»   » മൊഞ്ചത്തി പെണ്ണിനെ ആവശ്യമുണ്ട്‌

മൊഞ്ചത്തി പെണ്ണിനെ ആവശ്യമുണ്ട്‌

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/asif-ali-fahad-fazil-hunt-for-a-bride-2-103900.html">Next »</a></li></ul>

മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കിത് കല്യാണാലോചനകളുടെ കാലമാണ്. അവിവാഹിതരെന്ന മേല്‍വിലാസം അധികം നാള്‍ കൊണ്ടു നടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫഹദ് ഫാസിലും ആസിഫ് അലിയും വ്യക്തമാക്കുന്നത്.

'ബാച്ചിലര്‍ പാര്‍ട്ടി'യുടെ ഓഡിയോ റിലീസ് ചടങ്ങില്‍ വച്ചാണ് ഇനി അധികകാലം ബാച്ചിലര്‍ ആയി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫഹദ് അറിയിച്ചത്. അന്ന് ഫഹദ് അങ്കിളിനെ ഉടന്‍ കെട്ടിച്ചുവിടണമെന്ന് കമന്റടിച്ച ആസിഫും ഇപ്പോള്‍ ഒരു മൊഞ്ചത്തിയ്ക്കായുള്ള അന്വേഷണത്തിലാണ്.

അവിവാഹിതരായുള്ള അവസാനത്തെ റംസാന്‍ ആവും ഇതെന്നാണ് ഇരുവരും പറയുന്നത്. വധുവിനെ കുറിച്ച് ഇരുവര്‍ക്കും നിറയെ സങ്കല്‍പ്പങ്ങളുണ്ട്. എന്തായാലും പ്രേമിച്ച് കെട്ടാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് നടന്‍മാര്‍ പറയുന്നത്. മാത്രമല്ല നിങ്ങളുടെ ഇഷ്ടം അനുസരിച്ചേ നിക്കാഹ് ഉള്ളൂവെന്ന് ഇരുവരും വീട്ടുകാര്‍ക്ക് വാക്കുകൊടുത്തിട്ടുമുണ്ട്അതുകൊണ്ടു തന്നെ ഇരുവര്‍ക്കും വേണ്ടി വധുവിനെ തേടുന്ന തിരക്കിലാണ് വീട്ടുകാര്‍

മലബാറുകാരി മൊഞ്ചത്തിയെ സ്വപ്‌നം കണ്ടിരുന്ന ആസിഫ് തന്റെ സങ്കല്‍പ്പങ്ങളിലുള്ള ഒരു പെണ്‍കുട്ടിയെ സ്‌ക്രീനില്‍ കാണാനായതിന്റെ ആവേശത്തിലാണ്. തന്റെ സങ്കല്‍പ്പങ്ങള്‍ വരച്ചു വച്ചതു പോലുള്ള ആ മൊഞ്ചത്തിയെ കണ്ടതിനെ പറ്റി ആസിഫ് വാചാലനായി.
അടുത്ത പേജില്‍
ആസിഫ് തേടുന്നത് ഐഷയെ പോലൊരു പെണ്ണിനെ

<ul id="pagination-digg"><li class="next"><a href="/news/asif-ali-fahad-fazil-hunt-for-a-bride-2-103900.html">Next »</a></li></ul>
English summary
Malayalam Film Actors Asif Ali and Fahad Fazil revealed their concepts about future wife.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam