For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരേയും പരിചയമില്ല, ഞാൻ ഒറ്റപ്പെടാതിരിക്കാൻ അ​ദ്ദേഹം കമ്പിനി തന്നു'; സൂപ്പർതാരത്തെ കുറിച്ച് രമ്യാ പാണ്ഡ്യൻ

  |

  മലയാള സിനിമകളിൽ നിരവധി അന്യഭാഷ നിടമാർ നായികമാരായി എത്താറുണ്ട്. അത്തരത്തിൽ മലയാളത്തിലേക്ക് പുതിയൊരു തെന്നിന്ത്യൻ താരം അരങ്ങേറിയിരിക്കുകയാണ്. ബി​ഗ് ബോസ് ഷോയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള നടി രമ്യ പാണ്ഡ്യനാണ് ഇപ്പോൾ മലയാള സിനിമയിലേക്ക് അരങ്ങേറാൻ പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് രമ്യ പാണ്ഡ്യനാണ്. രണ്ട് ദിവസം മുമ്പാണ് സിനിമയുടെ ചിത്രീകരണം പഴനിയിൽ പൂർത്തിയായത്.

  Also Read: 'എലീന ​ഗർഭിണിയായിരുന്നു, രാത്രി മുഴുവൻ ന​ഗരങ്ങളിലൂടെ നടന്നു'; വെളിപ്പെടുത്തി ബാലു വർ​ഗീസ്

  നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ ചിത്രീകരണമാരംഭിച്ച സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തമിഴ്നാട്ടിലെ മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് ലിജോയും സംഘവും ചിത്രം ഒറ്റ ഷെഡ്യൂളില്‍ തന്നെ സിനിമ തീര്‍ത്തത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.

  Also Read: 'ആദ്യത്തെ കു‍ഞ്ഞിനായുള്ള കാത്തിരിപ്പിൽ ശ്രീലയ'; നിറവയറിൽ മരക്കാർ കാണാൻ കുടുംബത്തോടൊപ്പം എത്തി

  മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായികയായതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ നടി രമ്യ പാണ്ഡ്യൻ. സ്വപ്ന സാഫല്യമായിട്ടാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കാണുന്നത് എന്നാണ് രമ്യ പാണ്ഡ്യൻ പറയുന്നത്. സിനിമയുടെ ഭാ​ഗമായതിന്റെ സന്തോഷം പങ്കുവെച്ച് ലൊക്കേഷൻ ചിത്രങ്ങൾ രമ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ആദ്യമായിട്ടാണ് ഒരു മലയാള സിനിമയിൽ അഭിനയിച്ചത് എന്നതുകൊണ്ട് തന്നെ സെറ്റിൽ ആരേയും പരിചയമില്ലായിരുന്നുവെന്നും താൻ ഒഴിഞ്ഞ് മാറി നിൽക്കുന്നത് കണ്ട് മമ്മൂട്ടി അടുത്ത് വന്ന് സംസാരിക്കുകയും എല്ലാവരേയും പരിചയപ്പെടാനും അവരോട് അടുക്കാനും അവസരം ഒരുക്കി തന്നതായും രമ്യ പാണ്ഡ്യൻ പറയുന്നു.

  'മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തതോടെ എന്റെ സ്വപ്‌നം സഫലമായി. ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് ടീമിലെ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സര്‍. നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി എന്നെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആ സിനിമ സംഭവിച്ചില്ലെന്നും പിന്നീട് ബിഗ് ബോസ് തമിഴില്‍ എന്നെ കണ്ടപ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കാൻ തിരുമാനിച്ചതെന്നും മമ്മൂട്ടി സർ പറഞ്ഞിരുന്നു. അങ്ങനെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ എനിക്കും അഭിനയിക്കാൻ അവസരം ലഭിച്ചത്' രമ്യ പാണ്ഡ്യൻ പറയുന്നു.

  മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌ | FilmiBeat Malayalam

  മലയാളം സംസാരിക്കാൻ അറിയില്ലെന്നും പഠിക്കാനുള്ള ശ്രമത്തിലാണെന്നും ബി​ഗ് ബോസ് താരം പറയുന്നു. മലയാള സിനിമയുടെ ഭാ​ഗമായതോടെ ഇപ്പോൾ മലയാളം കേട്ടാൽ മനസിലാകുമെന്നും രമ്യ പാണ്ഡ്യൻ കൂട്ടിച്ചേർത്തു. 'ലിജോ സാറിന്റെ സിനിമയില്‍ ഒരു വേഷം കിട്ടുന്നു എന്ന് അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ ആവേശത്തിലാണ്. തന്റെ അഭിനേതാക്കളില്‍ നിന്ന് എന്ത് വേണം എന്ന് കൃത്യമായി അറിയാവുന്ന സംവിധായകനാണ് ലിജോ സര്‍. അദ്ദേഹം അഭിനയിച്ച് കാണിച്ച് തരികയും ചെയ്യും. ഇമോഷന്‍ രംഗങ്ങളൊക്കെ ചെയ്യുന്ന സമയത്ത് വിവിധ തരത്തില്‍ കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെടും. അതില്‍ നിന്ന് മികച്ചതാണ് അദ്ദേഹം എടുക്കുന്നത്. ഒരു രംഗത്ത് അഭിനയിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ പ്രശംസിക്കുകയും ചെയ്തു. എനിക്ക് വളരെ അധികം സന്തോഷം തോന്നി' രമ്യ കൂട്ടിച്ചേർത്തു. ഇതുവരെ നാല് സിനിമകളിലാണ് രമ്യ പാണ്ഡ്യൻ അഭിനയിച്ചത്. അതിൽ അടുത്തിടെ പുറത്തിറങ്ങിയ രാമേ ആണ്ടാളും രാവണെ ആണ്ടാളും ചിത്രത്തിലെ രമ്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബി​ഗ് ബോസ് തമിഴ് സീസൺ 4ലെ മൂന്നാം റണ്ണറപ്പായിരുന്നു രമ്യ.

  Read more about: mammootty
  English summary
  bigg boss fame actress Ramya Pandian shared her shooting experience with mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X