»   »  ചെന്നൈയില്‍ കാണുമ്പോള്‍ ഒരു സ്വഭാവം, സെറ്റില്‍ വേറെ സ്വഭാവം.. തൃഷയെ കുറിച്ച് നിവിന്‍ പറഞ്ഞത്

ചെന്നൈയില്‍ കാണുമ്പോള്‍ ഒരു സ്വഭാവം, സെറ്റില്‍ വേറെ സ്വഭാവം.. തൃഷയെ കുറിച്ച് നിവിന്‍ പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാളത്തിലെത്തുകയാണ് തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഹേ ജൂഡ് തുടങ്ങുന്നതിന് മുന്‍പേ തൃഷയും നിവിനും നല്ല സുഹൃത്തുക്കളായിരുന്നു. ചിത്രം തുടങ്ങിയതോടെ ആ സൗഹൃദം ഒന്നുകൂടെ ബലപ്പെട്ടു.

തൃഷയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നിവിന്‍ പോളി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തൃഷയുമായുള്ള ബന്ധത്തെ കുറിച്ച് നിവിന്‍ വാചാലനായത്.

വിമര്‍ശനം അല്‍പ്പം മയത്തോടെ വേണം! കൊല്ലരുത്... വളരാനനുവദിക്കണം.. നീരജ് മാധവിന്റെ അപേക്ഷ!!

സൂപ്പര്‍സ്റ്റാര്‍

തൃഷയെ കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ് നിവിന്‍ പറഞ്ഞത്.. ഒരുപാട് സീനിയറാണ് തൃഷ സിനിമയില്‍. പതിനേഴ് വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍.

നല്ല സുഹൃത്തുക്കള്‍

ഹേ ജൂഡ് എന്ന ചിത്രത്തിന് മുന്‍പേ എനിക്ക് തൃഷയെ വ്യക്തിപരമായി അറിയാം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ചെന്നൈയില്‍ ഞാന്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ കൂടിക്കാഴ്ച നടത്താറുണ്ട്.

എന്നാല്‍ സെറ്റില്‍

അതേ സമയം സെറ്റില്‍ വളരെ വ്യത്യസ്തമായ സ്വഭാവമാണ് തൃഷയ്ക്ക്. ചെന്നൈയില്‍ വച്ച് കാണുമ്പോള്‍ വളരെ ഫ്രഡ്‌ലിയായിരിയ്ക്കും. എന്നാല്‍ സെറ്റില്‍ അങ്ങനെയല്ല.

പ്രൊഫഷണല്‍

സെറ്റില്‍ തൃഷ പ്രൊഫഷണലാണ്. ഷൂട്ടിങ് സമയത്തൊക്കെ വളരെ ശാന്തമായിരിയ്ക്കും. കഥാപാത്രത്തോട് നീതി പുലര്‍ത്തും. കളിതമാശയല്ല തൃഷയ്ക്ക് സിനിമ. സൗഹൃദവും സിനിമയുടെ കൂട്ടിക്കുഴയ്ക്കില്ല.

സ്റ്റാര്‍ ടാഗില്ല

പത്ത് പതിനാല് വര്‍ഷത്തോളമായി അവര്‍ ഇന്റസ്ട്രിയില്‍. എന്നാല്‍ അത്തരമൊരു സ്റ്റാര്‍ ടാഗോടുകൂടെയല്ല തൃഷ സെറ്റില്‍ വരുന്നത്- നിവിന്‍ പോളി പറഞ്ഞു.

ഹേ ജൂഡ്

ശ്യാമപ്രസാദും നിവിന്‍ പോളിയും ഒന്നിയ്ക്കുന്ന നാലാമത്തെ ചിത്രമാണ് ഹേ ജൂഡ്. തൃഷയുടെ ആദ്യത്തെ മലയാള സിനിമ. ചിത്രം മലയാളത്തിലായി മാത്രമാണ് ഷൂട്ട് ചെയ്യുന്നതും റിലീസ് ചെയ്യുന്നത് എന്നും നിവിന്‍ പറഞ്ഞു.

English summary
Trisha is a superstar and we are friends from before says Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam