»   » ഒടുവില്‍ സുരാജിന് നായികയെ കിട്ടി!

ഒടുവില്‍ സുരാജിന് നായികയെ കിട്ടി!

Posted By:
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ സുബിന്‍ ഒരുക്കുന്ന ചിത്രമായ 'എന്റെ സത്യാന്വേഷണ പരീക്ഷകളില്‍ നായികയായി 'മൈഥിലി' എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു കൊമേഡിയന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയായി പ്രിയാമണി എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ പ്രിയാമണി ചിത്രത്തില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചതോടെ പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചിത്രത്തിന്റെ അണിയറക്കാര്‍. സംവൃത, മീര നന്ദന്‍ തുടങ്ങിയവരെയൊക്കെ ചിത്രത്തിലേയ്ക്ക് പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല. നായികയ്ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നിന്ന് മുന്‍നിര നടിമാര്‍ വിട്ടുനില്‍ക്കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ കഥയ്ക്ക് നടന്‍ ജഗതിയുടെ ജീവിതവുമായി ചില സാമ്യമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

കഥാപാത്രം മികച്ചതായിട്ടും പ്രിയാമണി ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് നായകന്‍ സുരാജ് ആയതുകൊണ്ടാണെന്ന തരത്തില്‍ സിനിമാലോകത്ത് ഒരു സംസാരം തന്നെ ഉണ്ടായി. ഒരു കോമഡി നടന്റെ നായികയാവുന്നത് സ്വന്തം കരിയറിനെ ബാധിച്ചേക്കുമെന്ന് പേടിയാണത്രേ പ്രിയയെ ചിത്രത്തില്‍ നിന്ന് അകറ്റിയത്. എന്തായാലും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ സധൈര്യം ഏറ്റെടുക്കുന്ന മൈഥിലിയ്ക്ക് ഇത്തരമൊരു പേടിയില്ലെന്ന് വേണം കരുതാന്‍. സത്യാന്വേഷണ പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ മൈഥിലിയ്ക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു.

English summary
Mythili is all set to play a crucial part in Malayalam director Subil’s Ente Sathyanweshana Pareekshakal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam