»   » മോഹന്‍ലാല്‍ ചിത്രത്തില്‍ ആശ ശരത്ത്

മോഹന്‍ലാല്‍ ചിത്രത്തില്‍ ആശ ശരത്ത്

Posted By:
Subscribe to Filmibeat Malayalam
കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജയന്തിയായി പ്രേക്ഷകശ്രദ്ധ നേടിയ ആശ ശരത്തിന് 'കര്‍മ്മയോദ്ധ'യിലേയ്ക്ക് ക്ഷണം. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ ആശയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്നറിയുന്നു. ലിജിന്‍ ജോസിന്റെ ഫ്രൈഡേയിലും ആശ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കുടുംബസമേതം ദുബായില്‍ താമസിക്കുന്ന ആശ നല്ലൊരു നര്‍ത്തകി കൂടിയാണ്. തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ സീരിയലുകളിലെ തിരക്കുള്ള നായിക പക്ഷേ പിന്നീട് കുടുംബ ജീവിതവുമായി ഒതുങ്ങി കഴിയുകയായിരുന്നു. അശോക് ആര്‍ നാഥിന്റെ ഡ്രീം സിറ്റി എന്ന സീരിയലിലൂടെയാണ് ആശ വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. പിന്നീട് കുങ്കുമപ്പൂവിലെ വേഷം ആശയെ തേടിയെത്തി. അതിലെ തന്റേടിയായ ജയന്തിയെ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ ആശയും ശ്രദ്ധിക്കപ്പെട്ടു.

ആശയ്ക്ക് പുറമേ രമ്യ നമ്പീശന്‍, ഐശ്വര്യ ദേവന്‍, ബിനീഷ് കൊടിയേരി, ബിജു മേനോന്‍ തുടങ്ങിയവരും കര്‍മ്മയോദ്ധയില്‍ പ്രധാന വേഷത്തിലെത്തുന്നു. മാളവിക എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായിക. മേജര്‍ രവിയുടെ പ്രൊഡക്ഷന്‍ ബാനറായ എം.ആര്‍ പ്രൊഡക്ഷന്‍സും ഹനീഫ് മുഹമ്മദിന്റെ റെഡ് റോസ് ക്രിയേഷന്‍സും ചേര്‍ന്നാണ് കര്‍മ്മയോദ്ധ നിര്‍മ്മിക്കുന്നത്.

English summary
Asha Sarath to act in Major Ravi's new movie 'Karmayodha',

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam