»   » ആസിഫിന് മലബാറില്‍ നിന്നൊരു മൊഞ്ചത്തി

ആസിഫിന് മലബാറില്‍ നിന്നൊരു മൊഞ്ചത്തി

Posted By:
Subscribe to Filmibeat Malayalam

മലബാറില്‍ നിന്നൊരു തട്ടമിട്ട മൊഞ്ചത്തിയെ മോഹിച്ച ആസിഫ് അലിയുടെ സ്വപ്‌നം പൂവണിയുന്നു. കണ്ണൂരുകാരിയായ സമയെന്ന സുന്ദരിയാണ് യുവതാരത്തിന്റെ സഖിയാവുന്നത്. വിവാഹനിശ്ചയം ഞായറാഴ്ച അങ്കമാലിയിലായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നിക്കാഹ്.

Asif Ali

കണ്ണൂര്‍ താണ 'മെഹസി'ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണ് സമ. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയാണ് ആസിഫിന്റെ മനസ്സിലിടം കണ്ടെത്തിയത്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ പല ഗോസിപ്പുകളിലും നായക വേഷമായിരുന്നു ആസിഫിന്. എന്നാല്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹത്തിനാണ് ആസിഫ് ഒരുങ്ങുന്നത്.

ഒരു വിവാഹവിരുന്നിനിടെയാണ് സമയെ ആസിഫ് ആദ്യമായി കാണുന്നത്. അവിടെ തന്നെ വച്ച് വിവാഹലോചനയും ആരംഭിച്ചു. അങ്കമാലിയിലെ ഫ്‌ളോറ ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു വിവാഹനിശ്ചയം. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മലബാറുകാരിയാകണം വധുവെന്നത് അസിഫിന്റെ മോഹമായിരുന്നു. രുചികരമായ ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്ന മലബാറിലെ മൊഞ്ചത്തിപ്പെണ്ണിനെയാണ് താന്‍ കെട്ടുകയെന്നും ആസിഫ് പറഞ്ഞിരുന്നു. ആസിഫിനെ ചുറ്റിപ്പറ്റി പുറത്തുവന്ന ഗോസിപ്പുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. അര്‍ച്ചന, ആന്‍ അഗസ്റ്റിന്‍ അങ്ങനെ പോകുന്ന നീണ്ട ലിസ്റ്റിലുള്ള ആരോടും തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്ന് ആസിഫ് വെളിപ്പെടുത്തിയിരുന്നു.

English summary
Malayalam Cinema's upcoming actor Asif Ali, got engaged to Zama in a function that was attended by only his family members and very close friend

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam