For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാ അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല; മനസ് തുറന്ന് പ്രിയതാരം

  |

  വിന്റേജ് ജഗദീഷിനെ ഇഷ്ടമല്ലാത്ത മലയാളികളുണ്ടാവില്ല. തൊണ്ണൂറുകളിലെ ജഗദീഷ്-സിദ്ദിഖ് കോമ്പോ, മുകേഷ്-ജഗദീഷ് കോമ്പോ, ജയറാം-ജഗദീഷ് കോമ്പോ പടങ്ങൾ ഒക്കെ എത്ര തവണ കണ്ടാലും ഒരിക്കലും മടുപ്പ് വരില്ല. അത്രക്കും സ്റ്റാൻഡേർഡ് തമാശകൾ കൊണ്ടും ക്ലാസിക്ക് പ്രകടനംകൊണ്ടും ജ​ഗദീഷ് ഈ നടന്മാർക്കൊപ്പം നിന്ന് സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചിരുന്നു.

  actor jagadish, jagadish, jagadish movies, jagadish comedy, ജ​ഗദീഷ് സിനിമകൾ, നടൻ ജ​ഗദീഷ്, ജ​ഗദീഷ് കോമഡി, ജ​ഗദീഷ്

  കുണുക്കിട്ട കോഴി, കള്ളൻ കപ്പലിൽ തന്നെ, മാന്തികച്ചെപ്പ്, ഉപ്പുകണ്ടം ബ്രദേഴ്സ്, സ്ഥലത്തെ പ്രധാന പയ്യൻസ്, മുഖചിത്രം, നയം വ്യക്തമാക്കുന്നു, വന്ദനം, വെൽക്കം ടു കൊടൈക്കനാൽ, ഇൻ ഹരിഹർ നഗർ, ജോർജ് കുട്ടി c/o ജോർജ്കുട്ടി, ഗോഡ്ഫാദർ, മിമിക്സ് പരേഡ് എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ജ​ഗദീഷ് എന്ന് കേൾക്കുമ്പോഴെ 'എച്ച്യൂസ്മി' എന്ന് ആരും അറിയാതെ പറഞ്ഞുപോകും. മലയാളികളുടെ സ്വന്തം അപ്പുക്കുട്ടനാണ് എന്നും ജ​ഗദീഷ്.

  Also read: 'ഈ പ്രദർശനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്'; റിമയേയും വെറുതെ വിടാതെ സൈബർ ആങ്ങളമാർ

  അഭിനയത്തിൽ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും കഴിവ് തെളിയിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ് ജ​ഗദീഷ്. പന്ത്രണ്ടോളം സിനിമകൾക്ക് കഥ എഴുതുകയും എട്ട് സിനിമകൾക്ക് തിരക്കഥ, സംഭാഷണം ‌എന്നിവ ഒരുക്കുകയും ചെയ്തത് ജ​ഗദീഷാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് മിനിസ്ക്രീനിൽ സജീവമാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് ജ​ഗദീഷ്.

  തിരുവനന്തപുരം ഗവ.മോഡൽ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദവും ജ​ഗദീഷ് നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ശേഷം കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളജിൽ ലക്ചററായി പ്രവേശിച്ചു.

  Also read: തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി നിറഞ്ഞോടിയ ആ മമ്മൂട്ടി ചിത്രം ഇതാണ്!

  സിനിമാ അഭിനയം തൊഴിലാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നാണ് ജ​ഗദീഷ് പറയുന്നത്. തന്റെ സിനിമാ-സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ് തുറന്നപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ കാലം മുതൽ മിമിക്രി, മോണാ ആക്ട്, അഭിനയം തുടങ്ങിയവയോട് താൽപര്യം കാണിക്കുകയും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ബസ്റ്റ് ആക്ടർ അടക്കമുള്ളവ സ്വന്തമാക്കിയിരുന്നുവെന്നും താരം പറയുന്നു.

  സിനിമാജീവിതം സ്വപ്നം കണ്ടിരുന്നില്ലെങ്കിലും പല വിഷമഘട്ടങ്ങളിലും തുണയായത് കലയിൽ നേടിയ സർട്ടിഫിക്കറ്റുകളാണെന്നും അദ്ദേഹം നേർത്ത പുഞ്ചിരിയോടെ പറഞ്ഞ് വെക്കുന്നു. ഒപ്പം കാനറബാങ്ക് ഇന്റവ്യൂ സമയത്ത് ഉത്തരം കിട്ടാതെ വിഷമിച്ച സമയത്തും കലയിൽ നേടിയ സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂപാനലിനെ ഇംപ്രസ് ചെയ്യിപ്പിച്ചുവെന്നും അതാണ് തനിക്ക് ആ ജോലി നേടിത്തന്നതെന്നും ജ​ഗദീഷ് പറയുന്നു. സിനിമ കാണാൻ ഒരുപാട് ഇഷ്ടമായിരുന്നെങ്കിലും പഠനകാലത്തൊന്നും ക്ലാസ് കട്ട് ചെയ്ത് പടം കണ്ടിട്ടേയില്ലെന്നും അതിനാൽ തന്നെ അധ്യാപകരുടെ പ്രശംസകൾ തന്നെ തേടിയെത്തിയിരുന്നുവെന്നും ജഗദീഷ് അഭിമുഖത്തിൽ പറഞ്ഞു.

  Also read: 'ദേ ദത് ദിന്നലെ കഴിഞ്ഞപോലെ', സിനിമയിലേയും വിവാഹജീവിതത്തിലേയും 25 വർഷങ്ങൾ പൂർത്തിയാക്കി സലിംകുമാർ

  ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെയാണ് സിനിമ അഭിനയവും ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്. 1984ൽ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി.ഒ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ മലയാള സിനിമയിലെ സജീവമായ അഭിനേതാവായി ജഗദീഷ് മാറി.

  ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം

  പിന്നീട് അധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. കോമഡി വേഷങ്ങളിലാണ്. വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനുമാക്കി. ഇതുവരെ 350 ഓളം സിനിമകളിൽ ജഗദീഷ് അഭിനയിച്ച് കഴിഞ്ഞു.

  Read more about: jagadish
  English summary
  I never dreamed that film acting would become a job says actor jagadish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X