»   »  ക്ലിക്ക് ഭാഷ ബാഹുബലിയില്‍ എങ്ങനെ ക്ലിക്കായി?

ക്ലിക്ക് ഭാഷ ബാഹുബലിയില്‍ എങ്ങനെ ക്ലിക്കായി?

Posted By: AkhilaKS
Subscribe to Filmibeat Malayalam

റെക്കോര്‍ഡുകള്‍ കൊണ്ടാണല്ലോ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. കാരണം തുടക്കം മുതല്‍ റെക്കോര്‍ഡുകള്‍ മാത്രമായിരുന്നു ബാഹുബലിയ്ക്ക് സ്വ ന്തം ആക്കിയത്. യാഥാര്‍ത്ഥ്യമോ ചരിത്രമോ അല്ലെങ്കിലും ബാഹുബലി എന്നും ഇന്ത്യന്‍ സിനിമയുടെ ചരിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്.

ചിത്രത്തിലെ കാലഗേയ ഗോത്രവര്‍ഗ്ഗം സംസാരിക്കുന്ന കിലികിലി ഭാഷയാണ് ബാഹുബലിയെ കുറിച്ചുള്ള പുതിയ സംസാരം. എന്തൊരു ഭാഷയാണിത്? ഇങ്ങനെയും ഒരു ഭാഷയോ?

baahubali

എന്നാല്‍ ഇങ്ങനെ ഒരു ഭാഷ സംസാരിക്കുന്ന സംസാരിക്കുന്ന ഒരു ഗോത്ര വിഭാഗവും ഈ ഭൂലോകത്തെങ്ങുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ ബാഹുബലിയില്‍ മാത്രം കേട്ടിട്ടുള്ള ഈ കിലികിലി ഭാഷയ്ക്ക് പിന്നില്‍ ആരുടെ ബുദ്ധിയാണന്നോ? ബാഹുഹബലിയുട തമിഴ് സംഭാഷണം എഴുതിയ മദന്‍ കാര്‍ക്കിയാണത്രേ.


കിലികിലി എന്ന പുതിയ ഭാഷയുടെ പിറവിയെ കുറിച്ച് മദന്‍ കാര്‍ക്കി പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിലാണ് കാര്‍ക്ക് പുതിയ ഭാഷ പിറക്കാനുള്ള കാരണം വെളിപ്പെടുത്തിയ്ത്. മദന്‍ കാര്‍ക്കി ഓസ്‌ട്രേലിയില്‍ ആയിരുന്നപ്പോള്‍ രണ്ട് കുട്ടികളെ തമിഴ് പഠിപ്പിക്കാന്‍ ഒരു ഭാഷയുണ്ടാക്കാന്‍ ശ്രമിച്ചു. അതിന് ക്ലിക്ക് എന്ന പേരും നല്‍കി. മിന്‍ എ എന്നും നിം എന്ന വാക്കിന് നീ എന്നുമാണ് അര്‍ഥം നല്‍കി പുതിയ ഒരു ഭാഷ നിര്‍മ്മിച്ചു എന്നണ് അദ്ദേഹം പറയുന്നത്.

അതിനുശേഷം ബാഹുബലിയിലെ കാലകേയ ഗോത്ര വിഭാഗത്തിന് വേണ്ടി ഒരു അപരിഷ്‌കൃത ഭാഷ ഉണ്ടാക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോഴാണ് ക്ലിക്ക് എന്ന ഭാഷ കൊടുക്കാമെന്ന് വിചാരിച്ചതെന്നും മദന്‍ കാര്‍ക്കി പറഞ്ഞു.

ബാഹുബലിയില്‍ അഭിനയിച്ച പ്രഭാകര്‍ ക്ലിക്ക് ഭാഷ സംസാരിക്കുന്ന വീഡിയോ കാണുക.

English summary
The new language was named Kilikili and reportedly has 750 words and 40 grammar rules. The language was invented for the terrifying warrior tribe called Kalakeya in the movie. Some reports have been calling the language 'Kiliki' too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam