»   » ദീലിപിന്റെ നായിക ഇനി തമിഴില്‍ തിളങ്ങും

ദീലിപിന്റെ നായിക ഇനി തമിഴില്‍ തിളങ്ങും

Posted By:
Subscribe to Filmibeat Malayalam


ലവ് 2x7 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയ നിഖില വിമല്‍ ഒരേസമയം തമിഴിലും അഭിനയിച്ചു. ഇപ്പോള്‍ രണ്ട് തമിഴ് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ തമിഴില്‍ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കാനൊരുങ്ങുകയാണ്. വസന്ത മണി സംവിധാനം ചെയ്യുന്ന വെട്രിവേല്‍.

എം ശശികുമാര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രഭു, സമുദ്രകനി, തമ്പി രാമയ്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളത്തില്‍ നിന്ന് മിയ ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

dileep

ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് നിഖില കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍ വസന്ത മണി പറയുന്നു. നേരത്തെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതുകൊണ്ട് തന്നെ ഭാഷ നന്നായി പഠിച്ചു. അതുകൊണ്ട് തന്നെ പുതിയ കഥാപാത്രത്തെ കുറച്ചു കൂടി നന്നാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും നിഖിലാ വിമല്‍ പറയുന്നു.

nikhila-vimal

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ജയറാമിന്റെ പെങ്ങളായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ദിലീപിന്റെ നായികയായി ലവ് 24X7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായും അഭിനയിച്ചു.

English summary
Nikhila Vimal plays a crucial role in Vetrivel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam