»   » അനന്യയുടെ താമസം തോംസണ്‍ വില്ലയില്‍

അനന്യയുടെ താമസം തോംസണ്‍ വില്ലയില്‍

Posted By:
Subscribe to Filmibeat Malayalam
വിവാഹത്തെച്ചൊല്ലി വീടുവിട്ടിറങ്ങിയ നടി അനന്യയിപ്പോള്‍ പ്രതിശ്രുത വരന്‍ ആഞ്ജനേയനോടൊപ്പമാണ് താമസം. ഇക്കാര്യം ലോകത്തോട് തുറന്നുപറയാന്‍ അനന്യ കാണിച്ച ചങ്കൂറ്റത്തെ സമ്മതിച്ചേ മതിയാവൂ. എന്തായാലും അനന്യയുടെ വീടുമാറ്റവും പുതിയ സിനിമയുടെ പേരും തമ്മിലൊരു ബന്ധമുണ്ട്. തോസംണ്‍ വില്ലയെന്നൊരു വീട്ടുപേരുള്ള സിനിമയിലാണ് അനന്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

നവാഗതനായ അബിന്‍ ജേക്കബ്ബ് സംവിധാനം ചെയ്യുന്ന തോംസണ്‍ വില്ലയില്‍ ലിവിംഗ് ടുഗെദറിലൂടെ അരങ്ങേറ്റം കുറിച്ച ഹേമന്ദാണ് നായകന്‍.

നായികാപ്രാധാന്യമുള്ള ചിത്രമാണ് തോംസണ്‍ വില്ല. ജിലു എന്ന ബി സി എ വിദ്യാര്‍ഥിനിയായി അനന്യ അഭിനയിക്കുന്നു. സംവിധായകന്‍ അബിന്‍ ജേക്കബ്ബ് പുതുമുഖമാണ്. പ്രമുഖസംവിധായകര്‍ക്കൊപ്പം പ്രവത്തിച്ച അബിന്‍ ജേക്കബ്ബിന് വേണ്ടി തിരക്കഥയെഴുതുന്നത് ഡെന്നീസ് ജോസഫാണ്. ഭൂതകാലത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിന്റെ തിരിച്ചുവരവുകൂടിയാണ് തോസണ്‍ വില്ല.

പിതാവിന്റെ ബിസിനസ് സാമ്രാജ്യം തകരുന്നതോടെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ലെന, നന്ദു, ഇന്നസെന്റ്, ഗീതാവിജയന്‍, പത്മകുമാര്‍ തുടങ്ങിയവരാണ് തോംസണ്‍ വില്ലയിലെ മറ്റ് അഭിനേതാക്കള്‍. ഓഎന്‍വിയും എസ്പി വെങ്കിടേഷും ചേര്‍ന്നാണ് പാട്ടുകളൊരുക്കുന്നത്. ക്യാമറ സന്തോഷ് കെ ലാല്‍.

യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യുഎസ്എ നിര്‍മിയ്ക്കുന്ന ചിത്രം കൊച്ചി,കോട്ടയം, വാഗമണ്ണ് എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

English summary
Life is getting back to normal for actor Ananya who is seeing an upswing in her career with a lot of films in her kitty. The latest is that she is being roped in for debut director Abin’s Thomson Villa

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam