമൊന്നും നമുക്കിനി വേറെ ഒരിടത്ത് നിന്നും കിട്ടില്ലെന്ന് അറിയാമെന്നും സലീം കുമാർ പറഞ്ഞു. നാദിർഷയുടെ രണ്ട് സിനിമകൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണവും സലീം കുമാർ വ്യക്തമാക്കി. താൻ റിലാക്സ് ചെയ്തിട്ടാണ് അഭിനയിക്കുന്നതെന്നും താരം പറഞ്ഞു.

  Also Read: 'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി

  'എനിക്ക് എന്റേതായ കുറേ ആസ്വാദനങ്ങൾ ഉണ്ട്. അതിനർത്ഥം കുറേ കള്ളുകുടിച്ച് കൂത്തടിച്ച് നടക്കണം എന്നതല്ല. എന്റെ വീട്, എന്റെ കൃഷി, വായന, എഴുത്ത്,വലിയ എഴുത്തുകാരൻ അല്ലേങ്കിൽ പോലും. ഒരു സിനിമ നടൻ എന്ന് വെച്ചാൽ 24 മണിക്കൂറും എനിക്ക് സിനിമ എന്ന് ആലോചിക്കാൻ സാധിക്കില്ല. ദൈവത്തിന് മറന്ന് കൊണ്ടല്ല ദൈവത്തിനെ വന്ദിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഭാര്യ, മക്കൾ, സുഹൃത്തുക്കൾ ഇങ്ങനെ കുറേ സ്വകാര്യ സന്തോഷങ്ങൾ ഉണ്ട് അവയ്ക്കൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ അതിനാലാണ് സിനിമകകൾ ചെയ്ത് തീരുമ്പോൾ ചെറിയ ഇടവേളകൾ ആവശ്യമാണ്' അതിനാലാണ് ആ സിനിമകൾ ഒഴിവാക്കിയതെന്നും നാദിർഷ തന്റെ അടുത്ത സുഹൃത്താണെന്നതിനാൽ അവന് കാര്യങ്ങൾ എളുപ്പം മനസിലാകുമെന്നും സലീം കുമാർ പറയുന്നു. ചിരി കാരണം തുടക്ക കാലത്ത് നിരവധി സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പലരും തന്റെ ചിരി കളിയാക്കലുകളായിട്ടാണ് മനസിലാക്കിയിരുന്നതെന്നും അതിനാൽ പല സിനിമകളിൽ നിന്നും നീക്കിയിട്ടുണ്ടെന്നും സലീം കുമാർ പറയുന്നു. നായക കഥാപാത്രങ്ങൾ ചെയ്യുന്നതിനോട് താൽപര്യമില്ലെന്നും മറ്റുള്ളവർക്ക് തന്റെ മേലുള്ള വിശ്വാസം കാണുമ്പോൾ ചെയ്ത് പോകുന്നതാണെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  Also Read: 'അയാൾ ചെയ്തതുകൊണ്ടാണ് ആ അച്ഛൻ-മകൻ കോമ്പിനേഷൻ ഹിറ്റായത്'-നെടുമുടി വേണു പറഞ്ഞ വാക്കുകൾ

  Read more about: salim kumar
  English summary
  actor Salim Kumar open up about his film experience ‌
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X