»   » നരേന്‍ സഹപാഠിക്കൊപ്പം ചൂതാട്ടം കളിക്കുന്നു

നരേന്‍ സഹപാഠിക്കൊപ്പം ചൂതാട്ടം കളിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ജയരാജിന്റെ ഫോര്‍ ദ പീപ്പ്ള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നരേന്‍ തമിഴിലും മലയാളത്തിലും തന്റെ സ്ഥാനം ഉറപ്പിച്ചത് പെട്ടന്നായിരുന്നു. ക്ലാസ്‌മേറ്റ്‌സിലെ വീണുകിട്ടയ കഥാപാത്രമാണ് നരേനെ ജനപ്രിയനാക്കിയത്. ഇതോടെ തമിഴേക്കും ചുവടുമാറ്റിയ നരേന് അഞ്ചാതെ എന്ന ചിത്ര തിരിച്ചടിയായി. പിന്നെ മലയാളത്തിലെത്തിയെങ്കിലും പ്രതീക്ഷിച്ച കഥാപാത്രങ്ങള്‍ ലഭിച്ചില്ല.

പിന്നീട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഭാഗ്യദേവത, റോബിന്‍ ഹുഡ്, ഗ്രാന്റ് മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയ നരേന് ഇപ്പോള്‍ മലയാളത്തില്‍ തിരക്കു തന്നെ. നവാഗത സംവിധായകനും നരേന്റെ സഹപാഠിയുമായ സലില്‍ സംവിധാനം ചെയ്യുന്ന ഗാംബ്ലേഴ്‌സാണ് നരേയന്റെ പുതിയ ചിത്രം. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നരേനും സലിലും ഒരുമിച്ചാണ് പഠിച്ചത്. ചിത്രത്തില്‍ ഒരു ചൂതാട്ടക്കാരന്റെ വേഷത്തിലാണ് നരേന്‍ എത്തുന്നത്.

Narain

ചൂതാട്ട മേഖലയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്ന ചിത്രത്തില്‍ കൊച്ചിയിലെ ചെറുകിട ചൂതാട്ടക്കാരനായ റോണി എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. തമിഴ് ചിത്രമായ മുഖം മൂടിയിലൂടെ ആക്ഷന്‍ ചിത്രങ്ങള്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നരേന്‍ ഈ ചിത്രത്തിലും ഒരു ആക്ഷന്‍ ഹീറോ ആയാണ് എത്തുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. പ്രതാപ് പോത്തനും നരേയനൊപ്പം തുല്ല്യവേഷത്തില്‍ ഗാംബ്ലേഴ്‌സില്‍ എത്തുന്നുണ്ട്.

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ഇഎംഎസ്സും പെണ്‍കുട്ടിയും എന്ന ചിത്രത്തിലാണ് നരേന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഏഴാമത്തെ വരവ്, അഞ്ച് സുന്ദരികള്‍, റെഡ് റെയിന്‍ തുടങ്ങിയ ചിത്രങ്ങളാണ് നരേന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍.

English summary
Actor Narain, who has a likable guy image in Mollywood, will be seen playing a gambler in the upcoming film, The Gamblers. The movie will be directed by Narain's film institute buddy Salil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam