»   » ഇമ്മാനുവലും മമ്മൂട്ടി തന്നെ...

ഇമ്മാനുവലും മമ്മൂട്ടി തന്നെ...

Posted By:
Subscribe to Filmibeat Malayalam
Mammootty
സൂക്ഷ്മമായ ചുവടുവയ്പ്പുകളോടെ മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് മമ്മൂട്ടി. പ്രഖ്യാപിച്ച സിനിമകള്‍ പലതും ഒഴിവാക്കിയും തിരുത്തിയുമെല്ലാം മുന്നോട്ടു പോകുന്ന നടന്‍ തിരക്കഥയ്ക്കാണ് ഇനി പ്രധാന്യം നല്‍കുകയെന്നും വ്യക്തമാക്കി കഴിഞ്ഞു.

നല്ല പ്രൊജക്ടുകളില്‍ അഭിനയിക്കുക മാത്രമല്ല ആ സിനിമകള്‍ നിര്‍മിയ്ക്കാനും മമ്മൂട്ടി ഒരുങ്ങിക്കഴിഞ്ഞു. ജെയിംസ് ആല്‍ബര്‍ട്ടിന്റ തിരക്കഥയില്‍ നവാഗതനായ അനൂപ് കണ്ണന്‍ ഒരുക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയില്‍ നിര്‍മാതാവിന്റെ റോളും മമ്മൂട്ടിയ്ക്കാണ്.

ആല്‍ബര്‍ട്ട് തിരക്കഥയൊരുക്കിയ വെനീസിലെ വ്യാപാരി ശരാശരി വിജയം മാത്രമാണ് നേടിയിരുന്നത്. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ജവാന്റെ തിരക്കഥ ആല്‍ബര്‍ട്ട് തയാറാക്കിയിരിക്കുന്നതത്രേ. ഇതിന്റെ മെച്ചം സിനിമയില്‍ പ്രതിഫലിയ്ക്കുന്നുമുണ്ടെന്നാണ് സിനിമാരംഗത്ത് നിന്നുള്ള സൂചനകള്‍.

ഇതുമാത്രമല്ല, ലാല്‍ജോസിന്റെ ഇമ്മാനുവലിന് പണംമുടക്കുന്നതും മമ്മൂട്ടി തന്നെയാണ്. എസി വിജീഷ് എന്ന പുതുമുഖം രചിച്ച തിരക്കഥ ഇഷ്ടപ്പെട്ടതോടെയാണ് മമ്മൂട്ടി പ്ലേഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഇമാനുവല്‍ നിര്‍മിയ്ക്കാന്‍ സൂപ്പര്‍താരം തീരുമാനിച്ചത്. സമീര്‍ താഹിര്‍ ക്യാമറയും വിദ്യാസാഗര്‍ സംഗീതവും നിര്‍വഹിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിയ്ക്കും.

English summary
Mammootty has also decided to produce his next film with Lal Jose that would start its shoot in October.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam