»   » മാസിന് പിന്നാലെ മരണ മാസാണോ? പുതുവര്‍ഷ സമ്മാനം മമ്മൂക്കയുടെ വക, അബ്രഹം സന്തതികളുമായി വരുന്നു!!

മാസിന് പിന്നാലെ മരണ മാസാണോ? പുതുവര്‍ഷ സമ്മാനം മമ്മൂക്കയുടെ വക, അബ്രഹം സന്തതികളുമായി വരുന്നു!!

Posted By:
Subscribe to Filmibeat Malayalam

പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി കിടിലന്‍ സമ്മാനവുമായിട്ടായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വരവ്. മാസ്റ്റര്‍പീസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ മമ്മൂട്ടി നായകനാവുന്ന പുതിയ സിനിമയായ 'അബ്രഹാമിന്റെ സന്തതികള്‍' എന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്നലെ കഴിഞ്ഞിരുന്നു.

നല്ല സിനിമകള്‍, നല്ല കഥാപാത്രങ്ങള്‍, പൃഥ്വിരാജിന് വിജയം മാത്രം! ഇനി തകര്‍ക്കുന്നതും പൃഥ്വി തന്നെ!

വര്‍ഷങ്ങളായി സഹസംവിധായകനായി പ്രവര്‍ത്തി വന്നിരുന്ന ഷാജി പാടൂര്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന ഹനീഫ് അദേനിയാണ്. ചിത്രത്തില്‍ നായികയായി കനിഹ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യവും പുറത്ത് വന്നിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍

ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന ഹനീഫ് അദേനി തിരക്കഥയെഴുതുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ന്യൂയര്‍ ദിനത്തില്‍ പൂജ ചടങ്ങുകള്‍ കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കാന്‍ പോവുകയാണ്. അതിനിടെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

നായികയായി കനിഹ


മമ്മൂട്ടിയുടെ പുതിയ സിനിമയില്‍ നടി കനിഹയാണ് നായികയായി അഭിനയിക്കാന്‍ പോവുന്നത്. മുമ്പ് മമ്മൂട്ടിയൂടെ നായികയായി പല സിനിമകളിലും കനിഹ അഭിനയിച്ചിരുന്നു. സിനിമയില്‍ നായിക കനിഹയാണെന്ന് പറഞ്ഞെങ്കിലും കനിഹയുടെ കഥാപാത്രം എന്താണെന്നുള്ളതിനെ കുറിച്ച് പുറത്ത് വിട്ടിട്ടില്ല.

അന്‍സന്‍ പോള്‍


നടന്‍ അന്‍സന്‍ പോലും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സോളോ, ആട് 2 എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തതിന് ശേഷമാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുന്നത്. അന്‍സന്റെ കഥാപാത്രത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

മഹേഷ് നാരയണന്‍

ടേക്ക് ഓഫ് എന്ന സിനിമ സംവിധാനം ചെയ്ത് ഞെട്ടിച്ച സംവിധായകനും എഡിറ്ററുമായ മഹേഷ് നാരയണനും സിനിമയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. എഡിറ്റിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിലൂടെയാണ് അബ്രഹാമിന്റെ സന്തതികളില്‍ മഹേഷ് പ്രവര്‍ത്തിക്കാന്‍ പോവുന്നത്.

ഗോപി സുന്ദര്‍

പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ പോവുന്നത്. അതിനിടെ സിനിമയിലെ ടൈറ്റില്‍ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ്.

പോലീസുകാരനായി മമ്മൂട്ടി

വീണ്ടും മമ്മൂട്ടി പോലീസുകാരന്റെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രാഹം എന്ന കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നത്.

ചിത്രീകരണം തുടങ്ങുന്നു

പുതുവര്‍ഷത്തില്‍ പൂജ കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തന്നെ ആരംഭിക്കും. എറാണകുളത്ത് നിന്നുമായിരിക്കും സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുകയാണെന്നാണ് പുതിയ വിവരങ്ങള്‍. സിനിമ വിഷുവിന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Mammootty is all set to start off the year 2018 in style with the film Abrahamninte Santhathikal. The much awaited film was officially announced in the year 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X