»   » ഫഹദിനെ വിമര്‍ശിച്ചവര്‍ എവിടെപ്പോയി?

ഫഹദിനെ വിമര്‍ശിച്ചവര്‍ എവിടെപ്പോയി?

Posted By:
Subscribe to Filmibeat Malayalam

അഭിനയമോഹം തലയ്ക്ക് പിടിച്ച് സിനിമയിലേയ്ക്ക് കടന്നുവന്നയാളൊന്നുമല്ല ഫഹദ് ഫാസില്‍. തന്നെ തേടി ഒരു നല്ല അവസരം വന്നുചേര്‍ന്നപ്പോള്‍ ഏറ്റെടുത്തു. നന്നായി ചെയ്തു എന്ന് പലരും പറഞ്ഞപ്പോഴും മതിമറന്ന് ആഹ്ലാദിച്ചില്ല.

ഒരു സിനിമ ഹിറ്റാവുമ്പോഴേയ്ക്കും ജാട കാണിക്കുന്ന യുവതാരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനായ ഫഹദിന്റെ വിജയത്തെ അങ്ങനെ അങ്ങ് അംഗീകരിച്ചു കൊടുക്കാന്‍ സിനിമയിലെ ചില അസൂയാലുക്കള്‍ തയ്യാറായിരുന്നില്ല. ഒരു ചക്ക വീണ് മുയല്‍ ചത്തെന്നു കരുതി എപ്പോഴും മുയല്‍ ചാകാന്‍ ചക്ക വീണെന്ന് വരില്ലെന്ന് പറഞ്ഞ് അവര്‍ ആശ്വസിച്ചു.

22 ഫീമെയില്‍ കോട്ടയം ഇറങ്ങി. അതിലും ഫഹദ് തിളങ്ങി. എന്നാല്‍ മുന്‍പത്തെ അഭിപ്രായം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഒരു വട്ടം കൂടി ചക്ക വീണെന്നായിരുന്നു കണ്ടുപിടുത്തം. എന്നാല്‍ ഡയമണ്ട് നെക്ലേസ് പുറത്തിറങ്ങിയതോടെ കഥ മാറി. വിമര്‍ശകരില്‍ പലരും മിണ്ടാതായി. എന്നാല്‍ അടുത്ത സിനിമ വരട്ടെ കാണാം എന്ന് മനസ്സില്‍ കണക്കുകൂട്ടുകയും ചെയ്തു.

എന്നാല്‍ അവര്‍ക്ക് തെറ്റി. ഫ്രൈഡേ എന്ന ചിത്രത്തിലെ കൃഷ്ണബാലുവായി ഫഹദ് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഫ്രൈഡേ തീയേറ്ററുകളില്‍ നിറഞ്ഞോടിയപ്പോള്‍ ഫഹദ് വീണ്ടും ഒന്നാമനായി. ഫഹദിനെ വിമര്‍ശിച്ചിരുന്നവരെ ഇപ്പോള്‍ സിനിമാലോകത്ത് കാണാനേയില്ലെന്നതാണ് മറ്റൊരു കാര്യം.

English summary
Fahad is one of the finest actors in Mollywood today.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam