twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങളുടെ നാടകം കണ്ട ഓസ്‌ട്രേലിയക്കാരി ഭർത്താവിനെ ഡിവോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു-മാലാ പാർവതി

    |

    മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങൾക്ക് ജീവിൻ നൽകി തിളങ്ങിനിൽക്കുന്ന നടിയും ആക്ടിവിസ്റ്റുമെല്ലാമാണ് മാലാ പാർവതി. ‌നാടക നടി കൂടിയായ പാർവതി അഭിനയത്തിന് പുറമെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ പങ്കാളിയാകാറുണ്ട്. എല്ലാ സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ സംസാരിക്കുക കൂടി ചെയ്യുന്നതിനാൽ ഫെമിനിസ്റ്റും മാലാ പാർവതിയെ ചിലർ വിളിക്കുന്നുണ്ട്. നാടകാഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള മാലാപാർവതിയുടെ പ്രവേശനം.

    actress Mala Parvati photos, actress Mala Parvati, actress Mala Parvati films, Mala Parvati, നടി മാലാ പാർവതി, മാലാ പാർവതി ഫോട്ടോകൾ, മാലാ പാർവതി സിനിമകൾ, മാലാ പാർവതി വാർത്തകൾ

    വിദേശ രാജ്യങ്ങളിലടക്കം മാലാ പാർവതിയും സംഘവും നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളജ്, വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്, തിരുവന്തപുരം ലോ കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മാലാ പാർവതി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സൈക്കോളജിയിൽ എംഫില്ലും കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ നിരവധി ചാനലുകളിൽ അവതാരകയായി മാലാ പാർവതി പ്രവർത്തിച്ചിട്ടുണ്ട്.

    Also Read: റൂമറുകളിൽ തളരുന്നില്ല, ജീവിതം ആസ്വദിക്കുകയാണ് സാമന്ത

    ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം മാലാ പാർവതി തുടങ്ങിയത്. പിന്നീട് നിരവധി ചിതങ്ങളിൽ അഭിനയിച്ചു. നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, മുന്നറിയിപ്പ്, ഗോദ, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

    actress Mala Parvati photos, actress Mala Parvati, actress Mala Parvati films, Mala Parvati, നടി മാലാ പാർവതി, മാലാ പാർവതി ഫോട്ടോകൾ, മാലാ പാർവതി സിനിമകൾ, മാലാ പാർവതി വാർത്തകൾ

    ഇപ്പോൾ തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലും സജീവ സാന്നിധ്യമാണ് മാലാ പാർവതി. നാടകപ്രവർത്തകരായ രഘുത്തമൻ, ജ്യോതിഷ് എന്നിവർ പാർവതിയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ജ്യോതിഷിന്റെ സാഗരകന്യക എന്ന നാടകത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വേഷമവതരിപ്പിച്ച കഥകൾ മാലാ പാർവതി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിലെ നാടകങ്ങളിൽ അഭിനയിക്കുന്ന പാർവതി ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് എന്ന നാടകത്തിന്റെ രചനയും നിർവഹിച്ചിരുന്നു.

    Also Read: വാക്കുകൾക്ക് അതീതമാണ് ഇവരുടെ സ്നേ​ഹം, ബഷീർ ബഷിയുടെ പിറന്നാൾ ആഘോഷം ഇങ്ങനെ...

    ഏറ്റവും പുതിയതായി പുറത്തിറങ്ങിയ മാലാ പാർവതിയുടെ സിനിമ മാലിക്കാണ്. നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ സഞ്ചരിപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവം പറയുന്ന മാലാ പാർവതിയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. കൗമുദി ടിവിക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾ നീണ്ട സിനിമാഭിനയ ജീവിതത്തെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചും മാലാ പാർവതി വിവരിക്കുന്നത്. ഒരിക്കൽ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോൾ അതുകൊണ്ട് ഒരു ഓസ്ട്രേലിയക്കാരിയായ സ്ത്രീ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ച സംഭവം ഉണ്ടായതിനെ കുറിച്ചാണ് മാലാ പാർവതി സംസാരിച്ചത്.

    actress Mala Parvati photos, actress Mala Parvati, actress Mala Parvati films, Mala Parvati, നടി മാലാ പാർവതി, മാലാ പാർവതി ഫോട്ടോകൾ, മാലാ പാർവതി സിനിമകൾ, മാലാ പാർവതി വാർത്തകൾ

    'ഞങ്ങളുടെ പ്രദർശനം നടക്കുമ്പോഴെല്ലാം കാണാൻ ഓസ്ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവർ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇം​ഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടായിരുന്നതിനാൽ നാടകം ആസ്വദിക്കാൻ നിരവധി പാശ്ചാത്യർ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തിൽ നിന്നും സ്നേഹത്തെ കുറിച്ചും മറ്റും ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. എന്റെ ഭർത്താവിന്റെ സ്നേഹത്തിൽ ഇപ്പോൾ എനിക്ക് വിശ്വാസമില്ല. അതിനാൽ ഞാൻ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാൻ പോവുകയാണ്. എന്നായിരുന്നു അവർ പറഞ്ഞത്' ഓസ്ട്രേലിയക്കാരിയുടെ വാക്കുകൾ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ മാലാ പാർവതി പറയുന്നു.

    Also Read: ഞങ്ങളുടെ രാജകുമാരി, മകളുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് അശ്വതി ശ്രീകാന്ത്

    കൂടാതെ തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ ചെന്നപ്പോഴുളള അനുഭവങ്ങളെ കുറിച്ചും മാലാ പാർവതി വിശദീകരിച്ചു. മലയാള സിനിമയെ അപേക്ഷിച്ച് തെലുങ്ക് സിനിമ കൂടുതൽ പ്രൊഫഷണലാണെന്നാണ് മാലാ പാർവതി പറയുന്നത്. തെലുങ്ക് വശമില്ലാത്തതിനാൽ പലപ്പോഴും ഡയലോ​ഗുകൾ മനപാഠമാക്കാനും കൃത്യമായി ഉച്ചരിക്കാനും പാടുപെട്ടിരുന്നുവെന്നും മാലാ പാർവതി പറയുന്നു. ടക്ക് ജ​ഗദീഷ് എന്ന നാനി ചിത്രത്തിലും താപ്സി പന്നു ചിത്രം ​ഗെയിം ഓവറിലുമെല്ലാം സുപ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മാലാ പാർവതി. ഭീഷ്മപർവം, സല്യൂട്ട് തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള മാലാ പാർവതി സിനിമകൾ. അടുത്തിടെ റിലീസ് ചെയ്തതിൽ അനു​ഗ്രഹീതൻ ആന്റണിയിലെയും, ആൻ​ഡ്രോയിഡ് കുഞ്ഞപ്പനിലേയും മാലാ പാർവതി കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Also Read: സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ, നടി സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരം

    English summary
    Maala Parvathi Opens Up An Australian woman Divorced Her Husband After Watching Her Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X