»   » മുകേഷ് സംവിധാന രംഗത്തേക്ക്; നായകനാകുന്നത് മമ്മൂട്ടിയോ.. മോഹന്‍ലാലോ.. ദുല്‍ഖറോ.. ?

മുകേഷ് സംവിധാന രംഗത്തേക്ക്; നായകനാകുന്നത് മമ്മൂട്ടിയോ.. മോഹന്‍ലാലോ.. ദുല്‍ഖറോ.. ?

By: Rohini
Subscribe to Filmibeat Malayalam

സംവിധാന രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തുന്നതും, അഭിനയ രംഗത്ത് നിന്ന് സംവിധാന രംഗത്ത് എത്തുന്നതും.. രണ്ടും ഒരുമിച്ച് ചെയ്യുന്നതും ഇപ്പോള്‍ എന്നല്ല, പണ്ട് മുതല്‍ തന്നെ കണ്ടുവരുന്നതാണ്. അക്കൂട്ടത്തിലേക്കിതാ മുകേഷും.

അമ്മയെ ആണോ അമ്മായി അമ്മയെ ആണോ കൂടുതല്‍ ഇഷ്ടം, കൊനഷ്ട് ചോദിച്ച റിമിയോട് മോഹന്‍ലാലിന്റെ മറുചോദ്യം

ഇനി സംവിധാന രംഗത്ത് കൂടെ ഒരു കൈ നോക്കാനാണ് നടന്റെ ആഗ്രഹം. സംവിധായകനാകാനുള്ള ആഗ്രഹം നേരത്തെ മുകേഷ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ ഉറപ്പുനല്‍കുകയാണ് നടന്‍.

എല്ലാ മേഖലയും

അച്ഛന്റെയും അമ്മയുടെയും നാടകപാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലെത്തിയപ്പോഴും മുകേഷ് നാടകാഭിനയം വിട്ടിരുന്നില്ല. സിനിമാഭിനയത്തിനൊപ്പം ടെലിവിഷന്‍ ഷോകളും നടത്തിക്കൊണ്ടുവരുന്ന മുകേഷ് രാഷ്ട്രീയത്തിലും തന്റെ മികവ് തെളിയിച്ചു. എംല്‍എ കൂടെയായ മുകേഷിന് ഇനി സംവിധാനത്തിലാണ് നോട്ടം

ഉടന്‍ സംഭവിയ്ക്കും

ഒരു സിനിമ സംവിധാനം ചെയ്യാന്‍ രണ്ട് വര്‍ഷത്തോളമായി ആഗ്രഹിയ്ക്കുകയായിരുന്നു എന്ന് മുകേഷ് പറയുന്നു. പക്ഷെ ഇടയ്ക്ക് എംഎല്‍എ ആയതോടെ ഷെഡ്യൂള്‍ കൂടുതല്‍ ടൈറ്റായി. എത്രയും പെട്ടന്ന് ഇനി സംവിധാനത്തില്‍ ഒരു കൈ പരീക്ഷിക്കാനാണ് ആഗ്രഹിയ്ക്കുന്നത് എന്ന് മുകേഷ് പറഞ്ഞു.

ആരായിരിക്കും നടന്‍

മുകേഷ് സംവിധായകന്റെ തൊപ്പി അണിയുന്ന എന്ന് കേട്ടതോടെ ആരായിരിയ്ക്കും നടന്‍ എന്ന കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. മോഹന്‍ലാലോ മമ്മൂട്ടിയോ ആയിരിക്കുമോ, അതോ മറ്റേതെങ്കിലും യുവതാരങ്ങളായിരിക്കുമോ എന്നൊക്കെയാണ് ചര്‍ച്ചകള്‍.

ജോമോന്റെ സുവിശേഷങ്ങള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ഏറ്റവുമൊടുവില്‍ മുകേഷിന്റേതായി തിയേറ്ററിലെത്തിയ ചിത്രം. ദുല്‍ഖറിന്റെ അച്ഛനായിട്ടാണ് നടന്‍ അഭിനയിച്ചത്. ചിത്രത്തില്‍ ദുല്‍ഖര്‍ - മുകേഷ് കോമ്പിനേഷന്‍ ഏറെ പ്രശംസ നേടുകയും ചെയ്തു.

English summary
Mukesh to make his directorial debut; Who will play the lead?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam