twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മൂന്ന് സീനാണെങ്കിലും ഞാൻ അഭിനയിക്കും, കഥാപാത്രം നല്ലാതാവണം എന്ന ആഗ്രഹമേ ഉള്ളൂ'-കൃഷ്ണപ്രഭ

    |

    മാടമ്പിയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് കൃഷ്ണ പ്രഭ. കൃഷ്ണ പ്രഭ ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് പ്രൊഫഷണൽ നർത്തകി കൂടിയാണ്. ആദ്യം അവതാരികയായിട്ടാണ് കൃഷ്ണ പ്രഭയുടെ തുടക്കം. പിന്നീട് സിനിമാല പോലുള്ള പരിപാടികളിൽ പ്രത്യക്ഷപ്പെട്ടു. ശേഷം സ്റ്റേജ് ഷോകളിൽ സ്കിറ്റുകൾ അവതരിപ്പിക്കാനും തുടങ്ങി. ഈ അടുത്ത കാലത്ത് എന്ന സിനിമയിലൂടെയാണ് തുടക്കം. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

    Also Read: 'ലിവർ കാൻസറുണ്ടായിരുന്നു, അദ്ദേഹത്തെ അതൊന്നും അലട്ടിയിരുന്നില്ല'-എം.രഞ്ജിത്ത്

    ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ മോളികുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും കൃഷ്ണ പ്രഭയുടെ കരിയറിൽ ബ്രേക്ക് നൽകി. അഭിനയത്തിനൊപ്പം ഡാൻസും വ്ലോ​ഗിങും മോഡലിങ്ങുമെല്ലാം കൃഷ്ണപ്രഭ ചെയ്യാറുണ്ട്. അഭിനയ ജീവിതം പതിനഞ്ച് വർഷത്തോട് അടുക്കാൻ പോകുമ്പോൾ ഇത്രയും കാലത്തെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കൃഷ്ണ പ്രഭ.

    Also Read: 'ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് നടി ഉർവശി'യാണെന്ന് ഭാ​ഗ്യലക്ഷ്മി

    ദൃശ്യം 2വിലെ മേരി

    മോഹൻലാൽ നായകനായ ദൃശ്യം 2വിലും ശ്രദ്ധേയവേഷം കൃഷ്ണപ്രഭ അവതരിപ്പിച്ചിരുന്നു. മേരി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇടയ്ക്കിടെ താരം ഒരു ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരിടയ്ക്ക് തലമുണ്ഡനം ചെയ്ത് കൃഷ്ണ പ്രഭ എത്തിയിരുന്നു. ശേഷം മൊട്ടയടിച്ച തലയുമായി നവവധുവായി ഒരുങ്ങിയുള്ള കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീര ഭാരം കുറയ്ക്കാൻ അമിതമായി ഡയറ്റ് ചെയ്ത് രോ​ഗം വരുത്തിവെക്കുന്നവർക്ക് അടുത്തിടെ തന്റെ ഡയറ്റ് പ്ലാൻ വിവരിച്ച് കൊടുത്തിരുന്നു കൃഷ്ണ പ്രഭ. അഭിനയത്തിന് പുറമെ മനോഹരമായി പാടാറുമുണ്ട് കൃഷ്ണ പ്രഭ. സിനിമയിൽ നിന്നല്ല പലപ്പോഴും സിനിമയ്്ക് പുറത്തുനിന്നുള്ളവരിൽ നിന്നാണ് മോശപ്പെട്ട പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളത് എന്നാണ് സിനിമാ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണ പറഞ്ഞത്.

    ഫഹദിൽ നിന്ന് പഠിക്കാനുണ്ട്

    നടൻ ഫഹദിനൊപ്പം ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെന്നും കൃഷ്ണ പ്രഭ പറഞ്ഞു. നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിൽ ഫഹദിനൊപ്പം കൃഷ്ണപ്രഭ അഭിനയിച്ചിരുന്നു. 'ഒരു കോസ്റ്റാറിനോട് പെരുമാറുന്ന പോലെയല്ല ഫഹദ് പെരുമാറാറുള്ളത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പലകാര്യങ്ങളും ഫഹദിൽ നിന്ന് പഠിക്കാനുണ്ട്. പെരുമാറ്റം, അഭിനയം, സെറ്റിലുള്ള രീതികൾ എല്ലാം ഓരോരുത്തർക്കും കണ്ടുപടിക്കാവുന്നതാണ്. അതാനാൽ തന്നെ ഫ​ഹദിനൊപ്പം സിനിമകൾ ഭാവിയിൽ ലഭിക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്' കൃഷ്ണപ്രഭ പറഞ്ഞു.

    Recommended Video

    നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ
    ക്യാരക്ടർ റോളുകളോടാണ്  പ്രിയം

    ചാൻസ് ചോദിച്ച് തന്നെയാണ് സിനിമയിലേക്ക് എത്തിയതെന്നും മാടമ്പിയിലാണ് ആദ്യ ഡയലോ​ഗ് പറയാൻ സാധിച്ചതെന്നും കൃഷ്ണ പ്രഭ പറയുന്നു. നർത്തകി എന്നതിലുപരി അഭിനേത്രി എന്ന് അറിയപ്പെടാനാണ് ആ​ഗ്രഹമെന്നും ക്യാരക്ടർ റോളുകൾ ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും കൃഷ്ണ പ്രഭ പറയുന്നു. ആരെങ്കിലും സിനിമയിലേക്ക് ക്ഷണിച്ചാൽ എത്ര സീനുണ്ട് എന്ന് ചോദിക്കാറില്ലെന്നും സീനിന്റെ എണ്ണത്തിലല്ല കഥാപാത്രത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും കൃഷ്ണ പ്രഭ പറയുന്നു. പലപ്പോഴും ക്യാരക്ടർ റോളുകൾ ചെയ്യുമ്പോൾ അത് ഒരുപാട് പേരിലേക്ക് എത്തിപ്പെടുന്നതായും ശ്രദ്ധിക്കപ്പെടുന്നതായും തോന്നിയിട്ടുണ്ടെന്നും കൃഷ്ണ പ്രഭ പറയുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യം 2വിലെ മേരി എന്ന കഥാപാത്രമെന്നും കൃഷ്ണ പ്രഭ കൂട്ടിച്ചേർത്തു. ഒരുപാട് സീനില്ലെങ്കിലും മേരി എല്ലാവരുടേയും മനസിൽ തങ്ങിനിൽക്കുന്നുണ്ടെന്നും കൃഷ്ണ പ്രഭ പറഞ്ഞു. നൃത്തം മൂന്ന് വയസ് മുതൽ ജീവിതത്തിന്റെ ഭാ​ഗമായതാണെന്നും കൃഷ്ണ പ്രഭ പറയുന്നു. ആളുകളുടെ കളിയാക്കലുകൾ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് അത് അവരുടെ സംസ്കാരമായതിനാൽ അത് ശ്രദ്ധിക്കാറില്ലെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. അമ്മയ്ക്കൊപ്പം നൃത്തം ചെയ്യുന്ന കൃഷ്ണപ്രഭയുടെ ഇൻസ്റ്റ​​ഗ്രാം റീൽസ് വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്.

    Read more about: krishna prabha malayalam movies
    English summary
    actress krishna prabha open up about her acting life journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X