Don't Miss!
- News ഈ രാശിക്കാർക്ക് ലോട്ടറി എടുക്കാൻ പറ്റിയ സമയം; കാത്തിരിക്കുന്നത് മഹാഭാഗ്യം, ഏപ്രിൽ അവസാനത്തോടെ തലവരതെളിയും
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മലയാളത്തെ മറന്നോ..എന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ നിത്യയെത്തി, സിനിമയിലല്ല....
2015 ല്‍ പുറത്തിറങ്ങിയ 100 ഡേയ്സ് ഓഫ് ലൗവ് ആണ് നിത്യ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.ദുല്‍ഖര്‍ ആയിരുന്നു ചിത്രത്തിലെ നായകന്.
നടി നിത്യാമേനോനെ കാണാനേയില്ലല്ലോ എന്ന പരാതിയായിരുന്നു പല മലയാളി പ്രേക്ഷകര്‍ക്കും. മലയാള സിനിമയില്‍ നിന്ന് കുറച്ചു കാലമായി വിട്ടു നില്ക്കുന്ന നടി സോഷ്യല്‍ മീഡിയയിലും വല്ലപ്പോഴും മാത്രമാണ് തന്റെ സാന്നിദ്യമറിയിച്ചിരുന്നത്.
ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാവുകയാണ് നിത്യ. വിക്രം നായകനായ ഇരുമുഖനിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജിലും നിത്യ ഒരു പ്രധാന വേഷം ചെയ്തിരുന്നു..പ്രേക്ഷകരുടെ ആകാംഷയ്ക്കു വിരാമമിട്ട് ഒടുവില്‍
നിത്യയെത്തി..
100 ഡേയ്സ് ഓഫ് ലൗവ്
2015 ല്‍ പുറത്തിറങ്ങിയ 100 ഡേയ്സ് ഓഫ് ലൗവ് ആണ് നടി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ദുല്‍ഖര്‍ ആയിരുന്നു ചിത്രത്തിലെ നായകന്. ഈ ചിത്രം തരക്കേടില്ലാത്ത ബോക്്സ് ഓഫീസ് വിജയങ്ങള്‍ സമ്മാനിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷം നിത്യ ഒരു മലയാള സിനിമയിലും അഭിനയിച്ചില്ല.
സോഷ്യല്‍ മീഡിയയിലും സജീവമല്ല
സോഷ്യല്‍ മീഡിയയിലും നടി സജീവമല്ലായിരുന്നു. വല്ലപ്പോഴും മാത്രമാണ് നടി എഫ് ബിയിലും മറ്റും തന്റെ സാന്നിദ്യമറിയിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരുന്നത്.
തമിഴിലും തെലുങ്കിലും സജീവമായി
ഒകെ കണ്മണി ,ഇരുമുഖന് എന്നീ ചിത്രങ്ങളിലൂടെ നടി തമിഴ് ഹിറ്റുകളുടെ ഭാഗമായി. മോഹന്‍ ലാല്‍ ചിത്രം ജനതാഗാരേജിലും നിത്യ പ്രധാന വേഷമാണ് ചെയ്തത്.
ബിനാലെയില്‍ നിത്യ
കഴിഞ്ഞ ദിവസം കൊച്ചി മുസിരിസ് ബിനാലെയില്‍ നിത്യ എത്തിയിരുന്നു, പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയ നടി ആദ്യം ചെയ്തത് കുട്ടികള്‍ക്കായി വരക്കാന്‍ വച്ചിരിക്കുന്ന ക്രയോണും പേപ്പറുമെടുത്ത് വരക്കുകയായിരുന്നു.
വരക്കാനറിയില്ല പക്ഷേ
ചിത്രം വരയ്ക്കാനറിയില്ലെങ്കിലും പേപ്പറും ക്രയോണും കിട്ടുമ്പോള്‍ ആരും സ്വയമറിയാതെ കലാകാരനായി മാറുമെന്ന് നിത്യ പറയുന്നു. ആദ്യമായാണ് ബിനാലെക്കെത്തുന്നതെന്നും നിത്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മനസ്സിനെ ആഴത്തിന് സ്വാധീനിക്കുന്ന കലാസൃഷ്ടികള്‍
മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്ന കലാസൃഷ്ടികളാണ് ബിനാലെയില്‍ മുഴുവനെന്നും നടി പറയുന്നു.
ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിക്കുന്ന തനിക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ മറ്റൊരു തലത്തില്‍ ആസ്വദിക്കാനായി എന്നും നിത്യ പറഞ്ഞു.
ബിനാലെയില്‍ നിന്നുളള നിത്യയുളള ഒരു ചിത്രം
ബിനാലെയില്‍ നിന്നുളള നിത്യയുളള ഒരു ചിത്രം
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ