»   » ഫഹദ്... ആരാണ് ആ മൊഞ്ചത്തി?

ഫഹദ്... ആരാണ് ആ മൊഞ്ചത്തി?

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
മോളിവുഡിലെ മോസ്റ്റി എലിജിബിള്‍ ബാച്ചിലര്‍ ആരാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒരു ഉത്തരമേയുള്ളൂ. ഫഹദ് ഫാസില്‍. കഴിഞ്ഞ വര്‍ഷം വരെ ഈ പട്ടികയിലുണ്ടായിരുന്ന ആസിഫ് അലി ഒരു സമയുടെ മൊഞ്ചില്‍ മയങ്ങി അടിയറവ് പറഞ്ഞതോടെ ഫഹദിലായിരുന്നു നാട്ടിലുള്ള പെമ്പിള്ളാരുടെ പ്രതീക്ഷ.

എന്തായാലും അവരുടെ ചങ്കു പൊട്ടിക്കുന്നൊരു വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നു. ബാച്ചിലര്‍ എന്ന വിളിയോട് താനും വിട പറയാന്‍ ഒരുങ്ങുകയാണെന്ന് ഫഹദും സൂചനകള്‍ നല്‍കുന്നു. ഒരു മൊഞ്ചത്തിയ്ക്ക് മുന്നില്‍ തന്റെ മനസ്സ് സാഷ്ടാംഗം പ്രണമിച്ചുവെന്നാണ് ന്യൂജനറേഷന്‍ നായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയില്‍ പെമ്പിള്ളാരെ വഴിതെറ്റിയ്ക്കാന്‍ കച്ചകെട്ടിറങ്ങിയ നായകന് പക്ഷേ ജീവിതത്തില്‍ അത്രയൊന്നും ധൈര്യമില്ല. തന്റെ മനം കവര്‍ന്ന പെണ്‍കുട്ടിയ്ക്ക് തന്നോട് ഇഷ്ടമുണ്ടോയെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്് ഫഹദിന്റെ തുറന്നുപറച്ചില്‍. ഈ ഭാഗ്യവതി സിനിമയിലല്ലെന്നും നടന്‍ സൂചന നല്‍കുന്നു.

ഇതുവരെ ഇഷ്ടം തുറന്നുപറഞ്ഞിട്ടില്ല. ഏതാനും നാള്‍ മുമ്പാണ് ഈ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അവള്‍ തന്നോട് യെസ് പറയുമെന്ന പ്രതീക്ഷയുണ്ടെന്നും നടന്‍ പറയുന്നു.

ഇനിയിപ്പോള്‍ ഈ മൊഞ്ചത്തി ആരെന്നറിയാനാവും ആരാധകരുടെ കാത്തിരിപ്പ്. 2013ല്‍ തന്നെ ആ ഭാഗ്യവതിയെ സ്വന്തമാക്കാന്‍ ഫഹദിന് കഴിയുമെന്നും നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
Actor Fahad Fazil told that he has a romance. Fahad itself released this news to a magazine. But he is not ready to reveal her name or other details.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam