»   » അമല പോള്‍ തുറന്ന പോരിന്

അമല പോള്‍ തുറന്ന പോരിന്

Posted By:
Subscribe to Filmibeat Malayalam

മാനേജര്‍മാരെ ഒഴിവാക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ തെന്നിന്ത്യന്‍ താരം അമല പോള്‍ രംഗത്ത്. മാനേജര്‍മാരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിയ്ക്കാനാവില്ലെന്ന് നടി അമല പോള്‍ വ്യക്തമാക്കി.

മാനേജരെ നിയമിയ്ക്കുന്നത് തന്റെ ഇഷ്ടമാണെന്നും അതിനെ എതിര്‍ക്കുന്ന നിര്‍മാതാക്കളുമായി സഹകരിയ്ക്കില്ലെന്നുമാണ് ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അമല തുറന്നടിച്ചത്. ഇത്തരം കാര്യങ്ങളില്‍ എന്റെ രീതിയനുസരിച്ച് മുന്നോട്ടു പോകാനാണ് താത്പര്യമെന്നും ഇതേച്ചൊല്ലി തര്‍ക്കിയ്ക്കാന്‍ താനില്ലെന്നും അവര്‍ പറഞ്ഞു.

അമല പോളിന്റെ നിലപാടിനെതിരെ രൂക്ഷമായാണ് മോളിവുഡിലെ നിര്‍മാതാക്കള്‍ പ്രതികരിച്ചിരിയ്ക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങളെ എതിര്‍ത്തു കൊണ്ട് മുന്നോട്ട് പോയാല്‍ അമല പോല്‍ മലയാള സിനിമയില്‍ കാണില്ലെന്ന് നിര്‍മാതാവും സംവിധായകനുമായ എംഎ നിഷാദ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തില്‍ മാനേജര്‍മാരെ ഒഴിവാക്കണമെന്ന തീരുമാനത്തോട് എല്ലാവരും യോജിച്ചിരുന്നു. ഇതിനെ എതിര്‍ക്കുന്നവരെ സഹകരിപ്പിയ്‌ക്കേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ടെന്ന് നിഷാദ് പറഞ്ഞു. അമല പോളിനെപ്പോലൊരു താരം മലയാള സിനിമയ്ക്ക് അനിവാര്യമല്ലെന്ന് മുതിര്‍ന്ന നിര്‍മാതാവായ സുരേഷ് കുമാറും ചൂണ്ടിക്കാട്ടി. മാനേജര്‍ സംസ്‌ക്കാരം ഇവിടെ അനുവദിയ്ക്കാനാവില്ല. ചുമരുണ്ടെങ്കിലും ചിത്രമെഴുതാനാവൂയെന്ന കാര്യം അമല പോളിനെപ്പോലുള്ളവര്‍ ഓര്‍ക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അമല പോള്‍ നായികയായ റണ്‍ ബേബി റണ്‍ ബോക്‌സ് ഓഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് നിര്‍മാതാക്കളുടെ സംഘടന നടിയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നത്. നടി പത്മപ്രിയയുടെ മാനേജര്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മലയാള സിനിമയിലെ താരങ്ങള്‍ മാനേജര്‍മാരെ ഒഴിവാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam