»   » ഒരു നെയില്‍ പോളിഷ് പോലും ഭര്‍ത്താവിനെ കൊണ്ട് വാങ്ങിപ്പിയ്ക്കുന്ന ആനി, ഇതാണോ പ്രണയം !!

ഒരു നെയില്‍ പോളിഷ് പോലും ഭര്‍ത്താവിനെ കൊണ്ട് വാങ്ങിപ്പിയ്ക്കുന്ന ആനി, ഇതാണോ പ്രണയം !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ തകര്‍ന്നടിഞ്ഞ ദാമ്പത്യത്തെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ വിജയിച്ച, ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുന്ന ഒത്തിരി താരങ്ങള്‍ ഇന്നും മലയാളത്തിലുണ്ട്. അതില്‍ മാതൃകാ ദമ്പതികളാണ് സംവിധായകന്‍ ഷാജി കൈലാസും നടി ആനിയും.

ഹിന്ദു മതം സ്വീകരിച്ച് ഷാജി കൈലാസിനെ വിവാഹം കഴിച്ച ആനി സന്തോഷമുള്ളൊരു കുടുംബ ജീവിതം നയിക്കുകയാണിപ്പോഴും. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ആനി ഭര്‍ത്താവുമായുള്ള അടുപ്പത്തെ കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.

ഷാജി കൈലാസ് പറഞ്ഞത്

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വര്‍ഷമായി. ഇതുവരെ ആനി ഒന്നും സ്വന്തമായി വാങ്ങിയിട്ടില്ല എന്നും, എല്ലാം ഞാനാണ് വാങ്ങി കൊടുക്കുന്നത് എന്നും ഷാജി കൈലാസ് പറഞ്ഞു.

എനിക്ക് തൃപ്തിയാവുന്നത്

ഷാജി കൈലാസ് പറഞ്ഞത് ആനി നൂറ് ശതമാനം ശരിവച്ചു. ആഭരണങ്ങളായാലും ഒരു നെയില്‍ പോളിഷ് ആണെങ്കിലും ഏട്ടന്‍ വാങ്ങി തന്നാല്‍ മാത്രമേ തനിക്ക് തൃപ്തിയാകുകയുള്ളൂ എന്ന് ആനി പറയുന്നു.

ഒരു കാജല്‍ പോലും വാങ്ങിയിട്ടില്ല

കണ്ണെഴുതുന്ന കാജല്‍ പോലും ഏട്ടന്‍ വാങ്ങി തരുമ്പോള്‍ സന്തോഷമാണ്. ഒരു കാജല്‍ തീര്‍ന്നാല്‍ എനിക്ക് വാങ്ങാം. വേണ്ട അതവിടെ നില്‍ക്കട്ടെ എന്ന് വിചാരിക്കും. ഏട്ടന്‍ അത് വാങ്ങി തരുമ്പോള്‍ ഒരു തൃപ്തിയാണ് - ആനി പറഞ്ഞു.

മക്കള്‍ക്കും അങ്ങനെ തന്നെ

മക്കളുടെ ഡ്രസ്സ് എടുക്കുന്നതും ഏട്ടനാണ്. ഒറ്റയ്ക്ക് പോയി എടുത്ത് വന്നാല്‍ ഞങ്ങള്‍ക്ക് അത് തൃപ്തിയാകില്ല. അച്ഛന്‍ വാങ്ങി കൊടുത്താല്‍ മക്കള്‍ക്ക് വലിയ ആകാംക്ഷയും സന്തോഷവുമാണെന്ന് ആനി പറയുന്നു

ആനിയും ഷാജിയും

1996 ലാണ് ഷാജി കൈലാസും ആനിയും പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നത്. ഷാജി കൈലാസിനെ വിവാഹം ചെയ്യാന്‍ വേണ്ടി ഹിന്ദു മതത്തിലേക്ക് മാറിയ ആനി ചിത്ര എന്ന് പേര് സ്വീകരിച്ചു. മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്.

ആനിയുടെ മടങ്ങിവരവ്

വളരെ ചുരുങ്ങിയ കാലം കൊണ്ട് പതിനാറോളം സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട നടിയാണ് ആനി. എന്നാല്‍ ഷാജി കൈലാസുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്നു. അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന കുക്കറി ഷോയിലൂടെയാണ് പിന്നെ ആനി മടങ്ങിയെത്തിയത്.

English summary
Annie about Shaji Kailas and their love

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam