»   » ധ്രുവങ്ങള്‍ 16 കേരളത്തിലെത്തും!!! മലയാളത്തിലല്ല തമിഴില്‍!!! അപ്പോള്‍ മമ്മുട്ടിയോ???

ധ്രുവങ്ങള്‍ 16 കേരളത്തിലെത്തും!!! മലയാളത്തിലല്ല തമിഴില്‍!!! അപ്പോള്‍ മമ്മുട്ടിയോ???

Posted By:
Subscribe to Filmibeat Malayalam

കാര്‍ത്തിക് നരേന്‍ എന്ന യുവസംവിധായകന്റെ പ്രഥമ സംവിധാന സംരഭമായ ധ്രുവങ്ങള്‍ പതിനാറ് തമിഴില്‍ ബോക്‌സ് ഓഫീസ് ഹിറ്റായി. റഹ്മാന്‍ നായകനായി എത്തിയ ചിത്ര വിജയകരമായി അമ്പത് ദിവസങ്ങള്‍ തമിഴ് നാട്ടില്‍ പൂര്‍ത്തിയാക്കി. മാര്‍ച്ച് പത്തിന് കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ചിത്രം മലയാളത്തില്‍ റിമേക്ക് ചെയ്യുന്നുവെന്നും അതില്‍ മമ്മുട്ടി നായകനായി അഭിനയിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് ചിത്രം തമിഴില്‍ തന്നെ കേരളത്തിലെ തിയറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ കാര്‍ത്തിക് നരേന്‍ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലാണ് കാര്‍ത്തിക് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയില്ലെങ്കിലും തമിഴിലെ വിജയം ചിത്രത്തെ കേരളത്തിലും ചര്‍ച്ചയാക്കിയിരുന്നു. റഹ്മാന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ധ്രുവങ്ങള്‍ പതിനാറിലെ പോലീസ് ഓഫീസര്‍. തമിഴിലെ മികച്ച ക്രൈം ത്രില്ലറുകളുടെ ഗണത്തില്‍ ഇടം നേടിയ ചിത്രമാണിത്.

തമിഴില്‍ മികച്ച വിജയമായ ചിത്രം മലയാളത്തില്‍ മമ്മുട്ടിയെ നായകനാക്കി റിലീസിനെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കേരളത്തില്‍ റിലീസ് ചെയ്തതിന് ശേഷം റിമേക്ക് ചെയ്യുക എന്നത് ഏറെ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചിത്രം റിമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത അപ്രസക്തമാകും.

കാര്‍ത്തിക് നരേന്‍ എന്ന 22കാരന്റെ പ്രഥമ സംരംഭമാണ് ധ്രുവങ്ങള്‍ പതിനാറ്. ആദ്യ ചിത്രത്തിനായി ഏറെ നാള്‍ അലഞ്ഞ ശേഷമാണ് ചിത്രം യാഥാര്‍ത്ഥ്യമായത്. എന്‍ജിനിയറിംഗ് പഠനം പോലും പാതിയില്‍ ഉപേക്ഷിച്ചാണ് കാര്‍ത്തിക് തന്റെ സിനിമയ്ക്കായി ഇറങ്ങിയത്.

ചിത്രത്തിന്റെ കഥ കേട്ട് റഹ്മാന് ചില സംശയങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ അത് പരിഹരിച്ച് വീണ്ടും റഹമാനെ തേടിയെത്തുകയായിരുന്നു കാര്‍ത്തിക്. റഹ്മാന്റെ സംശങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളില്‍ മനസിലായി എന്നതാണ് അണിയറക്കഥ.

കാര്‍ത്തിക് നരേന്റെ അടുത്ത ചിത്രത്തിന് നരകശൂരന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. നാഗചൈതന്യ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ധ്രുവങ്ങള്‍ 16ന്റെ കേരളത്തിലെ റിലീസുമായി ബന്ധപ്പെട്ട കാര്‍ത്തിക് നരേന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Dhruvangal 16 is going to release in Kerala theaters on March 10. Director Karthika Naren himself disclode through facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam