twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തോന്ന് സംസ്‌കാരം? ജാതി മാറി പ്രണയിച്ചതിന് അപ്പന്‍ മകളെ കൊന്ന രാജ്യം, എന്റെ ഇന്ത്യ: ജസ്‌ല

    |

    സ്വവര്‍ഗ വിവാഹത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ബിഗ് ബോസ് താരവും സാമൂഹ്യപ്രവര്‍ത്തകയുമായ ജസ്‌ല മാടശ്ശേരി. സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ഇതിനെതിരെയാണ് ജസ്‌ല രംഗത്ത് എത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജസ്‌ലയുടെ പ്രതികരണം.

    ഹിന്ദു വിവാഹ നിയമം പ്രകാരം വിവാഹിതരായ സ്വവര്‍ഗ വിവാഹിതര്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ സര്‍മപ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ എന്താണ് സംസ്‌കാരം എന്നു ചോദിക്കുകയായിരുന്നു ജസ്‌ല.

    Jazla Madasseri

    ''എന്തോന്ന് സംസ്‌കാരം? ജാതി മാറി കല്ല്യാണം കഴിച്ചതിന് പൊതുവഴിയില്‍ ദമ്പതികളെ നഗ്‌നരാക്കി മര്‍ദ്ധിച്ച രാജ്യം എന്റെ ഇന്ത്യ. ജാതി മാറി പ്രണയിച്ചതിന് അപ്പന്‍ മകളെ കൊന്ന രാജ്യം എന്റെ ഇന്ത്യ. അമ്മ മക്കളെയും മക്കള്‍ മാതാപിതാക്കളെയും തല്ലിക്കൊല്ലുന്ന രാജ്യം എന്റെ ഇന്ത്യ'' ജസ്‌ല പറയുന്നു.

    ''2 വയസ്സ് കാരിമുതല്‍ 90 വയസ്സുകാരി അമ്മമ്മ വരെ ക്രൂരമായ ലൈംഗീക വൈകൃതത്താല്‍ പിച്ചിചീന്തപ്പെടുന്ന രാജ്യം എന്റെ ഇന്ത്യ. അന്ധവിശ്വാസങ്ങളുടെ പേരില്‍ മക്കളെ കൊല്ലുന്ന അച്ഛനമ്മമാരുടെ രാജ്യം എന്റെ ഇന്ത്യ'' അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

    ഭാരതീയ സംസ്‌കാരം നീണാള്‍ വാഴട്ടെ എന്നും പരിഹാസ രൂപേണ ജസ്‌ല കുറിക്കുന്നു. ''സ്വവര്‍ഗ്ഗരതിക്കാരും മനുഷ്യരാണ്. എന്നെയും നിങ്ങളെയും പോലെ.. ജീവിക്കാനുള്ള പൗരാവകാശം റദ്ദ് ചെയ്യപ്പെടുന്നിടത്ത് ശബ്ദങ്ങളുയരട്ടെ'' എന്നു പറഞ്ഞാണ് ജസ്‌ല പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    കാടും മലയും കയറിയിറങ്ങി ഷാന്‍വി; ചിത്രങ്ങള്‍

    Recommended Video

    Bigg Boss Malayalam : Firoz khan and sajna scolded by bigg boss

    താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് പിന്തുണച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തിന് ലോകരാജ്യങ്ങള്‍ അംഗീകരിക്കുമ്പോഴും ഇന്ത്യ ഇപ്പോഴും എതിര്‍ക്കുകയാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ രാജ്യത്തുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് അംഗീകാരം നല്‍കില്ല.

    Read more about: bigg boss malayalam
    English summary
    Jazla Madasseri Comes In Support Of Same Sex Marriage, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X