For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ ഡ്രാമയിലെ നായകനാവേണ്ടത് ഈ താരപുത്രനായിരുന്നു! സിനിമയുടെ വിശേഷങ്ങളിങ്ങനെ..

  |

  ബിഗ് ബോസ് അവതാരകനായി മോഹന്‍ലാല്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ലാലേട്ടന്റെ സിനിമകളൊന്നും ഇനിയും റിലീസിനെത്താത്തത് നിരാശയാണ് നല്‍കുന്നത്. ജൂലൈ പകുതിയോട് കൂടി നീരാളി തിയറ്ററുകളിലേക്ക് എത്തുകയാണ്. അതോടെ ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കും.

  പിന്നാലെ കായംകുളം കൊച്ചുണ്ണി, ഒടിയന്‍ എന്നീ സിനിമകളും റിലീസിനൊരുങ്ങുകയാണ്. നിലവില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചിരിക്കുകയാണ്. അതിന് തൊട്ട് മുന്‍പ് ലണ്ടനില്‍ നിന്ന് ചിത്രീകരിച്ചിരുന്ന സിനിമയായിരുന്നു ഡ്രാമ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

  ഡ്രാമ

  ഡ്രാമ

  ലോഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഡ്രാമ. പൂര്‍ണമായും ലണ്ടനില്‍ നിന്നും ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമ ബിലാത്തിക്കഥ ആണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതിന് പകരം പുതിയൊരു കഥ രഞ്ജിത്ത് തിരഞ്ഞെടുക്കുകയായിരുന്നു. മേയ് മാസം പകുതിയോടെ ആരംഭിച്ച സിനിമയ്ക്ക് 30 ദിവസത്തെ ഡേറ്റ് ആയിരുന്നു മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

  താരസമ്പന്നമായ സിനിമ

  താരസമ്പന്നമായ സിനിമ

  മോഹന്‍ലാലിന്റെ നായികയായി കനിഹയാണ് സിനിമയിലുള്ളത്. ഒപ്പം സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, എന്നിവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്ന് സംവിധായകന്മാര്‍ കൂടി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ലണ്ടനില്‍ നിന്നും ചിത്രീകരിക്കുന്നതിനാല്‍ ഹോളിവുഡ് സ്റ്റൈലിലാണ് സിനിമയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഒരു രാജകീയ വിവാഹത്തിന്റെ സൂചനകളാണ് അതിലുള്ളത്.

  സിനിമയെ കുറിച്ചുള്ള വിശേഷം

  സിനിമയെ കുറിച്ചുള്ള വിശേഷം

  സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളൊന്നുമില്ലാത്ത സാധാരണയായൊരു സിനിമയാണ് ഡ്രാമയെന്നാണ് സൂചന. സിനിമയില്‍ ആക്ഷന്‍, റൊമാന്‍സ് ഒന്നുമുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനെ നായകനാക്കി നിര്‍മ്മിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അനു സിത്താര നായികയാക്കി ചിത്രീകരിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് മോഹന്‍ലാലിനെ നിശ്ചയിക്കുകയായിരുന്നു. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്.

  സിനിമയുടെ ഇതിവൃത്തം

  സിനിമയുടെ ഇതിവൃത്തം

  ലണ്ടനിലുള്ള ബന്ധുക്കള്‍ക്കൊപ്പം തമാസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഹാസ്യത്തിനു വൈകാരിക രംഗങ്ങള്‍ക്കും പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഒരു കോമഡി എന്റര്‍ടെയിനര്‍ ആണെന്നും സൂചനയുണ്ട്. സേതുവാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന.

  English summary
  Mohanlal with Ranjith movie Drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X