twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മമ്മൂട്ടിയേയും ജോഷിയേയും ഷെഡ്ഡിൽ കയറ്റാനായിയെന്ന് വരെ ആളുകൾ പറഞ്ഞു'

    |

    മമ്മൂട്ടിയെന്ന നടൻ തുടർച്ചയായ പരാജയങ്ങളിലൂടെ തിരശീലയ്ക്ക് പിന്നിലേക്ക് പോകാനൊരുങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ കരിയറിലേക്ക് എത്തിയ സിനിമയായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന സിനിമ. പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് മമ്മൂട്ടിയെ മെ​ഗാസ്റ്റാർ പദവിയിലേക്ക് തിരികെ കൊണ്ടുവന്ന സിനിമ കൂടിയായിരുന്നു ന്യൂഡൽഹി. 1986ല്‍ മമ്മൂട്ടി അഭിനയിച്ച 25ലേറെ സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ഇതില്‍ അദ്ദേഹം നായക കഥാപാത്രമായ സിനിമകളില്‍ ഏറെയും കനത്ത പരാജയമായിരുന്നു. അതിന് മുമ്പും മമ്മൂട്ടിക്ക് തുടര്‍ പരാജയങ്ങളെ നേരിടേണ്ടി വന്നിരുന്നു. പലരും മമ്മൂട്ടിയെ എഴുതി തള്ളിയിരുന്നു.

    Also Read: 'ചിലത് സന്തോഷം നൽകി മറ്റ് ചിലത് അനുഭവങ്ങളും', വിവാഹജീവിതത്തെ കുറിച്ച് പ്രേക്ഷകരുടെ 'വേദിക'

    മമ്മൂട്ടി എന്ന നടന്റെ മാത്രം തിരിച്ചുവരവായിരുന്നില്ല ന്യൂഡൽഹി ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റേയും ജോഷി എന്ന സംവിധായന്റേയും വിജയം കൂടിയായിരുന്നു. വലിയ താരനിരയുമായാണ് ന്യൂഡൽഹി 1987ൽ റിലീസിനെത്തിയത്. ന്യൂഡൽഹിയിൽ ജീവിക്കുന്ന പത്രാധിപരായ ജി.കെയുടെ ജീവിതത്തിലൂടേയാണ് സിനിമ സഞ്ചരിച്ചത്. വെറും നാല് സീനുകൾ മാത്രം വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് ബാക്കിയുള്ള സീനുകൾ തിരക്കഥാകൃത്തുക്കൾ ദിവസവും ഇരുന്ന് എഴുതുകയായിരുന്നു.

    Also Read: 'പ്രതിഫലം കുത്തനെ ഉയർത്തി സാമന്ത', കാരണം ഇതാണ്...

    സിനിമയുടെ പ്രിവ്യു പോലും കാണാൻ ഭയന്നു

    ഇനിയുമൊരു പരാജയമായിരിക്കുമോ സംഭവിക്കുകയെന്നോർത്ത് സിനിമയുടെ പ്രിവ്യു പോലും കാണാൻ മമ്മൂട്ടിയും ജോഷിയും കൂട്ടാക്കിയില്ല. ശേഷം പ്രിയദർശനാണ് മദ്രാസിൽ വെച്ച് സിനിമ കണ്ട് അഭിപ്രായം പറഞ്ഞത്. സിനിമ കണ്ടശേഷം സൂപ്പർ ഹിറ്റായിരിക്കും ചിത്രം ധാര്യമായിരിക്കൂവെന്നാണ് പ്രിയദർശൻ മമ്മൂട്ടിയടക്കമുള്ളവരെ വിളിച്ച് പറ‍ഞ്ഞത്. നാവ് പൊന്നായി എന്ന് പറയുമ്പോലെ പ്രിയദർശൻ പറഞ്ഞത് പോലെ സംഭവിച്ചു.

    ന്യൂഡൽ​ഹിയിൽ ഇരുന്ന് എഴുതിയ കഥ

    സിനിമ റിലീസ് ചെയ്ത് 33 വർഷങ്ങൾ പിന്നിടുമ്പോൾ തങ്ങൾ നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് ന്യൂഡൽഹി അടക്കം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള അസോസിയേറ്റ് ഡയറക്ടർ വാസുദേവൻ ഗോവിന്ദൻകുട്ടി. തുടരെ തുടരെ മമ്മൂട്ടി-ജോഷി സിനിമകൾ പരാജയപ്പെട്ടപ്പോൾ മമ്മൂട്ടിയേയും ജോഷിയേയും ഷെഡ്ഡിൽ കയറ്റാനായി എന്നാണ് പലരും പറഞ്ഞിരുന്നതെന്ന് വാസുദേവൻ ​ഗോവിന്ദൻകുട്ടി ഓർക്കുന്നു. ഈ സിനിമയുടെ ത്രഡ് ആലോചിച്ചപ്പോഴെ കേരളത്തിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന തരത്തിൽ കഥ എഴുന്നത് വിശ്വസയോ​ഗ്യമല്ലാത്തതിനാലാണ് ന്യൂഡൽഹിക്ക് സിനിമയുടെ തിരക്കഥ എഴുതാൻ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അടക്കമുള്ളവർ പുറപ്പെട്ട് പോയതെന്നും ​വാസുദേവൻ പറയുന്നു.

    Recommended Video

    നയന്‍താരയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല..ഇവര്‍ മമ്മൂക്കയെ കണ്ട് പഠിക്കണം | FilmiBeat Malayalam
    എക്കാലത്തേയും സൂപ്പർ ഹിറ്റ്

    'കേരളത്തിൽ സംഭവിക്കുന്നതായി സിനിമ എടുത്താൽ ശരിയാവില്ലെന്ന് തോന്നി. അതുകൊണ്ടാണ് ഡെന്നീസ് അടക്കമുള്ളവർ കഥ ന്യൂഡൽഹിയിൽ നടക്കുന്ന തരത്തിൽ എഴുതാൻ തീരുമാനിച്ചത്. അതിനായാണ് ന്യൂഡൽഹിക്ക് ഡെന്നീസ് അടക്കമുള്ള സംഘം യാത്ര തിരിച്ചത്. പത്ത് ദിവസത്തോളം അവിടെ താമസിച്ചും ഒരു സീൻ പോലും എഴുതാൻ ഡെന്നീസ് സാധിക്കുന്നുണ്ടായിരുന്നില്ല. അവസാനം ജോഷിയും ഡെന്നീസും നിർമാതാവ് ജോയിയും പടം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവസാന തീരുമാനത്തിന് മുമ്പ് ഒന്നുകൂടി ശ്രമിക്കാൻ എല്ലാവരും തീരുമാനിച്ചു. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം നാല് സീനുകൾ എഴുതിയ പേപ്പർ ഡെന്നീസ് ജോഷിക്ക് വായിക്കാൻ കൊടുത്തു. സ്ക്രിപ്റ്റ് വായിച്ച ജോഷി ഉടൻ ഷൂട്ടിങ് തുടങ്ങാം എന്നാണ് പറഞ്ഞത്. അങ്ങനെ നാല് സീനുകൾ വെച്ച് ചിത്രീകരണം ആരംഭിച്ചു. ശേഷം എല്ലാദിവസവും ബാക്കി സീനുകൾ എഴുതി കഥ പൂർത്തിയാക്കി. മമ്മൂട്ടി ജോഷി സിനിമകൾ പരാജയമായിരുന്നതിനാൽ പലരും മമ്മൂട്ടിയേയും ജോഷിയേയും ഷഎഡ്ഡിൽ കയറ്റാനായി എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ അമിതാഭ് ബച്ചനെ നായകനാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന് ഡേറ്റ് ഇല്ലാതിരുന്നതിനാലാണ് അത് സംഭവിക്കാതിരുന്നത്' വാസുദേവൻ ​ഗോവിന്ദൻകുട്ടി പറഞ്ഞു. തമിഴ്നാട്ടിലടക്കം ന്യൂഡൽഹി വലിയ വിജയമായിരുന്നു.

    Read more about: mammootty joshy dennis joseph
    English summary
    Associate Director vasudevan govindankutty recollecting the memories about mammootty new delhi movie shoot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X